For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആറ് മാസം ഗര്‍ഭിണിയായിരുന്നു അന്നേരം; ഭര്‍ത്താവിനൊപ്പമുള്ള ഫോട്ടോയുമായി നടി ഭാമ

  |

  നടി ഭാമ അമ്മ ആയതുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തകളാണ് ഈ വര്‍ഷം തുടക്കത്തില്‍ തന്നെ പുറത്ത് വരുന്നത്. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തിനുള്ളില്‍ നടി അമ്മയാവുകയായിരുന്നു. കുഞ്ഞിന്റെ വരവ് സോഷ്യല്‍ മീഡിയ ആഘോഷമാക്കിയെങ്കിലും ഇതേ കുറിച്ച് കൂടുതലായെന്നും നടി പറഞ്ഞിരുന്നില്ല. മാസങ്ങള്‍ക്ക് മുന്‍പാണ് കുഞ്ഞിന്റെ ജനനത്തെ കുറിച്ച് ഭാമ തുറന്ന് സംസാരിച്ചത്.

  മെലിഞ്ഞ് ഉണങ്ങി പോയത് പോലെ ആയല്ലോ, ദിലീപിൻ്റെ നായികയായി തിളങ്ങിയ നടി വേദികയുടെ കിടിലൻ ഫോട്ടോസ് കണ്ട് ആരാധകർ ചോദിക്കുന്നു

  മകളുടെ വരവ് ഞങ്ങളുടെ ജീവിതത്തെ കൂടുതല്‍ മനോഹരമാക്കി. അവളെ എന്റെ കൈയില്‍ എടുത്തപ്പോള്‍ തന്നെ ഈ ലോകം മുഴുവന്‍ മാറിയത് പോലെ തോന്നിയതായും നടി സൂചിപ്പിച്ചിരുന്നു. എന്നാല്‍ ഇനിയും കുഞ്ഞിനൊപ്പമുള്ള ഒരു ഫോട്ടോ പോലും പുറത്ത് വിടാത്തതിന്റെ നിരാശയിലാണ് ആരാധകര്‍. ഏറ്റവും പുതിയതായി ഗര്‍ഭകാലത്തെ കുറച്ച് ചിത്രങ്ങളുമായിട്ടാണ് ഭാമ എത്തിയിരിക്കുന്നത്.

  bhama-arun

  കഴിഞ്ഞ വര്‍ഷം ഭാമ ഗര്‍ഭിണിയാണെന്ന തരത്തില്‍ നിരവധി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. അന്ന് ഭര്‍ത്താവായ അരുണിനൊപ്പം നില്‍ക്കുന്ന മനോഹരമായൊരു ഫോട്ടോ ആയിരുന്നു വൈറലായത്. എന്നാല്‍ ഒരിക്കല്‍ പോലും ഇതേ കുറിച്ച് പറയാന്‍ നടി മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്നില്ല. പുറത്ത് വന്ന ഫോട്ടോയിലൂടെ ആരാധകര്‍ ഊഹിച്ചത് സത്യമാണെന്നാണ് നടിയിപ്പോള്‍ പറയുന്നത്.

  സിദ്ധുവിൻ്റെഭാര്യയായി സുമിത്ര വീണ്ടും; ചോദിക്കാതെ സ്വര്‍ണം തന്ന സുമിത്രയെ കുറിച്ചോര്‍ത്ത് നിരാശപ്പെട്ട് സിദ്ധു

  നിറവയറുമായി നില്‍ക്കുന്ന ആ ഫോട്ടോ പകുതി കട്ട് ചെയ്താണ് മുന്‍പ് പ്രചരിച്ചത്. എന്നാല്‍ അതിന്റെ മുഴുവന്‍ ഭാഗവും സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചിരിക്കുകയാണ് ഭാമ. കഴിഞ്ഞ വര്‍ഷത്തെ ഓണാഘോഷത്തിന് എടുത്ത ത്രോബാക്ക് ചിത്രമാണിത്. എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച സമയമായിരുന്നു അത്. അന്ന് ഞാന്‍ ആറ് മാസം ഗര്‍ഭിണിയായിരുന്നുവെന്നും ചിത്രങ്ങള്‍ക്ക് ക്യാപ്ഷനായി ഭാമ എഴുതിയിട്ടുണ്ട്. ചിത്രങ്ങളെടുത്ത് തന്നവര്‍ക്കും കോസ്റ്റിയൂം സമ്മാനിച്ചവര്‍ക്കുമെല്ലാം ഭാമ നന്ദി പറഞ്ഞിട്ടുണ്ട്.

