പിണക്കം മാറിയോ? അച്ഛനൊപ്പം പോയി വന്നതാണെന്ന് ഭാമ! മകളുടെ മുഖം കാണിക്കാന്‍ ഇത്ര പാടുണ്ടോന്ന് ആരാധകരും
കുറേകാലം സിനിമയില്‍ നിന്നും മാറി നിന്ന സമയത്താണ് നടി ഭാമ വിവാഹിതയാവുന്നത്. പിന്നാലെ കൊവിഡ് വന്നതിനാല്‍ നടിയുടെ വിശേഷങ്ങളൊന്നും ആരുമറിഞ്ഞില്ല. നടി ഒരു മകള്‍ക്ക് ജന്മം കൊടുത്തതും കുഞ്ഞിന്റെ പിറന്നാള്‍ ആഘോഷിച്ചതുമൊക്കെ ചിത്രങ്ങളിലൂടെ പുറംലോകത്തെ അറിയിച്ചു. എന്നാല്‍ കഴിഞ്ഞ വര്‍ഷം വിവാഹജീവിതത്തെ കുറിച്ച് നടി പറഞ്ഞ വാക്കുകളാണ് വലിയ രീതിയില്‍ വിമര്‍ശനങ്ങള്‍ക്ക് കാരണമായത്.
ഭര്‍ത്താവുമായി പിരിഞ്ഞ് ഇപ്പോള്‍ മകള്‍ക്കൊപ്പം സിംഗിള്‍ മദറായി ജീവിക്കുകയാണ് ഭാമ. ഇതിനിടയിലാണ് സോഷ്യല്‍ മീഡിയയിലൂടെ ചില പ്രതികരണങ്ങള്‍ നടത്തി നടി വിവാദങ്ങള്‍ക്ക് കാരണമായത്. എന്നാല്‍ അതിന് വിശദീകരണം കൊടുത്ത് ഭാമ തലയൂരി. ഇപ്പോഴിതാ മകളുടെ ചിത്രം പങ്കുവെച്ച് വീണ്ടും എത്തിയിരിക്കുകയാണ് നടി.

2020 ജനുവരിയിലായിരുന്നു ഭാമയുടെ വിവാഹം. കല്യാണം കഴിഞ്ഞ ഉടനെ നടി ഗര്‍ഭിണിയാവുകയും അതേ വര്‍ഷം ഡിസംബറില്‍ തന്നെ മകള്‍ക്ക് ജന്മം കൊടുക്കുകയും ചെയ്തു. ഗൗരി എന്നാണ് ഭാമ മകള്‍ക്ക് പേരിട്ടിരിക്കുന്നത്. അങ്ങനെ കുഞ്ഞിനും ഭര്‍ത്താവിനുമൊപ്പമുള്ള ജീവിതം തുടങ്ങിയതിനിടയിലാണ് പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്. ചില അഭിപ്രായ വ്യാത്യസങ്ങളെ തുടര്‍ന്നോ മറ്റോ ഭാമയും ഭര്‍ത്താവ് അരുണും വിവാഹജീവിതം അവസാനിപ്പിച്ചു. താന്‍ സിംഗിള്‍ മദറാണെന്ന് ഭാമ പറഞ്ഞതോടെയാണ് ഈ വിവരവും പുറംലോകം അറിയുന്നത്.
വേര്‍പിരിഞ്ഞെങ്കിലും ഭര്‍ത്താവും മകളും തമ്മില്‍ കാണുന്നതിനൊന്നും പ്രശ്‌നമില്ലെന്നാണ് നടിയുടെ പുതിയ പോസ്റ്റില്‍ നിന്നും വ്യക്തമാവുന്നത്. മകള്‍ അച്ഛനൊപ്പം ഗുരുവായൂര്‍ അമ്പലത്തിലേക്ക് പോയി വന്നെന്ന് പറഞ്ഞൊരു പോസ്റ്റുമായിട്ടാണ് ഭാമ എത്തിയിരിക്കുന്നത്. 'അമ്മേടെ അമ്പോറ്റി പെണ്ണ്. അച്ഛന്റെ കൂടെ ഗുരുവായൂര്‍ അമ്പലത്തില്‍ പോയി വന്നതിന് ശേഷം' എന്നാണ് ചിത്രത്തിന് കൊടുത്ത ക്യാപ്ഷനില്‍ നടി എഴുതിയിരിക്കുന്നത്.

