For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഈ ചീത്തപ്പേര് മാത്രമേ എനിക്ക് കേള്‍ക്കേണ്ടി വന്നിട്ടുള്ളു! തന്റെ സിനിമകളെ കുറിച്ച് നടി ഭാമ പറയുന്നു!

  |

  2017 ല്‍ നിവേദ്യം എന്ന സിനിമയിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം നടത്തിയ താരസുന്ദരിയാണ് ഭാമ. ആദ്യ ചിത്രത്തിലെ പ്രകടനം ശ്രദ്ധിക്കപ്പെട്ടതോടെ ഭാമയുടെ വളര്‍ച്ച അതിവേഗമായിരുന്നു. മലയാളത്തിന് പുറമേ അന്യഭാഷ ചിത്രങ്ങളിലേക്ക് കൂടി ചുവടുമാറിയതോടെ ഭാമയുടെ കരിയര്‍ മാറി മറിഞ്ഞിരുന്നു.

  സ്റ്റാര്‍ സിംഗര്‍ എട്ടാം സീസണ്‍ വരുന്നു!! മലയാളത്തിലെ ബിഗ് റിയാലിറ്റി ഷോ യില്‍ രഞ്ജിനി ഹരിദാസ് ഇല്ല!

  ഒടിയന്‍ മാണിക്യന്റെ വരവിന് കേരളമൊരുങ്ങി കഴിഞ്ഞു! റിലീസ് ദിവസം തിരുവനന്തപുരത്ത് ഞെട്ടിക്കും!!

  ഇടകാലത്ത് തനിക്ക് സിനിമയില്‍ അവസരങ്ങള്‍ നിഷേധിക്കപ്പെടുകയാണെന്ന് നടി പറഞ്ഞിരുന്നു. പിന്നാലെ സിനിമയില്‍ നിന്നും മാറി നിന്ന ഭാമയെ അന്വേഷിച്ച് ആരാധകര്‍ എത്തിയിരിക്കുകയാണ്. ഇപ്പോള്‍ സിനിമയിലെയും സിനിമയ്ക്കപ്പുറത്തെയും വിശേഷങ്ങള്‍ ഭാമ തുറന്ന് പറഞ്ഞിരിക്കുകയാണ്. സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍.

  സണ്ണി ലിയോണ്‍ സിനിമയിലെത്തുന്നതിന് മുന്‍പ് ബേക്കറി നടത്തി, സണ്ണി മാത്രമല്ല ഇവരെക്കെ അങ്ങനെയാണ്!!

  ഭാമ പറയുന്നതിങ്ങനെ..

  ഭാമ പറയുന്നതിങ്ങനെ..

  ജീവിതത്തില്‍ യാഥാര്‍ത്ഥ്യം അറിഞ്ഞ് കൊണ്ടാണ് ഞാന്‍ സിനിമയിലെത്തിയത്. നിവേദ്യം ഷൂട്ടിംഗ് കഴിഞ്ഞ് പാക്കപ്പ് ചെയ്യുമ്പോള്‍ ലോഹിയേട്ടന്‍ ഞങ്ങളെയെല്ലാം വിളിച്ച് പറഞ്ഞു, ' സിനിമയില്‍ മുന്നോട്ട് പോകുമ്പോള്‍ ശ്രദ്ധിക്കണം. ഈ സെറ്റ് പോലെയായിരിക്കില്ല മറ്റ് സെറ്റുകള്‍. എല്ലാവരില്‍ നിന്നും സുരക്ഷിതമായ അകലം പാലിച്ച് മുന്നോട്ട് പോവണം. അത് വലിയ പാഠമായിരുന്നു. അത് കൊണ്ട് ഭാമ തീരെ ഫ്രണ്ട്‌ലിയല്ല എന്ന ചീത്തപ്പേര് എനിക്ക് മാത്രമേ കേള്‍ക്കേണ്ടി വന്നിട്ടുള്ളു.