  bhama-arun

  സെറ്റ് സാരി ഉടുത്ത് അതീവ സുന്ദരിയായിട്ടാണ് ചിത്രങ്ങളില്‍ ഭാമ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മാളവിക മേനോന്‍, രാധിക, ശരണ്യ മോഹന്‍ എന്ന് തുടങ്ങി സിനിമാ നടിമാരും നടന്മാരും ആരാധകരുമെല്ലാം ഭാമയ്ക്കും കുടുംബത്തിനും ആശംസകള്‍ അറിയിച്ച് എത്തിയിരിക്കുകയാണ്. അതേ സമയം കുഞ്ഞിന്റെ മുഖം പുറത്ത് കാണിക്കാത്തത് എന്താണെന്ന് ചോദിച്ച് നിരവധി കമന്റുകളാണ് നടിയ്ക്ക് ലഭിക്കുന്നത്.

  പതിനൊന്ന് ആളുകളുമായി പ്രണയത്തിലായി; വിവാഹം കഴിച്ച ആളുമായിട്ടും വേര്‍പിരിഞ്ഞു, മനീഷ കൊയ്‌രാളയുടെ പ്രണയകഥ വൈറല്‍

  ഇങ്ങനെ എങ്കിലും ഒരു ഫോട്ടോ കാണാന്‍ കുഞ്ഞ് ജനിച്ചിട്ട് ആറ് മാസം കഴിയേണ്ടി വന്നല്ലോ. അപ്പോള്‍ കുഞ്ഞിന്റെ ആദ്യ ജന്മദിനത്തിനായിരിക്കും ഫോട്ടോ പുറത്ത് വിടുക. എന്ന് തുടങ്ങി നിരവധി കമന്റുകളാണ് നടിയ്ക്ക് ലഭിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജനുവരിയിലായിരുന്നു ബിസിനസുകാരനായ അരുണ്‍ മായിട്ടുള്ള ഭാമയുടെ വിവാഹം നടക്കുന്നത്.

  കോട്ടയത്ത് വെച്ച് നടത്തിയ വിവാഹത്തിന് ശേഷം വലിയൊരു പാര്‍ട്ടിയും ഏര്‍പ്പെടുത്തിയിരുന്നു. മലയാള സിനിമയിലെ സൂപ്പർസ്റ്റാറുകളടക്കം പങ്കെടുത്ത വലിയ സംഗമായിരുന്നു ഭാമയുടെ റിസപ്ഷൻ. . ഏറെ കാലമായി അഭനയ ജീവിത്തില്‍ നിന്നും മാറി നില്‍ക്കുകയായിരുന്ന ഭാമ ഉടനെ തിരിച്ച് വരില്ലെന്ന് അന്ന് പറഞ്ഞിരുന്നു. കുഞ്ഞ് കൂടി ജനിച്ചതോടെ കുറച്ച് കാലം കഴിഞ്ഞിട്ടെങ്കിലും നടിയുടെ തിരിച്ച് വരവ് ഉണ്ടാവുമെന്ന് പ്രതീക്ഷിക്കാം.

  Actress Bhama Wedding Reception Video | FilmiBeat Malayalam

  അന്നവള്‍ക്ക് പതിനെട്ട് വയസ് പോലും ആയില്ല; ഭാര്യ ശ്രീപ്രിയയെ പെണ്ണ് കാണാന്‍ പോയ കഥ പറഞ്ഞ് നടന്‍ സുധീർ സുകുമാരൻ

  Read more about: bhama ഭാമ
  English summary
  Actress Bhama Shared Her Maternity Photos With Hubby Arun Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X