ഞാൻ ചെയ്തിട്ടില്ലല്ലോ, ആരോപണങ്ങൾ അടിച്ചേൽപ്പിക്കപ്പെടുമ്പോൾ..., തനിച്ചാണ് പക്ഷെ തളരില്ല; ഭാമ പറയാതെ പറയുന്നത്!

നിവേദ്യം സിനിമയും ലോ​ഹിതദാസും മലയാള സിനിമയ്ക്ക് സമ്മാനിച്ച നായികയാണ് ഭാമ. വിവാഹത്തിന് മുമ്പ് വരെ മലയാളത്തിലും സൗത്ത് ഇന്ത്യയിലെ മറ്റ് ഭാഷകളിലും തിളങ്ങി നിൽക്കുന്ന നടിയായിരുന്നു. 2020ൽ ആയിരുന്നു ചെന്നിത്തല സ്വ​ദേശിയായ ബിസിനസുകാരൻ അരുൺ ജ​ഗദീശുമായി താരത്തിന്റെ വിവാഹം നടന്നത്. പിന്നാലെ ഇരുവർക്കും​ ​ഗൗരി എന്നൊരു മകൾ പിറന്നു.

കുടംബവും കുട്ടികളുമായതോടെയാണ് ഭാമ അഭിനയത്തിൽ നിന്നും അൽപ്പം ബ്രേക്ക് എടുത്തത്. ഭാമയുടെ കുടുംബ സുഹൃത്തുക്കള്‍ കൂടിയായിരുന്നു അരുണും കുടുംബവും. ഭാമയുടെ സഹോദരിയുടെ ഭര്‍ത്താവിന്‍റെ സഹപാഠിയായിരുന്നു അരുണ്‍. അറിയാവുന്നവരാണല്ലോ എന്നതായിരുന്നു അരുണിന്റെ താലി കഴുത്തിൽ വീഴുമ്പോൾ ഭാമയ്ക്കുണ്ടായിരുന്ന വലിയ സമാധാനം.

Actress Bhama

ഭർത്താവിനൊപ്പമോ ദാമ്പത്യ ജീവിതവുമായി ബന്ധപ്പെട്ട അപ്ഡേഷനുകളോ ഭാമ പങ്കിടാതെ ആയതോടെ ചോ​ദ്യങ്ങൾ ഉയർന്നിരുന്നു. സോഷ്യൽമീഡിയയിൽ ആക്ടീവാണ് ഭാമ. എന്നാൽ ഭർത്താവിന്റെ അപ്ഡേഷനുകൾ പങ്കിട്ടില്ലെന്ന് മാത്രമല്ല ഭർത്താവിനൊപ്പമുള്ള ഫോട്ടോകൾ നീക്കം ചെയ്യുകയും ചെയ്തു. പിന്നാലെയാണ് 2024ൽ താൻ സിം​ഗിൾ മദറാണെന്ന് ഭാമ തുറന്ന് പറഞ്ഞത്.

മൂന്നര വയസുകാരിയായ മകളുടെ സംരക്ഷണം ഭാമയ്ക്കാണ്. ഇപ്പോഴിതാ നടി പങ്കിട്ട ഇൻസ്റ്റ​ഗ്രാം സ്റ്റോറികളാണ് ചർച്ചയാകുന്നത്. രണ്ടും ജീവിതവുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ്. അവതാരകയും നടിയുമായ ജുവൽ മേരി സെൽഫ് ലവ്വിനെ കുറിച്ച് പറഞ്ഞ വാക്കുകൾ ഉൾപ്പെടുത്തിയുള്ള ഒരു പോസ്റ്റായിരുന്നു ആ​ദ്യത്തേത്. ഇനി എനിക്ക് തോൽക്കണ്ട. ഇങ്ങനെ എനിക്ക് പോകാൻ പറ്റില്ല.

