രാധയായി അണിഞ്ഞൊരുങ്ങി ഭാവന!! ജന്മാഷ്ടമി ദിനത്തിൽ കുട്ടി കണ്ണന്മാരോടൊപ്പം നടി....
അഷ്ടമിരോഹിണി ദിനത്തിൽ രാധയായി ഭാവന. വെള്ള നിറത്തിലുള്ള ദാവണി ധരിച്ച് ആഭരണ വിഭൂഷിതയായി മുല്ലപ്പൂ ചൂടി കുട്ടി കൃഷ്ണന്മാർക്കൊപ്പം ഇരിക്കുന്ന താരത്തിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമത്തിൽ വൈറലാവുകയാണ്. അഷ്ടമിരോഹിണിദിന സ്പെഷ്യൽ ചിത്രം ഭാവന തന്നെയാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്.താരത്തിന്റെ ചിത്രം ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.
മലയാളികളുടെ പ്രിയപ്പെട്ട നടി ഇപ്പോൾ തെന്നിന്ത്യൻ സിനിമയിൽ സജീവമാണ്. 2017 ൽ പുറത്തിറങ്ങിയ പൃഥ്വിരാജ് ചിത്രം ആദം ജോണാണ് മലയാളത്തിൽ അവസാനമായി പുറത്തു വന്ന ഭാവന ചിത്രം. വിവാഹത്തിനു ശേഷം സിനിമയിൽ നിന്ന് ചെറിയ ഇടവേള എടുത്ത താരം ഇപ്പോൾ കന്നഡ ചിത്രങ്ങളിൽ സജീവമാണ്.

തമിഴിൽ സൂപ്പർ ഹിറ്റായിരുന്ന 96 ന്റെ കന്നഡ പതിപ്പായ 99 ആണ് ഏറ്റവും പുതിയതായി പുറത്തു വന്ന ഭാവന ചിത്രം.ഗണേഷായിരുന്നു ചിത്രത്തിലെ നായകന്‍. ഇന്‍സ്‌പെക്ടര്‍ വിക്രം, ഭംജ്രംഗി 2 തുടങ്ങിയവയാണ് ഭാവനയുടെ റിലീസിനായി കാത്തിരിക്കുന്ന ചിത്രങ്ങൾ. 2018 ജനുവരി 22 നായിരുന്നു ഭാവനയുടേയും പ്രമുഖ കന്നഡ നിർമ്മാതാവ് നവീന്റേയും വിവാഹം.


Click it and Unblock the Notifications