'ഈ ഡ്രസ്സൊക്കെ അന്ന് ധരിച്ചിരുന്നെങ്കിൽ'; മൂന്ന് വയസുകാരിയുടെ അമ്മ... സംരംഭക, ഷോട്ട്സിൽ പാറിപ്പറന്ന് ഭാമ!

2007ൽ ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെയാണ് ഭാമ അഭിനയരംഗത്തേക്ക് എത്തുന്നത്. നിവേദ്യത്തിലെ സത്യഭാമയ്ക്ക് വലിയ സ്വീകാര്യത ലഭിച്ചു. മുട്ടൊപ്പമുള്ള മുടിയും കുട്ടിത്തം നിറഞ്ഞ മുഖവുമായി അതിവേ​ഗത്തിൽ ഭാമ മുൻനിര നായികമാരുടെ ലിസ്റ്റിൽ ഇടംപിടിച്ചു. മുപ്പത്തിയഞ്ചുകാരിയായ ഭാമയുടെ യഥാർത്ഥ പേര് രേഖിത ആർ കുറുപ്പ് എന്നാണ്. സിനിമയിൽ വന്നശേഷമാണ് അത് ഭാമയായി മാറിയത്. ലോഹിതദാസ് അവതരിപ്പിച്ചിട്ടുള്ള നായകമാരെല്ലാം കരിയറിൽ വിജയം നേടിയവരാണ്.

ഭാമയുടെ കരിയറും സമാനമായിരുന്നു. നിവേദ്യത്തിനുശേഷം നടിയെ തേടി തുടരെ തുടരെ അവസരങ്ങൾ വന്നു. ഭാമയുടെ രണ്ടാമത്തെ ചിത്രം വിനയൻ സംവിധാനം ചെയ്ത ഹരീന്ദ്രൻ ഒരു നിഷ്കളങ്കൻ ആയിരുന്നു. സൈക്കിള്‍, ഇവര്‍ വിവാഹിതരായാല്‍, ജനപ്രിയന്‍, സെവന്‍സ് തുടങ്ങി നിരവധി സിനിമകളില്‍ ഭാമ നായികയായിട്ടുണ്ട്.

Bhama Forest Safari

2016ല്‍ റിലീസ് ചെയ്ത മറുപടിയാണ് അവസാനം റിലീസ് ചെയ്ത മലയാള ചിത്രം. നർത്തകി കൂടിയായ ഭാമ മലയാളത്തിൽ മാത്രമല്ല തമിഴ്, തെലുങ്ക്, കന്നഡ എന്നിങ്ങനെ തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. ​ഗായികയും കൂടിയായ ഭാമ വിവാഹത്തോടെയാണ് സിനിമയിൽ നിന്നും അകലം പാലിച്ചത്. പക്ഷെ സമൂഹമാധ്യമങ്ങളിലും താരങ്ങളുടെ സംഘടനയായ അമ്മയിലും ഭാമ സജീവമാണ്.

ബിസിനനസുകാരനായ അരുണാണ് ഭാമയെ വിവാഹം ചെയ്തത്. 2020ൽ കോട്ടയത്തെ സ്വകാര്യ ഹോട്ടലില്‍ വെച്ചായിരുന്നു ഭാമയുടെ വിവാഹ ചടങ്ങുകള്‍ നടന്നത്. നാല് വർഷം മുമ്പ് സോഷ്യൽമീഡിയ ആഘോഷിച്ച വിവാഹം കൂടിയായിരുന്നു ഭാമയുടേയും അരുണിന്റേയും. സിനിമാ മേഖലയില്‍ നിന്നുമുള്ളവരും സുഹൃത്തുക്കളും അടുത്ത ബന്ധുക്കളും എല്ലാം വിവാ​ഹത്തിന് എത്തിയിരുന്നു.

ഭാമയുടെ ഭർത്താവ് അരുണ്‍ ജഗദീഷ് വളര്‍ന്നത് കാനഡയിലാണ്. കൊച്ചിയിലാണ് താമസം. സ്വദേശം ചെന്നിത്തലയാണ്. ഭാമയുടെ കുടുംബ സുഹൃത്തുക്കള്‍ കൂടിയായിരുന്നു അരുണും കുടുംബവും. ഭാമയുടെ സഹോദരിയുടെ ഭര്‍ത്താവിന്‍റെ സഹപാഠിയാണ് അരുണ്‍. ആ പരിചയമാണ് വിവാ​ഹത്തിലേക്ക് എത്തിയത്.

