twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പെട്ടെന്നു കരച്ചിൽ വരും, ഉറക്കമില്ലാതായതോടെ ആകെ പ്രശ്നമായി, നേരിട്ട പ്രതിസന്ധികളെ കുറിച്ച് ഭാമ

    |

    മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ഭാമ. ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ നടി വളരെ വേഗം തന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. വീട്ടിലെ കുട്ടി എന്ന ഇമേജാണ് താരത്തിനുള്ളത്. മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യൻ ഭാഷകളിലും ഭാമ സജീവമായിരുന്നു. വിവാഹത്തിന് ശേഷം അഭിനയത്തിൽ നിന്ന് മാറി നിൽക്കുകയാണിപ്പോൾ. അരുൺ ആണ് ‌ ഭാമയുടെ ജീവിത പങ്കാളി. അരുണിനും മകൾ ഗൗരിക്കുമൊപ്പം സന്തോഷമായി ജീവിതം നയിക്കുകയാണ്.

    Recommended Video

    ആ ദിവസങ്ങൾ കടുപ്പമായിരുന്നു,എനിക്കത് ഉറക്കമില്ലാത്ത രാത്രികളായിരുന്നു..ഭാമ പറയുന്നു

    പേളിയ്ക്ക് വേണ്ടിയാണ് പറയുന്നത്, ചിലപ്പോൾ കേൾക്കില്ല, ദേഷ്യപ്പെടുന്നത് ഇക്കാര്യത്തിനെന്ന് ശ്രീനിപേളിയ്ക്ക് വേണ്ടിയാണ് പറയുന്നത്, ചിലപ്പോൾ കേൾക്കില്ല, ദേഷ്യപ്പെടുന്നത് ഇക്കാര്യത്തിനെന്ന് ശ്രീനി

    അപ്രതീക്ഷിതമായി ജീവിതത്തിൽ എത്തിയ ക്രിസ്തുമസ് സമ്മാനമാണ് ഗൗരി എന്നാണ് ഭാമ പറയുന്നത്. കഴിഞ്ഞ ഡിസംബർ 2 ന് ഒരു വയസ്സ് പൂർത്തിയായി. മകളെ ചുറ്റിപ്പറ്റിയാണ് നടിയുടെ ഇപ്പോഴുള്ള ജീവിതം. ഇപ്പോഴിത പ്രസവ ശേഷം നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളെ കുറിച്ച് വെളിപ്പെടുത്തുകയാണ് ഭാമ. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കൂടാതെ മകൾ ഗൗരി ജീവിതത്തിൽ . തന്നെ സംബന്ധിച്ചടത്തോളം ഗർഭകാലം ഒരുപാട് പ്രതിസന്ധി നിറഞ്ഞതായിരുന്നുവെന്നാണ് ഭാമ പറയുന്നത്.

    ‌ഞാന്‍ ആ ജാതിയായത് കൊണ്ട് പറയാന്‍ പാടില്ല, തനിക്ക് കേസ് വന്നു, സംഭവത്തെ കുറിച്ച് സലിംകുമാര്‍‌ഞാന്‍ ആ ജാതിയായത് കൊണ്ട് പറയാന്‍ പാടില്ല, തനിക്ക് കേസ് വന്നു, സംഭവത്തെ കുറിച്ച് സലിംകുമാര്‍

    ഗർഭകാലം

    നടിയുടെ വാക്കുകൾ ഇങ്ങനെ... ''തന്നെ സംബന്ധിച്ചിടത്തോളം ഗർഭകാലം ഒരുപാടു പ്രതിസന്ധികളിലൂടെയാണ് കടന്നു പോയത്. വീട്ടില്‍ വെറുതെയിരിക്കാൻ ഒട്ടും ഇഷ്ടമില്ലാത്തയാളാണ് ഞാൻ. കുറച്ചു ദിവസം വീട്ടിലിരുന്നാൽ ഏതെങ്കിലും അമ്പലത്തിലേക്ക് എന്നൊക്കെ പറഞ്ഞ് പുറത്തു ചാ‍ടും. വിവാഹം കഴിഞ്ഞ് ഞങ്ങൾ മാത്രമുള്ള യാത്രയ്ക്ക് ഒരുങ്ങുമ്പോഴേക്കും ലോക്ഡൗൺ ആയി.ഈ സമയത്താണ് ഞാൻ ഗർഭിണിയായത്. ലോകം മുഴുവൻ നിശ്ചലമായ സമയം. വീട്ടിലെ നാലു ചുമരിനുള്ളിൽ ഞാൻ പെട്ടു പോയതു പോലെ തോന്നിയിരുന്നു. ലിഫ്റ്റിൽ താഴേക്കിറങ്ങാൻ പോലും പേടിയായിരുന്നു. ഇഷ്‍ടമുള്ള ഭക്ഷണം പോലും പുറമേ നിന്ന് കഴിക്കാൻ പറ്റുന്നില്ല. ഭയവും നിരാശയും കൊണ്ട് എനിക്ക് ശ്വാസം മുട്ടി. ജില്ല കടന്നുള്ള യാത്ര അനുവദിക്കാത്തതു കൊണ്ട് അമ്മയെ കൊണ്ടുവരാനും കഴിഞ്ഞില്ല.

