മമ്മൂട്ടിയും ദിലീപും കാവ്യ മാധവനും! ഭാമയുടെ വിവാഹവിരുന്നിന് സിനിമാലോകം ഒരുമിച്ചെത്തി! കാണൂ!
Recommended Video
താരവിവാഹങ്ങള്‍ എന്നും ആഘോഷമാണ്. മലയാള സിനിമയിലെ യുവഅഭിനേത്രികളില്‍ പ്രധാനികളിലൊരാളായ ഭാമയുടെ വിവാഹമായിരുന്നു കഴിഞ്ഞ ദിവസം. ബിസിനസുകാരനായ അരുണായിരുന്നു താരത്തെ ജീവിതസഖിയാക്കിയത്. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. കോട്ടയത്ത് വെച്ചായിരുന്നു വിവാഹം നടത്തിയത്. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളുമൊക്കെയായിരുന്നു വിവാഹ ചടങ്ങില്‍ പങ്കെടുത്തത്. വിവാഹ ശേഷം കൊച്ചിയില്‍ വിരുന്ന് നടത്തുമെന്നും താരം അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു വെഡ്ഡിങ് റിസപ്ഷന്‍. സിനിമ സീരിയല്‍ രംഗത്തെ പ്രമുഖരുള്‍പ്പടെ വന്‍താരനിരയായിരുന്നു ഭാമയേയും അരുണിനേയും കാണാനെത്തിയത്.
തിരക്കില്‍ നിന്നും മാറി താരങ്ങളെല്ലാം ഭാമയെ കാണാനായി എത്തിയിരുന്നു. ഭാമയ്ക്ക് നല്ലത് നടക്കട്ടെ ജീവിതത്തിലെന്നുള്ള ആശംസയുമായി നിരവധി പേരാണ് എത്തിയിട്ടത്. പരിപാടിയുടെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. നെടുമ്പാശ്ശേരിയിലെ സാജ് റിസോര്‍ട്ടില്‍ നടന്ന റിസപ്ഷനില്‍ പങ്കെടുക്കാനായി വന്‍താരനിരയാണ് എത്തിയത്. പതിവ് പോലെ തന്നെ അതീവ സുന്ദരിയായാണ് ഭാമ എത്തിയത്. ചേര്‍ത്തുപിടിച്ച് അരുണും ഒപ്പമുണ്ടായിരുന്നു. ഭാമയുടെയും അരുണിന്റെയും വിവാഹവിരുന്നിന്റെ വിശേഷങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

വന്‍താരനിര
ഭാമയേയും അരുണിനേയും കാണാനായി വന്‍താരനിരയാണ് എത്തിയത്. കുടുംബസമേതമായാണ് പല താരങ്ങളും പരിപാടിയിലേക്ക് എത്തിയത്. സുരേഷ് ഗോപി, രാധിക സുരേഷ്, മമ്മൂട്ടി, ജോമോള്‍, നരേന്‍, പ്രിയങ്ക, ബിന്ദു പണിക്കര്‍, മേജര്‍ രവി, ജനാര്‍ദ്ദനന്‍, ശ്രീനിവാസന്‍, സലീം കുമാര്‍, ലാല്‍ ജോസ്, ബേബി മീനാക്ഷി, ഷിയാസ് കരീം, കൃഷ്ണപ്രഭ, പൊന്നമ്മ ബാബു, രചന നാരായണന്‍കുട്ടി, ദുര്‍ഗ കൃഷ്ണ, മധു ബാലകൃഷ്ണന്‍, മുക്ത, റിമി ടോമി തുടങ്ങി നിരവധി പേരാണ് എത്തിയത്.

സുരേഷ് ഗോപിയും മമ്മൂട്ടിയും ദിലീപും
ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയിരുന്നു ഭാമ. താരങ്ങളും സംവിധായകരുമായെല്ലാം ഭാമയക്ക് അടുത്ത സൗഹൃദമുണ്ട്. മമ്മൂട്ടിയും സുരേഷ് ഗോപിയും ദിലീപുമുള്‍പ്പടെയുള്ള സീനിയര്‍ താരങ്ങളും വിരുന്നില്‍ പെങ്കെടുത്തിരുന്നു. കുടുംബസമേതമായാണ് സുരേഷ് ഗോപി എത്തിയത്. വേദിയി്ല്‍ വെച്ച് ഇരുവരും കുശലം പറയുന്നുണ്ടായിരുന്നു. സുരേഷ് ഗോപിയായിരുന്നു മമ്മൂട്ടിയെ വേദിയിലേക്ക് ആനയിച്ചത്.