എന്നാൽ രണ്ട് വർഷത്തോളം മാത്രമെ ആ ദാമ്പത്യത്തിന് ആയുസുണ്ടായിരുന്നു. ഭാമയും അരുണും ഇപ്പോൾ വേർപിരിഞ്ഞാണ് താമസം. ഭർത്താവിനൊപ്പമുള്ള ചിത്രങ്ങളെല്ലാം ഭാമ സോഷ്യൽമീഡിയയിൽ നിന്നും നീക്കം ചെയ്തു. ഏക മകൾ ​ഗൗരിയെ സംരക്ഷിക്കുന്നത് ഭാമയാണ്.

താനൊരു സിം​ഗിൾ മോം ആണെന്നത് പലപ്പോഴും സോഷ്യൽമീഡിയ പോസ്റ്റുകളിലൂടെയും ഹാഷ്ടാ​ഗുകളിലൂടെയും ഭാമ പറയാറുണ്ട്. വിവാഹത്തിനുശേഷം അഭിനയ ജീവതത്തില്‍ നിന്നും മാറി നിന്ന ഭാമ മകള്‍ ജനിച്ചതിനുശേഷമാണ് സോഷ്യല്‍ മീഡിയയില്‍ ആക്ടീവായി തുടങ്ങിയത്.

Bhama Forest Safari

ഇപ്പോൾ വാസുകി ബൈ ഭാമ എന്നൊരു വസ്ത്ര ബ്രാന്റ് നടിക്കുണ്ട്. ബ്രാന്റിന്റെ സാരികൾക്ക് ആരാധകർ ഏറെയാണ്. ഇപ്പോഴിതാ ഭാമ സോഷ്യൽമീഡിയയിൽ പങ്കിട്ട ഏറ്റവും പുതിയ റീൽ വീഡിയോയാണ് ശ്രദ്ധ നേടുന്നത്. കറുത്ത നിറത്തിലുള്ള ഷോട്ട്സും സ്വറ്റ് ഷർട്ടും ധരിച്ച് വനത്തിലുള്ള റോഡിലൂടെ പ്രകൃതി ആസ്വദിച്ച് പാറി പറന്ന് നടക്കുന്ന ഭാമയാണ് വീഡിയോയിലുള്ളത്.

സമ്മർ ഇൻ ബെത്ലഹേമിലെ പാട്ടാണ് ബാ​ഗ്രൗണ്ട് മ്യൂസിക്കായി നൽകിയിരിക്കുന്നത്. ഭാമയെ കണ്ടാൽ മൂന്ന് വയസുകാരിയുടെ അമ്മയാണെന്ന് തോന്നുകയില്ലെന്നാണ് കമന്റുകൾ. അതിനിടയിൽ മോഡേൺ വസ്ത്രം ധരിച്ചതിന് ചിലർ പരിഹസിക്കുകയും ചെയ്തിട്ടുണ്ട്. ഈ ഡ്രസ്സൊക്കെ അഭിനയിച്ചിരുന്ന കാലത്ത് ധരിച്ചിരുന്നെങ്കിൽ തമിഴിൽ കൂടുതൽ അവസരങ്ങൾ കിട്ടുമായിരുന്നുവെന്നാണ് ഒരാൾ കുറിച്ചത്.

നിരവധിപേർ ജീവിതം ആസ്വദിക്കുന്ന ഭാമയെ പ്രശംസിച്ചും എത്തിയിട്ടുണ്ട്. അടുത്തിടെയായി ഉദ്ഘാടന പരിപാടികളിലും ഭാമ സജീവമാണ്. അടുത്തിടെ ദുബായിൽ ബ്ലാക്ക് മിനി ഫ്രോക്കിനൊപ്പം ഓവർസൈസ്ഡ് ഷർട്ട് പെയർ ചെയ്ത് മോഡേൺ ലുക്കിൽ നടക്കുന്ന ഭാമയുടെ വീഡിയോയും വൈറലായിരുന്നു. താരം സോഷ്യൽമീ‍ഡിയയിൽ ആക്ടീവാണെങ്കിലും മകളുടെ ചിത്രങ്ങൾ പങ്കിടാറില്ല.

More from Filmibeat

Read more about: bhama
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X