ഭര്‍ത്താവിനൊപ്പം നടി ഭാമ! പുതിയ ഫോട്ടോസ് പങ്കുവെച്ച് താരദമ്പതികള്‍, വിശേഷങ്ങള്‍ ചോദിച്ച് ആരാധകരും
കുറച്ച് കാലങ്ങലായി സിനിമയില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു ഭാമ. സിനിമയിലേക്ക് ഉടന്‍ തിരിച്ച് വരുമോ എന്ന് ചോദിച്ച ആരാധകരോട് താന്‍ വിവാഹിതയാവാന്‍ പോവുകയാണെന്ന് നടി പറഞ്ഞു. 2020 ന്റെ തുടക്കത്തിലായിരുന്നു നടി ഭാമ വിവാഹിതയായത്. വിവാഹത്തിന് പിന്നാലെ നല്ലൊരു കുടുംബിനിയായി കഴിയുകയായിരുന്നു താരം.
ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോയതിന് ശേഷം തന്റെ ഓരോ വിശേഷങ്ങളും നടി പങ്കുവെക്കാറുണ്ടായിരുന്നു. ഇപ്പോഴിതാ ഭര്‍ത്താവ് അരുണിനൊപ്പമുള്ള പുതിയൊരു സെല്‍ഫി ചിത്രം പങ്കുവെച്ചിരിക്കുകയാണ് ഭാമ. അരുണ്‍ എടുത്ത സെല്‍ഫിയില്‍ സന്തോഷത്തോടെ ഇരിക്കുകയാണ് ഭാമ. ഇരുവരും വീട്ടില്‍ തന്നെയാണോ എന്ന് ചിത്രത്തിന് താഴെ ആരാധകര്‍ ചോദിക്കുന്നുണ്ടെങ്കിലും നടി മറുപടിയൊന്നും കൊടുത്തിട്ടില്ല.

പരമ്പരാഗതമായ ഹിന്ദു ആചാരപ്രകാരം ജനുവരി മുപ്പതിന് കോട്ടയത്ത് വെച്ചായിരുന്നു ഭാമയും അരുണും തമ്മിലുള്ള വിവാഹം. ബിസിനസുകാരനായ അരുണ്‍ ഭാമയുടെ സഹോദരി ഭര്‍ത്താവിന്റെ സഹപാഠിയും സുഹൃത്തുമായിരുന്നു. അങ്ങനെയാണ് ഈ വിവാഹം തീരുമാനിക്കുന്നതെന്ന് നടി തന്നെ പറഞ്ഞിരുന്നു. ചെന്നിത്തലയാണ് അരുണിന്റെ നാട്.
പ്ലസ് ടു കഴിഞ്ഞ് കാനഡയിലെത്തിയ അരുണ്‍ വര്‍ഷങ്ങളായി വിദേശത്ത് സ്ഥിരതാമസമായിരുന്നു. വിവാഹം കഴിഞ്ഞതോടെ ഇപ്പോള്‍ കൊച്ചിയില്‍ സെറ്റില്‍ഡ് ആവുകയായിരുന്നു. അരുണിനൊപ്പമുള്ളത് മാത്രമല്ല അരുണിന്റെ സഹോദരിയും ഭാമയുടെ നാത്തൂനൊപ്പമുള്ള ഫോട്ടോസും നടി പങ്കുവെക്കാറുണ്ടായിരുന്നു. ഭര്‍ത്താവിന്റെ വീട്ടില്‍ താന്‍ സന്തുഷ്ടയാണെന്ന് പലപ്പോഴും നടി വ്യക്തമാക്കാറുണ്ടായിരുന്നു.
Recommended Video

രേഖിത രാജേന്ദ്ര കുറുപ്പ് എന്നതാണ് യഥാര്‍ഥ പേരെങ്കിലും സിനിമയിലേക്ക് എത്തിയതോടെയാണ് ഭാമ എന്ന പേര് സ്വീകരിക്കുന്നത്. അഭിനയത്തിനൊപ്പം പാട്ട് പാടാന്‍ കൂടി ഏറെ ഇഷ്ടപ്പെടുന്ന നടി നേരത്തെ പാടിയിട്ടുമുണ്ട്. അഭിനയം പോലെ തന്നെ തനിക്ക് ഏറ്റവുമിഷ്ടമുള്ള കാര്യം ഡ്രൈവിംഗ് ആണെന്ന് കൂടി ഭാമ തുറന്ന് പറഞ്ഞിരുന്നു.
മലയാളത്തിന് പുറമേ തമിഴിലും കന്നഡയിലുമൊക്കെ അഭിനയിച്ചിട്ടുള്ള നടി വിവാഹത്തിനും ഏറെ മുന്‍പ് മുതല്‍ വെള്ളിത്തിരയില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു. 2017 ല്‍ കന്നഡയില്‍ നിന്നും പുറത്തിറങ്ങിയ രാഗ ആണ് ഭാമ അഭിനയിച്ച് തിയറ്റററുകളിലേക്ക് എത്തിയ അവസാന ചിത്രം. നല്ല വേഷങ്ങള്‍ ലഭിച്ചാല്‍ ഇനിയും അഭിനയിക്കുമെന്നാണ് അറിയുന്നത്.


Click it and Unblock the Notifications