മമ്മൂട്ടിയുടെ വരവ്
രമേഷ് പിഷാരടിയും മമ്മൂട്ടിയും ഒരുമിച്ചായിരുന്നു പരിപാടിയിലേക്ക് എത്തിയത്. പതിവ് പോലെ തന്നെ ചുള്ളന്‍ ലുക്കിലാണ് മെഗാസ്റ്റാര്‍ എത്തിയത്. നരേനും അന്‍സിബയുമൊക്കെ മമ്മൂട്ടിക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തിരുന്നു. താരത്തിന്റെ കാലില്‍ തൊട്ട് ഭാമ അനുഗ്രഹം വാങ്ങിയിരുന്നു. അതീവ സന്തോഷത്തോടെയായിരുന്നു മമ്മൂട്ടി ഇരുവരോടും സംസാരിച്ചത്.

ദിലീപും കാവ്യ മാധവനും
കാവ്യ മാധവനും ദിലീപും വേദിയിലേക്ക് എത്തിയപ്പോള്‍ ഇവരെ ആദ്യം സ്വീകരിച്ചത് അനുശ്രീയായിരുന്നു. ദിലീപിന്റെ മികച്ച നായികമാരിലൊരാള്‍ കൂടിയാണ് അനുശ്രീ. സിനിമയില്‍ സജീവമല്ലെങ്കിലും പൊതുപരിപാടികളിലേക്ക് കൃത്യമായെത്താറുണ്ട് കാവ്യ മാധവന്‍. പുതിയ സിനിമയക്കായി തല മൊട്ടയടിച്ചിരിക്കുകയാണ് ദിലീപ്. കേശു ഈ വീടിന്റെ നാഥനിലാണ് താരം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. കാവ്യയും ഭാമയും സംസാരിക്കുമ്പോള്‍ ഇപ്പുറത്ത് അരുണിനെ പരിചയപ്പെടുകയായിരുന്നു ദിലീപ്.

ജയസൂര്യയും കുടുംബവും
ഭാമയുടെ അടുത്ത സുഹൃത്തുക്കളിലൊരാളാണ് ജയസൂര്യ. ഇവര്‍ ഇരുവരും നായികനായകന്‍മാരായി അഭിനയിച്ച സിനിമയ്ക്ക് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. കറുത്ത നിറത്തിലുള്ള കുര്‍ത്തിയണിഞ്ഞായിരുന്നു താരമെത്തിയത്. സരിതയും മകളും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. കാവ്യ മാധവനും ദിലീപുമായി സംസാരിച്ചതിന് ശേഷമായാണ് ഇവര്‍ ഭാമയെ കാണാനായി വേദിയിലേക്ക് എത്തിയത്.

സെല്‍ഫിയും ഡാന്‍സും
ഏത് ചടങ്ങായാലും സെല്‍ഫിയില്ലാതെ പൂര്‍ണ്ണമാവില്ലെന്ന തരത്തിലുള്ള സ്ഥിതി വിശേഷമാണ് ഇന്നത്തേത്. ദുര്‍ഗ കൃഷ്ണ, ഷിയാസ് കരീം തുടങ്ങി നിരവധി പേരാണ് ഭാമയ്ക്കും അരുണിനുമൊപ്പം സെല്‍ഫിയെടുത്തത്. ഇവരുടെ സെല്‍ഫി ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. വിരുന്നിനിടയില്‍ പതിവ് പോലെ തന്നെ ആടിപ്പാടാനും ഭാമയും അരുണുമുണ്ടായിരുന്നു.

നവ്യ നായരുമെത്തി
ഭാമയെക്കാണാനായി നവ്യ നായരുമെത്തിയിരുന്നു. സാരിയണിഞ്ഞ് തനിനാടനായാണ് താരമെത്തിയത്. നീണ്ടനാളത്തെ ഇടവേള അവസാനിപ്പിച്ച് ഒരുത്തിയിലൂടെ നവ്യ നായര്‍ സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. വിവാഹത്തോടെയായിരുന്നു അഭിനയത്തില്‍ നിന്നും മാറിനിന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തോട് എന്നാണ് സിനിമയുമായി എത്തുന്നതെന്നായിരുന്നു എല്ലാവരും ചോദിച്ചത്.


Click it and Unblock the Notifications