മാറ്റമില്ലാത്തത് ഭാമയുടെ ആ ചിരി മാത്രം, നടിയുടെ പുതിയ ചിത്രം വൈറലാകുന്നു
2007 ൽ ലോഹിതദാസ് സംവിധാനം ചെയ് ചിത്രമായ നിവേദ്യത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ ഭാമ ചെറിയ സമയത്തിനുള്ളിൽ തന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയാവുകയായിരുന്നു. നിഷ്കളങ്കമായ പുഞ്ചിരിയോടെയായിരുന്നു സത്യഭാമയായി നടി മലയാളി പ്രേക്ഷകരുടെ മുന്നിൽ എത്തിയത്. നടിയുടെ ആദ്യ ചിത്രം തന്നെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. പിന്നീട് മലയാളത്തിലെ മുൻനിര താരങ്ങൾക്കൊപ്പം ഭാഗ്യ നായികയായി തിളങ്ങാൻ ഭാമയ്ക്ക് കഴിഞ്ഞു.

മലയാളത്തിൽ മാത്രമല്ല അന്യഭാഷ ചിത്രങ്ങളിലും നടി സജീവമായിരുന്നു. അവിടേയയും മികച്ച പ്രേക്ഷകരെ സ്വന്തമാക്കാൻ നടിക്ക് കഴിഞ്ഞിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നടിയുടെ പുതിയ ചിത്രമാണ്. ചെറിയ ഇടവേളയ്ക്ക് ശേഷമാണ് നടി തന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കുന്നത്. ചുരുിദാറിൽ അതി സുന്ദരിയായി നിൽക്കുന്ന ചിത്രമാണ് നടി പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിന് മികച്ച പ്രേക്ഷകാഭിപ്രായമാണ് ലഭിച്ചിരിക്കുന്നത്. നിറഞ്ഞ പുഞ്ചിരിയോടെയാണ് ഭാമ ചിത്രത്തിന് പോസ് ചെയ്തിരിക്കുന്നത്. ആ പഴയ ചിരിയാണ് ഭാമയുടെ പുതിയ ചിത്രത്തിൽ കാണാൻ കഴിയുന്നത്.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മൊഴിമാറ്റിയതിനെ തുടർന്ന് നടിയ്ക്കെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. സോഷ്യൽ മീഡിയയിലൂടെ നടിയെ വിമർശിച്ച് ആരാധകരും സഹപ്രവർത്തകരും രംഗത്തെത്തിയിരുന്നു. ഇതിനെ തുടർന്നാണ് ഭാമ സമൂഹമാധ്യമങ്ങളിൽ നിന്ന് ചെറിയ ഇടവേള എടുക്കുകയായിരുന്നു. എന്നാൽ മടങ്ങി വരവിൽ നടിയുടെ ഫോളോവേഴ്സിന്റെ എണ്ണമൊന്നും കുറഞ്ഞിട്ടില്ല.
പഴയതു പോാലെ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. തിരിച്ച് വരിവിൽ കമന്റ് കോളം മ്യൂട്ട് ചെയ്തിരിക്കുകയാണ് താരം. സിമ്പിൾ ലുക്കിൽ തന്നെയാണ് നടി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
വിവാഹത്തിന് ശേഷമായിരുന്നു ഭാമ സോഷ്യൽ മീഡിയയിൽ സജീവമായത്. തന്റെ വിശേഷത്തിനോടൊപ്പം ഭർത്താവ് അരുണുമായുള്ള സന്തോഷകരമായ നിമിഷങ്ങളും നടി സമൂഹമാധ്യത്തിൽ പങ്കുവെയ്ക്കാറുണ്ട്. 2020 ജനുവരി 30 നായിരുന്നു ഭാമയുടേയും അരുണിന്റേയും വിവാഹം. മഹാമാരിയായ കൊവിഡ് വ്യാപനം നടക്കുന്നതിന് മുൻപായിരുന്നു ഭാമ- അരുൺ വിവാഹം. അതുകൊണ്ട് തന്നെ പ്രേക്ഷകരും സിനിമാ ലോകവുംവിവാഹം ആഘോഷമാക്കിയിരുന്നു. കോട്ടയത്തെ ഒരു സ്വകാര്യ ഹോട്ടലിൽ വെച്ചായിരുന്നു വിവാഹം. . പിന്നീട് സുഹൃത്തുക്കൾക്ക് വേണ്ടി ഗംഭീരം വിവാഹ സൽക്കാരം നടത്തുകയും ചെയ്തിരുന്നു. മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളും വിരുന്നിൽ പങ്കെടുത്തിരുന്നു. മലയാള സിനിമലോകം ഒന്നടങ്കം എത്തിയ താര വിവാഹമായിരുന്നു ഭാമയുടേത്.


Click it and Unblock the Notifications