എല്ലാം സെറ്റായി, ഇനി നിങ്ങളെ കാണിക്കാമെന്ന് കരുതി! മകള്‍ക്ക് നാല് വയസായി, പുതിയ സന്തോഷം പങ്കുവെച്ച് നടി ഭാമ

കഴിഞ്ഞ കുറച്ചു നാളുകളായി നടി ഭാമയെ ചുറ്റിപ്പറ്റി വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നു വന്നിരുന്നത്. വിവാഹം കഴിഞ്ഞു ഒരു വര്‍ഷത്തിനുള്ളില്‍ ബന്ധം വേര്‍പ്പെടുത്തിയതും നടി സിംഗിള്‍ മദര്‍ ആയി ജീവിക്കുന്നതുമൊക്കെ വിമര്‍ശനങ്ങള്‍ക്ക് കാരണമായി. മാത്രമല്ല കുറച്ച് മോഡേണ്‍ വേഷത്തിലുള്ള ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവച്ചതിന്റെ പേരിലും ഭാമ പരിഹസിക്കപ്പെട്ടിരുന്നു.

ഒരു മകള്‍ ഉള്ളതല്ലേ എന്നിട്ടും ഇങ്ങനെ കളിക്കണമോ എന്നൊക്കെ ആയിരുന്നു ചോദ്യങ്ങള്‍. ഇത്തരം വിമര്‍ശനങ്ങള്‍ ഒന്നും തന്നെ ബാധിക്കില്ലെന്ന് നിലപാടിലാണ് നടി. ഇപ്പോഴിതാ പുതിയൊരു തുടക്കത്തെക്കുറിച്ച് പറഞ്ഞാണ് ഭാമ എത്തിയിരിക്കുന്നത്.

bhama

നിവേദ്യം എന്ന സിനിമയിലെ നായികയായി മലയാളത്തിലേക്ക് എത്തിയ ഭാമ ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയിരുന്നു. ശാലീന സൗന്ദര്യമായിരുന്നു ഭാമയുടെ സവിശേഷത. പട്ടുപാവാടയുടുത്ത് മുടിയൊക്കെ കഴിച്ചിട്ട് നാടന്‍ പെണ്‍കുട്ടിയായി സിനിമകളില്‍ നിറഞ്ഞുനിന്നു.

പിന്നീട് കരിയറില്‍ നിന്ന് ബ്രേക്ക് എടുത്ത് നടി വിവാഹിതയാവുകയായിരുന്നു. ഒന്നാം വിവാഹ വാര്‍ഷികത്തിന് മുന്‍പ് തന്നെ നടി ഒരു പെണ്‍കുഞ്ഞിന്റെ അമ്മയുമായി. എന്നാല്‍ പിന്നീട് ഭര്‍ത്താവുമായി ഭാമ അത്ര രസത്തില്‍ അല്ലെന്നും ഇരുവരും വേര്‍പിരിഞ്ഞതായും കഥകള്‍ വന്നു. കേട്ടതൊക്കെ ശരിയാണെന്നും താന്‍ സിംഗിള്‍ മദറാണെന്നും ഭാമ പറഞ്ഞു.

ഇടയ്ക്ക് വിവാഹത്തെക്കുറിച്ച് ഗുരുതരമായ ആരോപണങ്ങളുമായി നടി വന്നത് പുതിയ വിവാദങ്ങള്‍ സൃഷ്ടിച്ചു. എന്നാല്‍ തന്റെ അഭിപ്രായം എന്താണെന്ന് വ്യക്തമാക്കിയ നടി അതില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. ഇപ്പോഴിതാ ഏറെക്കാലമായി സജീവമാവണം എന്ന് വിചാരിച്ചിരുന്ന തന്റെ യൂട്യൂബ് ചാനലുമായിട്ടാണ് ഭാമ എത്തിയിരിക്കുന്നത്.

