'നഷ്ടപെടുമായിരുന്ന ജീവിതം അതിസാഹസികമായി തിരിച്ചുപിടിച്ചവർ, അവർ ആഘോഷിക്കട്ടെ'; മഞ്ജുവും ഭാവനയും ഒരുമിച്ചപ്പോൾ‌!

ഒട്ടുമിക്ക മലയാളികൾക്കും ഒരുപോലെ ഇഷ്ടമുള്ള രണ്ട് സ്ത്രീകളാണ് അഭിനേത്രികളായ മഞ്ജു വാര്യരും ഭാവനയും. ഇവരെ കുറിച്ച് അറിഞ്ഞിട്ടുള്ളവർക്ക് രണ്ടുപേരെയും മനസറിഞ്ഞ് വെറുക്കാൻ സാധിക്കില്ല.

എങ്ങനെയാണ് സ്ത്രീകൾ സമൂഹത്തിൽ വളർന്ന് വരേണ്ടതും മാതൃകയാകേണ്ടതുമെന്ന് കാണിച്ച് തന്ന രണ്ട് ശക്തരായ സ്ത്രീകളാണ് ഇരുവരും. സിനിമയിലെത്തിയ കാലം മുതൽ മഞ്ജുവും ഭാവനയും അടുത്ത് സുഹൃത്തുക്കളാണ്. പരസ്പരം എല്ലാം പങ്കുവെച്ച് അന്നും ഇന്നും ഇരുവരും സൗഹൃദം മുന്നോട്ട് കൊണ്ടുപോകുന്നുണ്ട്.

മഞ്ജുവിന് ഒരു നല്ലത് സംഭവിക്കുമ്പോൾ‌ ഭാവനയും ഭാവനയുടെ ജീവിതത്തിലെ സുന്ദരമായ നിമിഷങ്ങൾ ആഘോഷിക്കാൻ മഞ്ജുവും സമയം കണ്ടെത്താറുണ്ട്. ഇരുവരുടേയും സൗഹൃദം എല്ലാവർക്കും അറിയാവുന്നതുമാണ്.

ഭാവനയുെട ഏറ്റവും മോശം കാലത്ത് ഒപ്പം നിന്ന് കരുത്ത് പകർ‌ന്ന് ഏതാനും ചില സുഹൃത്തുക്കളിൽ ഒരാൾ മഞ്ജു വാര്യർ ആയിരുന്നു. ഇപ്പോഴിത മഞ്ജുവിന്റേയും ഭാവനയുടേയും വളരെ രസകരമായൊരു വീഡിയോയാണ് സോഷ്യൽമീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്.

നഷ്ടപെടുമായിരുന്ന ജീവിതം അതിസാഹസികമായി തിരിച്ചുപിടിച്ചവർ

മഞ്ജുവിനൊപ്പം ഡ്രൈവ് ചെയ്ത് വൈബ് ആസ്വദിക്കുന്ന ഭാവനയാണ് വീ‍ഡിയോയിലുള്ളത്. മഞ്ജുവിന്റെ ഏറ്റവും പുതിയ സിനിമ ആയിഷയിലെ കണ്ണില് കണ്ണില് ​ഗാനത്തിന് ഒപ്പം ഇരുവരും ചേർന്ന് കാറിലിരുന്ന് ചിൽ ചെയ്യുന്നതും വീ‍ഡിയോയിൽ കാണാം.

മഞ്ജു വാ​ര്യരാണ് കാർ ഓടിച്ചത്. ഒരുമിച്ചുള്ള മനോഹരമായ നിമിഷത്തിന്റെ വീഡിയോ ഷൂട്ട് ചെയ്തത് ഭാവനയാണ്. ബാം​ഗ്ലൂരിൽ നിന്നും കേരളത്തിൽ വരുമ്പോഴെല്ലാം ഭാവന സുഹൃത്തുക്കളെ കാണാനാണ് ആദ്യം ഓടിയെത്താറുള്ളത്.

അവർ ആഘോഷിക്കട്ടെ

ഭാവനയുടേയും മഞ്ജുവിന്റേയും വീഡിയോ വൈറലായതോടെ നിരവധി പേർ കമന്റുമായി എത്തി. 'സാധാരണ സ്ത്രീകൾ കടന്ന് പോകാത്ത ജീവിത സാഹചര്യങ്ങളിലൂടെ കടന്നുപോകേണ്ടി വരികയും നഷ്ടപെടുമായിരുന്ന സ്വന്തം ജീവിതം അതിസാഹസികമായി തന്നെ തിരിച്ച് പിടിക്കുകയും ചെയ്ത വനിതകൾ.'