   സിനിമയില്‍ സുരക്ഷിതമായ സ്ഥലമില്ല

  സിനിമയില്‍ സുരക്ഷിതമായ സ്ഥലമില്ല

  ഡബ്ലിയുസിസിയും താരസംഘടനയായ അമ്മയുമായിട്ടുള്ള വിഷയങ്ങളെ കുറിച്ചും താരം പ്രതികരിച്ചു. 'ഡബ്ലിയുസിസി പറയുന്ന കുറേ കാര്യങ്ങള്‍ മനസിലാക്കേണ്ടതുണ്ട്. ഇന്നും സിനിമാ സൈറ്റുകളില്‍ പ്രാഥമിക സൗകര്യങ്ങള്‍ക്കുള്ള സുരക്ഷിതമായ സ്ഥലമില്ല. ആവശ്യപ്പെട്ടാല്‍ മാത്രമേ സീനിയര്‍ ആര്‍ട്ടിസ്റ്റുമാര്‍ക്ക് പോലും കാരവാന്‍ അനുവദിക്കാറുള്ളുവെന്നും ഭാമ പറയുന്നു.

  രണ്ടാം വരവ് ഉജ്ജ്വലമാക്കാം

  രണ്ടാം വരവ് ഉജ്ജ്വലമാക്കാം

  ഈ ബ്രേക്ക്് എനിക്ക് ഒരുപാട് cleanse ചെയ്തിട്ടുണ്ട്. എന്റെ അഭിരുചിയിലും ചിന്തകളിലും ഒരുപാട് മാറ്റം വരുത്തിയിട്ടുണ്ട്. ഇനിയും ഒരുപാട് ചെയ്യാനുണ്ടെന്ന തിരിച്ച് അറിവ് ഉണ്ടായിട്ടുണ്ടെന്നും അത്തരം നല്ലൊരു ചിത്രത്തിന് വേണ്ടി കാത്തിരിക്കുകയാണ് ഞാനെന്നും ഭാമ പറയുന്നു. രണ്ടാം വരവില്‍ ഉജ്ജ്വലമാക്കാം എന്ന കോണ്‍ഫിഡന്‍സ് കിട്ടിയിട്ടുണ്ടെന്നും നടി വ്യക്തമാക്കുന്നു.

   സിനിമയില്‍ നിന്നും പുറത്താക്കുന്നു

  സിനിമയില്‍ നിന്നും പുറത്താക്കുന്നു

  സിനിമയില്‍ നിന്നും തന്നെ പുറത്താക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായി ഭാമ നേരത്തെ ആരോപിച്ചിരുന്നു. തനൊരു സിനിമ ഏറ്റെടുത്ത് കഴിഞ്ഞാല്‍ സംവിധായകര്‍ക്ക് അഞ്ജാത ഫോണ്‍ കോളുകള്‍ വരും. ഇവര്‍ വിവാഹിതരായാല്‍, മറുപടി എന്നീ സിനിമകളുടെ ചിത്രങ്ങളുടെ സംവിധായകര്‍ക്ക് ഇത്തരത്തില്‍ കോളുകള്‍ വന്നിരുന്നതായി നടി പറഞ്ഞിട്ടുണ്ട്. തന്നെ പുറത്താക്കാന്‍ ശ്രമിച്ചത് ആരാണെന്ന് കണ്ടുപിടിച്ചിട്ടുണ്ടെന്നും എന്നാല്‍ പേര് പുറത്ത് പറയാന്‍ കഴിയില്ലെന്നും ഭാമ പറഞ്ഞിട്ടുണ്ട്.

  ഭാമയുടെ സിനിമകള്‍

  ഭാമയുടെ സിനിമകള്‍

  ആദ്യ സിനിമയായ നിവേദ്യത്തിന് ശേഷം കൈനിറയെ സിനിമകളായിരുന്നു ഭാമയ്ക്ക് ലഭിച്ചിരുന്നത്. 2017 ല്‍ റിലീസിനെത്തിയ രാഗ എന്ന കന്നഡ ചിത്രമായിരുന്നു ഭാമ നായികയായി അഭിനയിച്ച് തിയറ്ററുകളിലേക്ക് എത്തിയ ചിത്രം. മലയാളത്തില്‍ മറുപടിയായിരുന്നു നടിയുടെ അവസാന സിനിമ. ഇനി മണി ളിയന്‍, കണ്ണീരിനും മധുരം, ഖിലാഫത്ത് എന്നിങ്ങനെ മൂന്ന് സിനിമകളാണ് ഭാമയുടേതായി വരാനിരിക്കുന്നത്.

  Read more about: bhama actress ഭാമ നടി
  English summary
  Actress Bhama talks about cinema life
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X