    സഹായം

    തന്നെ പരിശോധിച്ചിരുന്ന ഗൈനക്കോളജിസ്റ്റ് ഡോ.വിജയലക്ഷ്മി ഒരുപാട് ആശ്വാസമായിരുന്നെന്നും ഭാമ പറയുന്നു.ഗർഭകാലത്ത് സാധാരണയായി ഒരുപാടു ഹോർമോൺ വ്യതിയാനങ്ങൾ വരുമെന്ന് ഡോക്ടർ‌ പറഞ്ഞു തന്നു. ദേഷ്യവും കരച്ചിലും വരും. എന്നാൽ ലോക്ഡൗൺ സമയത്ത് ഗർഭിണികളായവരിൽ ആ അവസ്ഥ സാധാരണ കാണുന്നതിനേക്കാൾ മൂന്നിരട്ടിയായിരിക്കുമെന്നും പറഞ്ഞു. സത്യത്തിൽ ഡോക്ടറും സംഘവും തന്ന ആത്മവിശ്വാസം കൊണ്ടാണ് ഞാൻ കൊവിഡ് ഭയത്തെ മറികടന്നത്.

    കുഞ്ഞ്  ജനിച്ചതിന് ശേഷം

    കുഞ്ഞ് ഉണ്ടായതിന് ശേഷമുള്ള ബുദ്ധിമുട്ടിനെ കുറിച്ചും നടി പറഞ്ഞിരുന്നു.ഗർഭകാലവും അമ്മയാകുന്നതും ആസ്വദിക്കണമെന്നൊക്കെ എല്ലാവരും പറയും. പക്ഷേ, ആ പറയുന്നതിൽ എത്രത്തോളം സത്യസന്ധതയുണ്ടെന്ന് എനിക്കറിയില്ല. ആ കാലത്ത് ഏതൊക്കെ അവസ്ഥകളിലൂടെയാണ് ഒരു സ്ത്രീ കടന്നു പോകുന്നത്. മസിൽവേദന മുതൽ മാനസികമായ ഒരുപാടു പ്രശ്നങ്ങൾ വരെയുണ്ടാകും. ഒന്നു തിരിഞ്ഞു കിടക്കാൻ പോലും എത്ര പ്രയാസമാണ്.

    ഉറങ്ങാൻ കഴിയാത്ത  അവസ്ഥ

    പ്രസവശേഷം കുഞ്ഞിന്റെയും അമ്മയുടെയും ആരോഗ്യം ശ്രദ്ധിക്കാൻ ഒരുപാടുപേരുണ്ട്. എന്നാൽ അമ്മയുടെ മാനസിക ആരോഗ്യത്തിനായി എന്തൊക്കെ ചെയ്യാനുണ്ടെന്ന് ആരും പറഞ്ഞു കൊടുക്കില്ല. അമ്മമാരുടെ മനസ്സിന് പരിചരണം കൊടുക്കേണ്ടത് അത്യാവശ്യമാണെന്നാണ് ഭാമ പറയുന്നത്. ആദ്യത്തെ മൂന്നു നാലു മാസം ഉറക്കം തീരെയില്ലാത്ത അവസ്ഥയായിരുന്നു. പകൽ സമയത്ത് കുഞ്ഞുറങ്ങുമ്പോൾ എനിക്ക് ഉറങ്ങാനാകില്ല. രാത്രിയിൽ അമ്മു ഉറങ്ങുകയുമില്ല. ഉറക്കമില്ലാതായതോടെ ആകെ പ്രശ്നമായി. പെട്ടെന്നു കരച്ചിൽ വരുന്നു, പൊട്ടിത്തെറിക്കുന്നു. ഈ സമയത്ത് വീട്ടുകാർ നല്ല പിന്തുണയായിരുന്നെന്നും ഭാമ പറയുന്നു. ആ സപ്പോർട്ട് കിട്ടിയതോടെ ഉള്ളിലെ സംഘർഷങ്ങൾ മാറി. സാവധാനം ഉറക്കം തിരികെ കിട്ടി. ലോക്ഡൗ ൺ അവസാനിച്ച് പുറത്തിറങ്ങാൻ പറ്റിയതോടെ പഴയ ജീവിതത്തിലേക്ക് തിരിച്ചു വന്നുവെന്നും നടി കൂട്ടിച്ചേർത്തു..

    Read more about: bhama ഭാമ
    English summary
    Actress Bhama Opens Up About Her Post Pregnancy Issues, Latest Interview Went Viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X