ഇന്ന് എന്റെ വികാരം സന്തോഷമാണ്! നടി ഭാവനയുടെ ചിത്രം വൈറലാകുന്നു
മലയാളികളുടേയും തെന്നിന്ത്യൻ സിനിമ പ്രേമികളുടെ പ്രിയപ്പെട്ട താരമാണ് ഭാവന. വിവാഹത്തിന് ശേഷം മോളിവുഡ് സിനിമകളിൽ നിന്ന് വിട്ട് നിൽക്കുകയാണെങ്കിലും സമൂഹ മാധ്യമങ്ങളിൽ സജീവമാണ്. തന്റെ പുതിയ സിനിമ വിശേഷങ്ങളും ജീവിതത്തിലെ ചെറിയ സന്തോഷങ്ങളും പ്രേക്ഷകരുമായി പങ്കുവെയ്ക്കാറുണ്ട് . ഇപ്പോഴിത തന്റെ പുതിയ ചിത്രം പങ്കുവെച്ചിരിക്കുകയാണ് താരം. ചിത്രത്തിനോടൊപ്പമുളള അടിക്കുറിപ്പാണ് പ്രേക്ഷകരുടെ ഇടയിൽ ഏറെ ചർച്ച വിഷയമായിരിക്കുന്നത്.
എന്റെ വികാരം തിരഞ്ഞെടുക്കാനുള്ള അവാകാശം എനിക്ക് മാത്രമാണുള്ളത്, ഇന്നത്തെ ദിവസത്തിനായി ഞാൻ തിരഞ്ഞെടുക്കുന്നത് സന്തോഷമാണ്. എന്ന കുറിച്ചു കൊണ്ടാണ് വ്യത്യസ്ത പോസിലുള്ള അഞ്ച് ചിത്രങ്ങൾ താരം പങ്കുവെച്ചിരിക്കുന്നത്. താരത്തിന്റെ ചിത്രവും പോസ്റ്റും ഇതിനോടകം തന്നെ വൈറലാണ്.വിവാഹത്തിന് ശേഷവും ഭാവന സിനിമയിൽ സജീവമാണ്. അന്യഭാഷ ചിത്രങ്ങളിലാണ് താരം സജീവമായിരിക്കുന്നത്. വിവാഹത്തിന് മുൻപും കന്നഡ, തെലുങ്ക്, തമിഴ് ചിത്രങ്ങളിൽ താരം സജീവമായിരുന്നു.

കോളിവുഡിൽ വൻ വിജയമായിരുന്ന 96 ന്റെ കന്നഡ പതിപ്പാണ് ഭാവനയുടെ ഏറ്റവും അവസാനം പുറത്തിറങ്ങിയ ചിത്രം. മികച്ച സ്വീകാര്യയായിരുന്നു ചിത്രത്തിന് ലഭിച്ചിരുന്നു. ഷൂട്ടിങ് തിരക്കുകളിൽ നിന്ന് മാറി അവധി ആഘോഷത്തിലാണ് താരം. ഇടവേള സമയത്ത് പകർത്തിയ ചിത്രങ്ങളാണ് താരം ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്.


Click it and Unblock the Notifications