'കുറെ നാളിന് ശേഷം ഞാനെന്റെ യൂട്യൂബ് ചാനല്‍ ഒന്ന് ഓണാക്കുന്നുണ്ട്. കുറെ നാള്‍ മുന്‍പ് ഞാന്‍ അതിന് ശ്രമിച്ചിരുന്നു, പക്ഷേ കൃത്യമായി അത് ഫോളോ ചെയ്യാന്‍ എനിക്ക് സാധിച്ചില്ല. കുറെ കാര്യങ്ങളൊക്കെ സെറ്റാക്കി കഴിഞ്ഞു. എന്നാല്‍ പിന്നെ ഇനി എനിക്കത് ചെയ്യാമെന്ന് സ്വയം തോന്നി. മോള്‍ക്ക് ഇപ്പോള്‍ നാലു വയസ് ആവുകയാണ്. ഇന്ന് മലയാള മാസത്തിലെ അവളുടെ പിറന്നാളാണ്. അതിനോടനുബന്ധിച്ച് അമ്പലത്തില്‍ വന്നതാണെന്ന് പറഞ്ഞാണ് ഭാമ സംസാരിച്ച തുടങ്ങുന്നത്.

bhama

യൂട്യൂബ് ചാനലിലൂടെ നിങ്ങളെ എല്ലാവരെയും കാണിക്കണമെന്ന് ഞാന്‍ ആഗ്രഹിച്ച ഒരു അമ്പലം ഇതാണെന്ന് പറഞ്ഞ് നടി ക്ഷേത്രത്തിലൂടെ പ്രാര്‍ത്ഥന നടത്തുന്നത് അടക്കം വീഡിയോയില്‍ ഉള്‍പ്പെടുത്തിയിരുന്നു.

ഇനിയും സ്ഥിരമായി വീഡിയോ ചെയ്യാന്‍ എനിക്ക് കഴിയും എന്നാണ് വിശ്വസിക്കുന്നത്. നിങ്ങളുമായി ഒരുപാട് കാര്യങ്ങള്‍ എനിക്ക് പങ്കുവയ്ക്കാന്‍ ഉണ്ട്. എന്റെ ജീവിതവുമായി കണക്ട് ചെയ്തു വരുന്ന കാര്യങ്ങള്‍ നിങ്ങളെ കാണിക്കണമെന്നുണ്ട്. അതില്‍ സന്തോഷമേയുള്ളൂ. എല്ലാവരും സന്തോഷമായി ഇരിക്കണം എന്നും വൈകാതെ നമുക്ക് വീണ്ടും പുതിയ വീഡിയോയിലൂടെ കാണാമെന്നും', പറഞ്ഞാണ് ഭാമ വ്‌ലോഗ് അവസാനിപ്പിക്കുന്നത്.

അതേസമയം ഭാമയോട് വീഡിയോ തുടര്‍ച്ചയായി അപ്ലോഡ് ചെയ്യണമെന്ന് പറയുകയാണ് ആരാധകര്‍. ഏറ്റവും ഇഷ്ടപ്പെട്ട നടിമാരില്‍ ഒരാളാണ് ഭാമ. തുടര്‍ച്ചയായി വീഡിയോ ചെയ്യണം. അത് എഡിറ്റിംഗ് ഒന്നുമില്ലാതെ കാണുമ്പോള്‍ തന്നെ പ്രത്യേക ഭംഗിയുണ്ട്. എന്നും ഇതുപോലെ സന്തോഷത്തോടെ ജീവിക്കാന്‍ സാധിക്കട്ടെ. ഇപ്പോള്‍ ഭാമയെ കാണുമ്പോള്‍ നിവേദ്യം സിനിമ ഓര്‍മ വരുന്നു. നല്ല നല്ല വീഡിയോകള്‍ക്കായി കാത്തിരിക്കാം... എന്നിങ്ങനെയാണ് ആരാധകരുടെ കമന്റുകള്‍...

More from Filmibeat

Read more about: bhama
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X