കുഞ്ഞ് വരുന്നതോടെ നമ്മുടെ ഇഷ്ടം മാറ്റി വെക്കണമെന്ന് പറയുന്നു; മുഴുവനായും അത് വേണമെന്നില്ലെന്ന് നടി ഭാമ

മലയാള സിനിമയ്ക്ക് ഏറ്റവും പ്രിയങ്കരിയായ നടിയാണ് ഭാമ. വിവാഹം കഴിഞ്ഞതോട് കൂടി സോഷ്യല്‍ മീഡിയയില്‍ നിന്നടക്കം അകലം പാലിച്ച നടി ഗര്‍ഭിണിയായത് പോലും പുറംലോകം അറിഞ്ഞിരുന്നില്ല. എന്നാല്‍ മകളുടെ രണ്ടാം ജന്മദിനം ആഘോഷിക്കുന്ന ചിത്രങ്ങളാണ് കഴിഞ്ഞ ദിവസം ഭാമ പങ്കുവെച്ചത്.

അതേ സമയം ഭാമയുടെ വിശേഷങ്ങള്‍ അറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. സിനിമയിലേക്ക് സജീവമായില്ലെങ്കിലും ബിസിനസും മറ്റുമായി നടി തിരക്കുകളിലാണിപ്പോള്‍. ഇതിനിടെ മാതൃത്വം എത്രത്തോളം ആസ്വദിക്കുന്നുണ്ടെന്ന് പറഞ്ഞ ഭാമയുടെ വാക്കുകള്‍ വീണ്ടും വൈറലാവുകയാണിപ്പോള്‍.

ഭര്‍ത്താവ് അരുണിനൊപ്പമുള്ള ദാമ്പത്യ ജീവിതം തുടങ്ങി, അധികം വൈകാതെ നടി ഗര്‍ഭിണിയായി

2020 ജനുവരിയിലായിരുന്നു ഭാമ വിവാഹിതയാവുന്നത്. ഭര്‍ത്താവ് അരുണിനൊപ്പമുള്ള ദാമ്പത്യ ജീവിതം തുടങ്ങി, അധികം വൈകാതെ നടി ഗര്‍ഭിണിയാവുകും അതേ വര്‍ഷം ഒരു പെണ്‍കുഞ്ഞിന് ജന്മം കൊടുക്കുകയും ചെയ്തു. 2020 ഡിസംബറിലായിരുന്നു താരപുത്രിയുടെ ജനനം. മകള്‍ ഗൗരിയുടെ വരവിനെ കുറിച്ച് വളരെ വൈകിയാണ് ഭാമ ആരാധകരെ അറിയിച്ചതും. എന്തായാലും പിന്നീട് മകള്‍ക്കൊപ്പമുള്ള ഫോട്ടോസും വീഡിയോസുമൊക്കെ നടി പുറത്ത് വിട്ട് തുടങ്ങി.

ലോകം മുഴുവനും നിശ്ചലമായ സമയത്താണ് താന്‍ ഗര്‍ഭിണിയാവുന്നത്

ഇക്കഴിഞ്ഞ ആഴ്ചയാണ് ഗൗരിയുടെ രണ്ടാം ജന്മദിനം താരകുടുംബം ആഘോഷിച്ചത്. പിന്നാലെ മകളെ കുറിച്ചും ഗര്‍ഭകാലത്തെ കുറിച്ചും ഭാമ പറഞ്ഞ കാര്യങ്ങളും വൈറലായി. 'ലോകം മുഴുവനും നിശ്ചലമായ സമയത്താണ് താന്‍ ഗര്‍ഭിണിയാവുന്നത്. വീട്ടിലെ നാല് ചുമരിനുള്ളില്‍ താന്‍ പെട്ടത് പോലെ തോന്നി.

മകള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പില്‍ ഒരുപാട് ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ ഉണ്ടായേക്കുമെന്ന് ഡോക്ടര്‍ പറഞ്ഞ് തന്നിരുന്നു. ഗര്‍ഭകാലം ആസ്വദിക്കണമെന്നാണ് പൊതുവേ പറഞ്ഞു കേട്ടിട്ടുള്ളത്. എന്നാല്‍ തനിക്ക് ഒത്തിരി ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നിരുന്നു', എന്നാണ് ഭാമ പറയുന്നത്.

കുഞ്ഞ് വന്ന് കഴിഞ്ഞാല്‍ നമ്മുടെ ഇഷ്ടങ്ങള്‍ മാറ്റി വെക്കേണ്ടി വരുമെന്നത് ശരിയാണ്

പിന്നെ കുഞ്ഞ് വന്ന് കഴിഞ്ഞാല്‍ നമ്മുടെ ഇഷ്ടങ്ങള്‍ മാറ്റി വെക്കേണ്ടി വരുമെന്നത് ശരിയാണ്. എന്ന് കരുതി മുഴുവനായി മാറ്റിവെക്കേണ്ട ആവശ്യമില്ല. ഇടയ്ക്ക് നമ്മുടെ ഇഷ്ടങ്ങള്‍ക്കും സമയം കൊടുക്കണം. ഞാന്‍ യൂട്യൂബ് ചാനല്‍ തുടങ്ങിയത് പോലും അതിന് വേണ്ടിയാണെന്നാണ് ഭാമ പറയുന്നത്.

അതുപോലെ സോഷ്യല്‍ മീഡിയയില്‍ ആക്ടീവാകുകയും ചെയ്തു. ഒരു ഷെല്ലില്‍ നിന്നും പുറത്ത് വന്നിരിക്കുകയാണ്. അമ്മ എന്ന നിലയിലും വ്യക്തി എന്ന നിലയിലും ഞാനിത് ഏറെ ആസ്വദിക്കേണ്ട സമയമാണെന്നാണ് നടി പറയുന്നത്.

വളരെ അപൂർവ്വമായിട്ടാണ് ഭാമ മകളുടെ ഫോട്ടോസ് പുറത്ത് വിടാറുള്ളു

വളരെ അപൂർവ്വമായിട്ടാണ് ഭാമ മകളുടെ ഫോട്ടോസ് പുറത്ത് വിടാറുള്ളു. പലപ്പോഴും ക്യാമറക്കണ്ണുകളിൽ നിന്നും കുഞ്ഞിനെ മാറ്റി നിർത്താനാണ് നടി ശ്രമിച്ചിട്ടുള്ളത്. പൊതുപരിപാടികളിലേക്കോ മറ്റോ കുഞ്ഞുമായി ഭാമ ഇതുവരെ വന്നിട്ടില്ല.

അതേ സമയം 'മകള്‍ വന്നതോടെ തൻ്റെയും ഭർത്താവിൻ്റെയും ജീവിതം കൂടുതല്‍ പ്രകാശമായെന്നാണ് നടി പറയുന്നത്. അവളെ ആദ്യമായി കൈയില്‍ എടുത്തപ്പോള്‍ എന്റെ ഈ ലോകം മുഴുവന്‍ മാറി പോയത് പോലെയാണ് എനിക്ക് തോന്നിയത്. വളര്‍ന്ന് വരുമ്പോള്‍ അവളെ കാണിക്കാനായി ചില ഓര്‍മ്മകള്‍ സൂക്ഷിക്കുകയാണെന്ന്', പറഞ്ഞ് ചില ചിത്രങ്ങളും നടി പങ്കുവെച്ചിരുന്നു.

More from Filmibeat

Read more about: bhama ഭാമ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X