അദ്ദേഹത്തിനൊപ്പം അഭിനയിക്കുമ്പോള്‍ ടെന്‍ഷനുണ്ടായിരുന്നു! സൂപ്പര്‍താരങ്ങളെക്കുറിച്ച്‌ ഭാനുപ്രിയ

By Prashant V R

തെന്നിന്ത്യന്‍ സിനിമകളിലൂടെ പ്രേക്ഷകര്‍ക്ക് ഒന്നടങ്കം സുപരിചിതയായ താരമാണ് ഭാനുപ്രിയ. അഭിനയപ്രാധാന്യമുളള വേഷങ്ങള്‍ക്കൊപ്പം ഗ്ലാമര്‍ റോളുകളും ചെയ്താണ് നടി തിളങ്ങിയത്. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പവും അഭിനയിച്ചിരുന്നു താരം. മോഹന്‍ലാല്‍ നായകനായ രാജശില്‍പ്പിയിലൂടെയാണ് നടി മലയാളത്തില്‍ എത്തിയത്. സിനിമയിലെ ദുര്‍ഗ എന്ന കഥാപാത്രം ഭാനുപ്രിയയുടെതായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

രാജശില്‍പ്പിക്ക് പിന്നാലെ അഴകിയ രാവണന്‍, ഹൈവെ, കുലം, മഞ്ഞുപോലൊരു പെണ്‍കുട്ടി, കൊച്ചു കൊച്ചു സന്തോഷങ്ങള്‍, ഹൃദയത്തില്‍ സൂക്ഷിക്കാന്‍ എന്നീ സിനിമകളിലും നടി അഭിനയിച്ചിരുന്നു. തെലുങ്ക്, തമിഴ് ഭാഷകളിലാണ് ഭാനുപ്രിയ തന്റെ കരിയറില്‍ കൂടുതല്‍ അഭിനയിച്ചിരുന്നത്.

മുന്‍പ് തെന്നിന്ത്യന്‍

മുന്‍പ് തെന്നിന്ത്യന്‍ സൂപ്പര്‍ താരങ്ങളെക്കുറിച്ച് ഭാനുപ്രിയ പറഞ്ഞ കാര്യങ്ങള്‍ വീണ്ടും വെെറലായിരുന്നു. കൈരളി ടിവിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു നടി മനസുതുറന്നത്. മമ്മൂട്ടി, രജനീകാന്ത് തുടങ്ങിയവരെക്കുറിച്ച് ചോദിച്ചപ്പോള്‍ ഓരോരുത്തര്‍ക്കും അവരവരുടെതായ സ്‌റ്റൈലും കഴിവുമുണ്ടെന്ന് നടി പറഞ്ഞു. അവരെല്ലാം ലെജന്‍ഡുകളാണ്.

മമ്മൂട്ടി സര്‍

മമ്മൂട്ടി സര്‍ സെറ്റില്‍ അധികം സംസാരിക്കാറില്ല. അദ്ദേഹത്തോടൊപ്പം അഭിനയിക്കുമ്പോ ഒരു ടെന്‍ഷന്‍ ഉണ്ടാവാറുണ്ട്. എന്നാലും ആസ്വദിച്ചാണ് ചെയ്യാറുളളതെന്നും നടി പറഞ്ഞു. അഭിനയത്തിനൊപ്പം നൃത്തവും തനിക്ക് വലിയ ഇഷ്ടമാണെന്ന് നടി പറയുന്നു. അതുകൊണ്ടാണ് കൊച്ചു കൊച്ചു സന്തോഷങ്ങളിലെ വേഷം തിരഞ്ഞെടുത്തതെന്നും നടി പറഞ്ഞു.

എന്നാല്‍ ഇപ്പോള്‍

എന്നാല്‍ ഇപ്പോള്‍ അത്തരത്തിലുളള വേഷങ്ങള്‍ എനിക്ക് ലഭിക്കാറില്ല. അഭിമുഖത്തില്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ചതിനെക്കുറിച്ചും‌ നടി മനസുതുറന്നു. അത് മികച്ചൊരു അനുഭവമായിരുന്നു. അദ്ദേഹം ഒരു നാച്ചുറല്‍ ആക്ടറാണ്. നാഷണല്‍ അവാര്‍ഡ് എല്ലാം പ്രഖ്യാപിക്കുമ്പോള്‍ മലയാള സിനിമ എപ്പോഴും മുന്നിലാണ്.

അതുകൊണ്ടാണ്

അതുകൊണ്ടാണ് അന്ന് രാജശില്‍പ്പിയിലെ റോള്‍ തിരഞ്ഞെടുത്തത്. നല്ലൊരു ടീമായിരുന്നു ആ സിനിമയുടെത്. എനിക്ക് സംഭാഷണങ്ങള്‍ കുറവായിരുന്നു. മലയാളത്തില്‍ എത്തിയ സമയത്ത് മറ്റ് ഭാഷകളില്‍ അഭിനയിച്ചത് കൊണ്ട് കുറച്ച് ഓവര്‍ ആക്ടിങ്ങ് വന്നിരുന്നുവെന്നും എന്നാല്‍ ഇവിടെത്തെ അഭിനേതാക്കളെ കണ്ട് അത് പരിഹരിക്കാന്‍ സാധിച്ചുവെന്നും അഭിമുഖത്തില്‍ ഭാനുപ്രിയ പറഞ്ഞു.

തെലുങ്ക് ചിത്രം സിതാര

തെലുങ്ക് ചിത്രം സിതാര എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് ഭാനുപ്രിയ സിനിമ ലോകത്തിലേക്ക് വരുന്നത്. 25 ഓളം തെലുഗു സിനിമകളിലും, 30 ഓളം തമിഴ് സിനിമകളിലും 14 ഓളം ഹിന്ദി സിനിമകളിലും നായികയായി അഭിനയിച്ചിട്ടുണ്ട്. പ്രശസ്ത ഫോട്ടോഗ്രാഫറായ ആദർശ് കൗശലിനെയാണ് വിവാഹം ചെയ്തിരിക്കുന്നത്. അഭിനയ എന്നാണ് മകളുടെ പേര്.‌

Read more about: bhanupriya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X