വിവാഹശേഷം ഭര്‍ത്താവിനൊപ്പം നടി ഭാമയുടെ ചിത്രങ്ങള്‍! ആശംസകള്‍ നേര്‍ന്ന് ആരാധകരും

ജനുവരി മുപ്പതിനായിരുന്നു ചലച്ചിത്ര നടി ഭാമ വിവാഹിതയാവുന്നത്. പരമ്പരാഗതമായ ഹിന്ദു ആചാരപ്രകാരമായിരുന്നു ഭാമയും അരുണും തമ്മിലുള്ള വിവാഹം നടന്നത്. പുതിയ വീട്ടിലേക്ക് കയറി ചെന്നതിന് ശേഷമുള്ള വിശേഷങ്ങള്‍ നടി തന്നെ പങ്കുവെക്കാറുണ്ട്. ഭര്‍തൃവീട്ടില്‍ നിന്നുമെടുത്ത സെല്‍ഫി നേരത്തെ ഭാമ പുറത്ത് വിട്ടിരുന്നു. ഡാര്‍ലിങ് നാത്തൂന്‍ എന്ന കുറിപ്പോടെ പങ്കുവെച്ച ചിത്രം അതിവേഗം വൈറലായി.

വിവാഹം കഴിഞ്ഞിട്ട് ഒന്നരമാസം ആയി. ഇപ്പോഴിതാ ഭര്‍ത്താവിനൊപ്പം ചേര്‍ന്ന് നില്‍ക്കുന്ന ചിത്രവുമായി എത്തിയിരിക്കുകയാണ് നടി. ഇരുവരും തമ്മിലുള്ള സ്‌നേഹം എത്രത്തോളം ഉണ്ടെന്ന് വ്യക്തമാക്കുന്ന ഫോട്ടോയാണെന്നാണ് ആരാധകര്‍ കമന്റിടുന്നത്. ചിലര്‍ സ്‌റ്റൈലന്‍ അളിയന്‍ ആണെന്നും ഭാമയുടെ ചിരി എന്നും അതുപോലെ നിലനില്‍ക്കട്ടെ എന്നുമൊക്കെ പറഞ്ഞിരിക്കുകയാണ്.

bhama-photos

Recommended Video

Actress Bhama Wedding Reception Video | FilmiBeat Malayalam

കോട്ടയത്ത് വച്ച് വലിയ ആഘോഷത്തോടെയായിരുന്നു ഭാമയുടെ വിവാഹം നടന്നത്. ബിസിനസുകാരനായ അരുണ്‍ ഭാമയുടെ സഹോദരി ഭര്‍ത്താവിന്റെ സഹപാഠിയും സുഹൃത്തുമായിരുന്നു. ചെന്നിത്തലയിലാണ് അരുണിന്റെ നാട്. പ്ലസ് ടു കഴിഞ്ഞ് കാനഡയിലെത്തിയ അരുണ്‍ വര്‍ഷങ്ങളായി വിദേശത്ത് സ്ഥിരതാമസമായിരുന്നു. ഇപ്പോള്‍ കൊച്ചിയില്‍ സെറ്റില്‍ഡ് ആവാനുള്ള തയ്യാറെടുപ്പിലാണ്.

കോട്ടയത്ത് നിന്ന് നടത്തിയ വിവാഹശേഷം കൊച്ചിയില്‍ വിവാഹ റിസ്പഷനും ഒരുക്കിയിരുന്നു. മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ്, കാവ്യ മാധവന്‍ തുടങ്ങി വമ്പന്‍ താരങ്ങള്‍ അതില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. ജനുവരിയില്‍ നിറയെ താരവിവാഹങ്ങളായിരുന്നു. അതില്‍ ദിവസങ്ങളോളം വാര്‍ത്തകളില്‍ നിറഞ്ഞത് ഭാമയുടെ വിവാഹ വിശേഷങ്ങളാണ്.

bhama-photos

നിവേദ്യം എന്ന ചിത്രത്തിലൂടെയാണ് ഭാമ വെള്ളിത്തിരയിലേക്ക് എത്തുന്നത്. ലോഹിതദാസിന്റെ സംവിധാനത്തിലെത്തിയ സിനിമ ശ്രദ്ധിക്കപ്പെട്ടു. ഉണ്ണകണ്ണുകളും നാടന്‍ പെണ്‍കുട്ടിയുടെ സൗന്ദര്യവുമായിരുന്നു പിന്നീട് ഭാമയ്ക്ക് കൈനിറയെ അവസരങ്ങള്‍ നല്‍കിയത്. തമിഴ്, തെലുങ്ക്, കന്നഡ, എന്നിങ്ങനെ തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷ ചിത്രങ്ങളിലും ഭാമ അഭിനയിച്ചിട്ടുണ്ട്. കുറച്ച് കാലമായി സിനിമയില്‍ സജീവമല്ല നടി.

ഇനി ഉടനെ ഭാമ സിനിമയിലേക്ക് വരാന്‍ സാധ്യത ഇല്ലെന്നാണ് അറിയുന്നത്. വിവാഹശേഷം അഭിനയിക്കുമോ എന്നത് ഭാമയുടെ മാത്രം തീരുമാനമാണെന്നും അതില്‍ തനിക്ക് പ്രശ്‌നമില്ലെന്ന് അരുണ്‍ നേരത്തെ പറഞ്ഞിരുന്നു. എന്തായാലും ഭാമയുടെ തിരിച്ച് വരവിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍.

More from Filmibeat

Read more about: bhama ഭാമ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X