എന്നെ നോക്കാൻ ആരും ഇല്ല. അതാണ് അൾട്ടിമേറ്റ് റിയാലിറ്റി. എനിക്ക് ഞാൻ മാത്രമെയുള്ളു. അത് എനിക്ക് ഭയങ്കര റിയലൈസേഷൻ ആയിരുന്നു. ഞാൻ എന്നെ ഉപേക്ഷിച്ചാൽ പിന്നെ ഞാൻ ഇല്ല എന്നാണ് ജുവൽ പ്രസ്തുത വീഡിയോയിൽ പറയുന്നത്. തനിച്ചാണ് പക്ഷെ തളരില്ല. എനിക്ക് ഞാനുണ്ട്. ഇങ്ങനെ തീരുമാനിച്ചാൽ പിന്നെ എല്ലാം മാറി തുടങ്ങും.

സ്വയം സ്നേഹിച്ച് തുടങ്ങും. ജീവിതത്തെ സ്നേഹിച്ച് തുടങ്ങും. ആത്മവിശ്വാസത്തോടെ ജീവിത യാത്ര തുടരും എന്ന വാചകവും പോസ്റ്റിൽ ഉണ്ടായിരുന്നു. ഹൈലി റിലേറ്റബിൾ എന്നാണ് ജുവലിന്റെ വാക്കുകൾ അടങ്ങിയ വീഡിയോ പങ്കിട്ട് ഭാമ കുറിച്ചത്. നടി ഷെയർ ചെയ്ത മറ്റൊരു വീഡിയോ ചെയ്യാത്ത തെറ്റിന്റെ പേരിൽ ആരോപണം നേരിടുന്നതിനെ കുറിച്ച് നടി നവ്യ നായർ പറഞ്ഞ വാക്കുകളാണ്.

Actress Bhama

നമ്മൾ ചെയ്യാത്ത കാര്യങ്ങൾ നമ്മുടെ ​ദേഹത്ത് അടിച്ചേൽപ്പിക്കുന്ന എന്ത് ആരോപണം വന്നാലും ആദ്യം നമുക്ക് മനസിൽ തോന്നുന്ന കാര്യം ഞാൻ അത് ചെയ്തിട്ടില്ലല്ലോ എന്നതാണ്. സയലൻസാണ് നമ്മൾ എടുക്കുന്ന ആയുധം. ആ സയലൻസ് നമുക്ക് തരുന്നൊരു സ്ട്രസ്സുണ്ട്. പത്തെണ്ണം മുഖവിലയ്ക്കെടുക്കാതെ അവ​​ഗണിച്ചാലും പതിനൊന്നാമത്തേത് വരുമ്പോൾ നമ്മൾ ഡൗണാകും. നമ്മൾ വീഴും, നമ്മളെ ആളുകൾ തള്ളിയിടും.

നമ്മൾ അറിയാതെ ചില കുഴികളിൽ വീഴും. വീഴ്ച ജീവിതത്തിൽ സംഭവിച്ചുകൊണ്ടേയിരിക്കും. പക്ഷെ എത്ര വേ​ഗം എത്ര മിടുക്കോട് കൂടി ആ വീഴ്ചയിൽ നിന്നും നമ്മൾ എഴുന്നേൽക്കുന്നു അതിൽ മാത്രമെ കാര്യമുള്ളു എന്നായിരുന്നു ആ വീഡിയോയിൽ നവ്യ പറഞ്ഞത്. നടിയെ ആക്രമിച്ച കേസിൽ കൂറുമാറിയശേഷം ഏറ്റവും കൂടുതൽ സൈബർ ബുള്ളിയിങ് ഏറ്റുവാങ്ങിയൊരാൾ ഭാമയാണ്.

സിനിമയിൽ സജീവമല്ലെങ്കിലും സിനിമാക്കാരുടെ ഫങ്ഷനുകളിൽ മകളുമായി ഭാമ എത്താറുണ്ട്. ​​ഗായിക കൂടിയായ നടിയ്ക്ക് സാരികളുടെ വലിയ കലക്ഷനുകളുള്ള ഒരു വസ്ത്ര ബ്രാന്റുമുണ്ട്. ബിസിനസും യാത്രകളും മകളുമാണ് ഇപ്പോൾ ഭാമയുടെ ലോകം. അടുത്തിടെ പുറത്തിറങ്ങിയ സുമതി വളവിൽ ​ഗസ്റ്റ് റോളിൽ ഭാമ എത്തിയിരുന്നു.

More from Filmibeat

Read more about: bhama
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X