വളരെ സ്പെഷലാണ്! പ്രണയരഹസ്യം പങ്കുവെച്ച് ഭാമ! അരുണിനെ കണ്ടുമുട്ടിയത് ഇങ്ങനെയെന്നും താരം!
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ഭാമ. ലോഹിതദാസ് മലയാളത്തിന് സമ്മാനിച്ച അഭിനേത്രികളിലൊരാള്‍ കൂടിയാണ് ഈ താരം. മലയാളത്തില്‍ മാത്രമല്ല അന്യഭാഷയിലും ഈ താരം തിളങ്ങിയിരുന്നു. 2007ലായിരുന്നു ഭാമ തുടക്കം കുറിച്ചത്. അവതാരകയായാണ് താരം തുടക്കം കുറിച്ചത്. വ്യത്യസ്തമായ സിനിമകളുമായാണ് താരം പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയത്. വിവാഹ ജീവിതത്തിലേക്ക് കടക്കുകയാണെന്നുള്ള സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു ഭാമ വിശേഷം പങ്കുവെച്ചത്. നേരത്തെ മുതല്‍ത്തന്നെ താരത്തിനോട് വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു.
പ്രണയത്തിലാണ് ഭാമയെന്നുള്ള വിവരങ്ങളും നേരത്തെ പ്രചരിച്ചിരുന്നു. സെലക്റ്റീവായി സിനിമകള്‍ സ്വീകരിക്കുന്ന ഭാമ സ്റ്റേജ് ഷോകളിലും സജീവമായി പങ്കെടുക്കാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഭാമ പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലായി മാറുന്നത്. കാത്തിരിപ്പിനൊടുവില്‍ വിവാഹവാര്‍ത്തയെക്കുറിച്ച് അറിഞ്ഞതിന്റെ സന്തോഷത്തിലാണ് താരത്തിന്റെ ആരാധകര്‍. ഒന്നിന് പിന്നാലെ ഒന്നൊന്നായി താരവിവാഹങ്ങള്‍ അരങ്ങേറിക്കൊണ്ടിരിക്കുകയാണ്. അതിനിടയിലാണ് ഭാമയും ഈ സന്തോഷത്തെക്കുറിച്ച് തുറന്നുപറഞ്ഞത്.

ജനുവരിയില്‍ വിവാഹം
താരങ്ങളുടെ വ്യക്തി ജീവിതത്തിലെ വിശേഷങ്ങളെക്കുറിച്ചറിയാനും പ്രേക്ഷകര്‍ക്ക് പ്രത്യേക താല്‍പര്യമാണ്. വിവാഹവും കുഞ്ഞതിഥിയുടെ വരവും പിറന്നാളാഘോഷവുമൊക്കെ ആരാധകരേയും സന്തോഷിപ്പിക്കുന്ന കാര്യമാണ്. ഇത്തരത്തിലുള്ള വിശേഷങ്ങള്‍ക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കാന്‍ പോവുകയാണെന്ന സന്തോഷത്തെക്കുറിച്ച് തുറന്നുപറഞ്ഞത് ഭാമ തന്നെയായിരുന്നു. ചേര്‍ത്തല സ്വദേശിയായ അരുണാണ് വരന്‍. ബിസിനസുകാരനായ അരുണും ഭാമയും ഒരുമിക്കുന്നത് ജനുവരിയിലാണ്.

പ്രണയവിവാഹമല്ല
കോട്ടയത്ത് വെച്ചാണ് വിവാഹം നടത്തുന്നത്.. കൊച്ചിയില്‍ വിരുന്ന് നടത്തും. കാനഡയിലായിരുന്നു അരുണ്‍ പഠിച്ചത്. കൊച്ചിയില്‍ സ്ഥിര താമസക്കാരനാവാനുള്ള തയ്യാറെടുപ്പിലാണ് അരുണെന്നും ഭാമ പറഞ്ഞിരുന്നു. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു വിവാഹ വിശേഷങ്ങള്‍ പങ്കുവെച്ചത്. പ്രണയ വിവാഹമല്ല തങ്ങളുടേത്. വീട്ടുകാര്‍ പറഞ്ഞുറപ്പിച്ചതാണ് വിവാഹം. ഇരുവീട്ടുകാരും ചേര്‍ന്ന് വിവാഹം ഉറപ്പിച്ചതിന് ശേഷമുള്ള പ്രണയം പ്രത്യേക അനുഭവമാണെന്നും അതാസ്വദിച്ചുകൊണ്ടിരിക്കുകയാണ് തങ്ങളെന്നും താരം പറയുന്നു.

അരുണിലേക്ക് അടുപ്പിച്ചത്
അരുണിന് നാടാണ് കൂടുതലിഷ്ടം. അതാണ് കൊച്ചിയിലേക്ക് വരുന്നത്. സിനിമാതാരമായിട്ടല്ല അദ്ദേഹം തന്നെ കാണുന്നത്. ആ കാര്യത്തില്‍ ഏറെ സന്തോഷമുണ്ട്. അതാണ് കൂടുതലിഷ്ടമായതെന്നും ഭാമ പറഞ്ഞിരുന്നു.
ഭാമയുടെ സഹോദരിമാരുടെ ഭര്‍ത്താക്കന്‍മാരിലൊരാളുടെ പേര് അരുണെന്നാണ്. അദ്ദേഹത്തിന്റെ ക്ലാസ്‌മേറ്റും കുടുംബസുഹൃത്തുമാണ് ഈ അരുണ്‍. കാനഡയില്‍ ഇരുവരും ഒരുമിച്ച് ജോലി ചെയ്തിരുന്നു. ആ ബന്ധമാണ് തന്നെ അരുണിലേക്ക് അടുപ്പിച്ചതെന്നും താരം പറയുന്നു. വീട്ടിലെ ഇളയ ആളുടെ വിവാഹം ആഘോഷമാക്കി മാറ്റാനുള്ള തയ്യാറെടുപ്പിലാണ് സഹോദരിമാര്‍. രണ്ട് സഹോദരിമാരാണ് ഭാമയ്ക്ക്.

വിവാഹത്തിന് ശേഷം അഭിനയിക്കുമോ?
വിവാഹത്തെക്കുറിച്ച് കേള്‍ക്കുമ്പോള്‍ത്തന്നെ പ്രേക്ഷകര്‍ പ്രിയതാരങ്ങളോട് ചോദിക്കുന്ന ആദ്യത്തെ ചോദ്യം ഇതാണ്. സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരെ വിവാഹം ചെയ്തവരില്‍ പലരും വിവാഹത്തോടെ സിനിമ ഉപേക്ഷിച്ചിരുന്നു. സിനിമയില്‍ തുടരാന്‍ ഇഷ്ടമാണോയെന്ന കാര്യത്തെക്കുറിച്ച് അരുണ്‍ ചോദിച്ചിരുന്നു. വിവാഹത്തിന് മുമ്പുള്ള പോലെ നല്ല വേഷം ലഭിച്ചാല്‍ ഉറപ്പായും അഭിനയിക്കണമെന്നാണ് അരുണ്‍ പറഞ്ഞതെന്നും ഭാമ പറയുന്നു.


Click it and Unblock the Notifications