ഭര്‍ത്താവിനൊപ്പം ആദ്യത്തെ വിഷു ആഘോഷിച്ച് നടി ഭാമ! ഭാമയെ നെഞ്ചോട് ചേര്‍ത്ത് പിടിച്ച് അരുണ്‍
ഈ വര്‍ഷം മലയാളികള്‍ക്ക് ഏറെ സന്തോഷം നല്‍കിയ താരവിവാഹമായിരുന്നു നടി ഭാമയുടേത്. ജനുവരി മുതല്‍ നിരന്തരം താരവിവാഹങ്ങള്‍ തന്നെ ആയിരുന്നു. എങ്കിലും ഭാമയുടെ വിവാഹവിശേഷമാണ് ഏറെ കാലം സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നിന്നത്. ഇപ്പോഴിതാ വിവാഹശേഷം നടി പങ്കുവെച്ച ചിത്രങ്ങളും ആരാധകര്‍ ഏറ്റുപിടിച്ചിരുന്നു.
വിവാഹം കഴിഞ്ഞതിന് ശേഷമുള്ള ആദ്യ വിഷു ആഘോഷിച്ചിരിക്കുകയാണ് ഭാമയും ഭര്‍ത്താവ് അരുണും. വിഷുവിനെടുത്ത ചിത്രങ്ങള്‍ രണ്ട് ദിവസം വൈകിയാണ് നടി ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടിരിക്കുന്നത്. സെറ്റ്മുണ്ട് ചുറ്റി അതീവ സുന്ദരിയായിട്ടാണ് ഭാമ എത്തിയിരിക്കുന്നത്. ഒപ്പം അരുണും മുണ്ടും മേല്‍മുണ്ടും ധരിച്ച് ഭാമയെ ചേര്‍ത്ത് നിര്‍ത്തിയിരിക്കുന്ന ചിത്രമായിരുന്നു പുറത്ത് വന്നത്.

വിവാഹശേഷം ഭാമ അതീവ സുന്ദരി ആയിട്ടുണ്ടെന്നും രണ്ട് പേരും ക്യൂട്ട് കപ്പിള്‍സ് ആണെന്നുമൊക്കെ ആരാധകര്‍ കമന്റിടുന്നുണ്ട്. ലോക്ഡൗണില്‍ ആയതിനാല്‍ എല്ലാവരെയും പോലെ വീടിനുള്ളില്‍ ഒതുങ്ങിയ ആഘോമായിരുന്നു ഇരുവരുടേതും. ഇത് മാത്രമല്ല ഭര്‍ത്താവിനൊപ്പമുള്ള വേറെയും ചിത്രങ്ങള്‍ ഭാമ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ജനുവരി മുപ്പതിന കോട്ടയ്ത്ത് വച്ച് വലിയ ആഘോഷത്തോടെയായിരുന്നു ഭാമയുടെ വിവാഹം നടന്നത്. പരമ്പരാഗതമായ ഹിന്ദു ആചാരപ്രകാരമായിരുന്നു ഭാമയും അരുണും വിവാഹിതരായത്. വിവാഹശേഷം കൊച്ചിയില്‍ വിവാഹ റിസ്പഷനും ഒരുക്കിയിരുന്നു. മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ്, കാവ്യ മാധവന്‍ തുടങ്ങി വമ്പന്‍ താരങ്ങളാണ് വിവാഹത്തിനെത്തിയത്.

ബിസിനസുകാരനായ അരുണ്‍ ഭാമയുടെ സഹോദരി ഭര്‍ത്താവിന്റെ സഹപാഠിയും സുഹൃത്തുമായിരുന്നു. ചെന്നിത്തലയിലാണ് അരുണിന്റെ നാട്. വര്‍ഷങ്ങളായി വിദേശത്ത് സ്ഥിരതാമസമായിരുന്നു. വിവാഹത്തിന് തൊട്ട് മുന്‍പ് ഒരു യൂട്യൂബ് ചാനല്‍ ഭാമ തുടങ്ങിയിരുന്നു. ഭാമ എന്ന് തന്നെ പേരിട്ടിക്കുന്ന ചാനലില്‍ ശ്രീജിത്ത് എടവണ്ണയ്‌ക്കൊപ്പം ചേര്‍ന്ന് പാട്ടുകള്‍ ആരാധകര്‍ക്ക് നല്‍കാനായിരുന്നു പദ്ധതി. ഭാമയുടെ വിവാഹത്തിന്റെ വീഡിയോസ് ആയിരുന്നു കൂടുതലും ചാനലിലൂടെ പുറത്ത് വിട്ടിരുന്നത്.
ലോഹിതദാസിന്റെ സംവിധാനത്തില്‍ പിറന്ന നിവേദ്യം എന്ന ചിത്രത്തിലൂടെയാണ് ഭാമ വെള്ളിത്തിരയിലേക്ക് എത്തുന്നത്. ആദ്യ സിനിമ ശ്രദ്ധിക്കപ്പെട്ടതോടെ ഒരുപാട് സിനിമകളില്‍ അവസരം ലഭിച്ചു. തമിഴ്, തെലുങ്ക്, കന്നഡ, എന്നിങ്ങനെ തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷ ചിത്രങ്ങളിലും ഭാമ അഭിനയിച്ചിട്ടുണ്ട്. കുറച്ച് നാളുകളായി സിനിമയില്‍ അത്ര സജീവമല്ലായിരുന്നു.
കോണ്‍ഗ്രസ് ഗെയിമില്‍ വീണ് ബിജെപി, മധ്യപ്രദേശില്‍ മന്ത്രിസഭ 48 മണിക്കൂറിനകം, സിന്ധ്യക്ക് ലഭിക്കുന്നത്


Click it and Unblock the Notifications