'രണ്ടുപേരെയും ഒരുമിച്ച് കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി, രണ്ടുപേരും ജീവിതം പൊരുതി നേടിയവർ, സ്ത്രീ എത്രത്തോളം ശക്തി ഉള്ളവളാണെന്ന് ജീവിതത്തിലൂടെ കാണിച്ച് തന്നവർ.'

മഞ്ജുവും ഭാവനയും ഒരുമിച്ചപ്പോൾ‌

'അന്ന് കോടതിയിൽ നിന്ന് മഞ്ജു കരഞ്ഞുകൊണ്ട് ഇറങ്ങി വരുന്ന സീൻ കണ്ട ഞാൻ ഒരുപാട് സങ്കടപ്പെട്ടു. അവരുടെ ഇനിയുള്ള ജീവിതം എന്താകുമെന്ന് കരുതിയിട്ട്.... ഒരു ഇറക്കം കഴിഞ്ഞാൽ ഒരു കയറ്റം ഉണ്ടാകുമെന്ന് പറഞ്ഞതുപോലെ അവരുടെ ഇപ്പോഴത്തെ സന്തോഷം കാണുമ്പോൾ ഈ സന്തോഷം എന്നും നിലനിൽക്കട്ടെയെന്ന് പ്രാർഥിക്കുന്നു' എന്നെല്ലാമാണ് ആരാധകർ കമന്റ് ചെയ്തത്.

മഞ്ജുവിന്റെ ആയിഷ എന്ന സിനിമയ്ക്ക് ​ഗംഭീര പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. തിയേറ്ററിലെത്തും മുമ്പ് തന്നെ പ്രേക്ഷകർക്ക് വളരെ പ്രതീക്ഷയുള്ള സിനിമയായിരുന്നു ആയിഷ.

ഒരു ഇറക്കം കഴിഞ്ഞാൽ ഒരു കയറ്റം ഉണ്ടാകും

നവാഗതനായ ആമിര്‍ പള്ളിക്കല്‍ സംവിധാനം നിര്‍വഹിച്ച ആയിഷ ആറ് ഭാഷകളിലായിട്ടാണ് പ്രദർശിപ്പിക്കുന്നത്. നിലമ്പൂര്‍ ആയിഷ എന്ന കലാകാരിക്കുള്ള ആദരമാണ് ഈ സിനിമയെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്.

ചിത്രത്തിന്റെ വിജയാഘോഷം പ്രേക്ഷകര്‍ക്കൊപ്പം ഖത്തറില്‍ വെച്ച് മഞ്ജു വാര്യരും എം.ജയചന്ദ്രനും അടങ്ങുന്ന ആയിഷ ടീം ആഘോഷിച്ചിരുന്നു. സക്കറിയയാണ് സിനിമയുടെ നിര്‍മാണം. ബി.കെ ഹരിനാരായണന്‍, സുഹൈല്‍ കോയ എന്നിവര്‍ എഴുതിയ വരികള്‍ക്ക് എം.ജയചന്ദ്രന്‍ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നു. ആഷിഫ് കക്കോടിയാണ് തിരക്കഥ.

ഭാവനയുടെ സിനിമകൾ

അതേസമയം ഭാവനയെ നായികയാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഹണ്ടിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. മെഡിക്കല്‍ ക്യാമ്പസിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഹൊറര്‍ ത്രില്ലര്‍ ചിത്രമാണ് ഹണ്ട്.

കീര്‍ത്തി എന്ന ഡോക്ടറായി ഭാവന വേഷമിടുന്നു. തന്റെ മുന്നിലെത്തുന്ന ഒരു കേസും അതിന് പിന്നിലെ രഹസ്യങ്ങള്‍ ഓരോന്നായി കണ്ടെത്താന്‍ ശ്രമിക്കുന്ന നായിക കഥാപാത്രമായി സിനിമയില്‍ ഉടനീളം ഭാവന ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്.

Read more about: bhavana manju warrier
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X