പ്രസവശേഷം ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തി ഭാമ; മകള്‍ക്ക് വേണ്ടി അമൂല്യമായ സമ്മാനങ്ങളൊരുക്കി നടി

മാസങ്ങള്‍ക്ക് മുന്‍പാണ് നടി ഭാമ ഒരു പെണ്‍കുഞ്ഞിന് ജന്മം കൊടുക്കുന്നത്. മകള്‍ ജനിച്ചതിനെ കുറിച്ച് ഭാമ കൂടുതലായിട്ടൊന്നും പറഞ്ഞിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസം ഭര്‍ത്താവായ അരുണിന് ജന്മദിനാശംസകള്‍ അറിയിച്ച് നടി എത്തിയിരുന്നു. 'എന്റെ പ്രിയപ്പെട്ട ഭര്‍ത്താവിന് ജന്മദിനാശംസകള്‍, ഞങ്ങള്‍ മൂന്ന് പേരും ഒരുമിച്ചുള്ള ആദ്യ പിറന്നാള്‍ ആണിത്' എന്ന് സൂചിപ്പിച്ച് കൊണ്ടാണ് ഭര്‍ത്താവിന് നടി ആശംസ നേര്‍ന്നത്.

തൊട്ട് പിന്നാലെ മകളെ കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് നടി. കുഞ്ഞ് ജനിച്ചതിന് ശേഷം ആദ്യമായിട്ടാണ് നടി ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. മകളുടെ കൈകളും കാലുകളും ആര്‍ട്ട് ആയി ഒരുക്കിയ ഫോട്ടോ അടക്കമാണ് ഭാമ എത്തിയത്. അമൂല്യമായ ഈ സമ്മാനം തനിക്ക് ഒരുക്കി തന്നവരുടെ ചിത്രവും നടി പങ്കുവെച്ചിരുന്നു.

bhama

'മകള്‍ വന്നതോടെ ഞങ്ങളുടെ ജീവിതം കൂടുതല്‍ പ്രകാശമായി. അവളെ ആദ്യമായി കൈയില്‍ എടുത്തപ്പോള്‍ എന്റെ ഈ ലോകം മുഴുവന്‍ മാറി പോയത് പോലെ എനിക്ക് തോന്നി. വളര്‍ന്ന് വരുമ്പോള്‍ അവളെ കാണിക്കാനായി ഒരുപിടി അമൂല്യമായ ഓര്‍മ്മകള്‍ ഇവിടെ സൂക്ഷിച്ച് വെക്കുകയാണ് ഞാന്‍'. എന്നുമാണ് ചിത്രങ്ങള്‍ക്ക് ക്യാപ്ഷനായി നടി കുറിച്ചിരിക്കുന്നത്. തൊട്ട് പിന്നാലെ ഭാമയ്ക്കും കുഞ്ഞുവാവയ്ക്കും എല്ലാവിധ ആശംസകളും അറിയിച്ച് പ്രിയപ്പെട്ടവരും എത്തി.

വീണ്ടും തടി കുറച്ച് നിത്യ മേനോൻ, ക്രിസ്ത്യൻ വധുവിനെ പോലൊരുങ്ങിയ നടിയുടെ ചിത്രങ്ങൾ കാണാം

2020 ജനുവരിയിലാണ് ഭാമയും അരുണ്‍ ജഗദീഷും തമ്മിലുള്ള വിവാഹം കോട്ടയത്ത് വെച്ച് നടക്കുന്നത്. മാസങ്ങള്‍ക്കുള്ളില്‍ ലോക്ഡൗണ്‍ വന്നതോടെ ഇരുവരെയും കുറിച്ചുള്ള വിശേഷങ്ങള്‍ പുറത്ത് വന്നിരുന്നില്ല. ഇടയ്ക്ക് നടിയുടെ പുത്തന്‍ ഫോട്ടോ കണ്ടതോടെ ഗര്‍ഭിണിയാണെന്നുള്ള വാര്‍ത്തയും പ്രചരിച്ചു. വൈകാതെ ഭാമ ഒരു പെണ്‍കുഞ്ഞിന് ജന്മം കൊടുത്തുവെന്ന വാര്‍ത്തയുമെത്തി. അന്ന് മുതല്‍ ഭാമയുടെ മകളുടെ ചിത്രങ്ങള്‍ കാണാന്‍ കാത്തിരിക്കുകയായിരുന്നു ആരാധകര്‍.

More from Filmibeat

Read more about: bhama ഭാമ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X