കേരള സ്റ്റൈലിലുള്ള വസ്ത്രത്തില്‍ മുല്ലപ്പൂവൊക്കെ ചൂടി അതീവ സുന്ദരിയായിട്ടാണ് മകളെ നടി ഒരുക്കിയിരിക്കുന്നത്. ഗുരുവായൂരില്‍ നിന്നും വാങ്ങിയ ഓടക്കുഴലും മയില്‍പീലിയുമൊക്കെ കൈയ്യില്‍ പിടിച്ചിരിക്കുകയാണ് ഗൗരിക്കുട്ടി. എന്നാല്‍ മകളുടെ മുഖത്തിന്റെ സ്ഥാനത്ത് കൃഷ്ണന്റെ സ്റ്റിക്കര്‍ വെച്ച് മറച്ചിരിക്കുകയാണ്. താരപുത്രിയുടെ മുഖം ഭാമ മറച്ച് പിടിച്ചതാണ് ആരാധകരെയും നിരാശരാക്കിയത്. കഴിഞ്ഞ കുറേ കാലമായി മകളുടെ മുഖം പുറംലോകത്തിന് മുന്നില്‍ നിന്നും മറച്ച് പിടിക്കാന്‍ ഭാമ ശ്രദ്ധിക്കാറുണ്ട്.
എന്ത് കൊണ്ടാ മോളുടെ മുഖം കാണിക്കാത്തത്?... ഒന്ന് കണ്ടോട്ടെ ഞങ്ങളും... എന്ന് ചോദിച്ച് ആരാധകരും കമന്റുമായി എത്തുന്നുണ്ട്. എന്നാല്‍ ഭാമയും പൃഥ്വിരാജും സുപ്രിയയും ചെയ്തത് പോലെ മകളുടെ പ്രൈവസി നോക്കുന്നതാണെന്നാണ് ചിലരുടെ വിശദീകരണം. മുന്‍പ് നടന്‍ പൃഥ്വിരാജ് സുകുമാരനും ഭാര്യ സുപ്രിയ മേനോനും അവരുടെ മകള്‍ അലംകൃതയുടെ മുഖം പുറംലോകത്തിന് മുന്നില്‍ കാണിക്കില്ലായിരുന്നു. എല്ലാ ചിത്രങ്ങളില്‍ നിന്നും ആലി എന്ന് വിളിക്കുന്ന അലംകൃതയെ മറച്ച് പിടിക്കും.
മാതാപിതാക്കള്‍ താരപദവിയിലുള്ളവരാണെന്ന് കരുതി മക്കളുടെ സാധാരണ ബാല്യകാലം നഷ്ടപ്പെടരുതെന്ന കാരണത്താലാണ് അങ്ങനൊരു നീക്കം നടത്തിയത്. ഭാമയും സമാനമായ രീതിയില്‍ ചിന്തിക്കുന്നത് കൊണ്ടാണ് ഇങ്ങനൊരു നീക്കമെന്നാണ് വ്യക്തമാവുന്നത്. എന്നിരുന്നാലും പിണക്കമൊക്കെ മറന്ന് മകള്‍ക്ക് വേണ്ടിയെങ്കിലും ഭര്‍ത്താവുമായി ഒരുമിക്കാന്‍ ശ്രമിച്ചൂടേ എന്നൊരു നിര്‍ദ്ദേശം കൂടി ചിലര്‍ നടിയ്ക്ക് മുന്നില്‍ വെച്ചിരിക്കുകയാണ്.


Click it and Unblock the Notifications











