'സെലക്ഷൻ മോശമായില്ല, എന്നേയും കുടുംബത്തേയും ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന വ്യക്തി'; നവീന് ആശംസയുമായി ഭാവന

പ്രതിസന്ധികളിൽ തളർന്ന് പോകുന്ന പെൺ‌കുട്ടികൾക്ക് മാതൃകയാക്കാവുന്ന വ്യക്തിമാണ് നടി ഭാവന. എന്നും മലയാളികൾക്ക് പ്രിയപ്പെട്ട നടിയായ ഭാവനയോളം പ്രതിസന്ധികൾ തരണം ചെയ്ത മറ്റൊരു നടി മലയാള സിനിമയിൽ ഉണ്ടായിട്ടില്ല. സ്വന്തം സഹപ്രവർത്തകർ പോലും പലപ്പോഴും തന്നെ പിന്തള്ളിയിട്ടും സത്യത്തിന് ഒപ്പമെ ഭാവന സഞ്ചരിച്ചിട്ടുള്ളു. അതുകൊണ്ട് തന്നെ ഭാവന തുടരെ തുടരെ മലയാള സിനിമകൾ ചെയ്തില്ലെങ്കിലും താരത്തിനുള്ള ആരാധകരുടെ എണ്ണത്തിൽ കുറവുണ്ടാകുന്നില്ല.

മുപ്പത്തിയേഴുകാരിയായ ഭാവന ഇന്ന് തന്റെ ആറാം വിവാഹ വാർഷികം ആഘോഷിക്കുകയാണ്. വിവാഹ വാർഷിക ദിനത്തിൽ ആൽബത്തിലെ വിവാ​ഹ ചിത്രങ്ങൾ പൊടിതട്ടിയെടുത്ത് മനോഹരമായി വരികൾ കുറിച്ച് ഭർത്താവിന് ആശംസകൾ നേർന്ന് ഭാവന പങ്കുവെച്ചു. ലവ് യൂ എന്ന് എഴുതിയാണ് ആറാം വിവാഹവാർഷിക ദിനത്തിൽ പ്രിയതമന് ഭാവന ആശംസ നേർന്നത്.

Bhavana

അഞ്ച് വർഷത്തോളം നീണ്ട പ്രണയത്തിനുശേഷമായിരുന്നു ഭാവനയുടെ വിവാഹം. ഭാവനയുടെ ഭര്‍ത്താവ് കന്നഡയിലെ പ്രശസ്‍ത സിനിമ നിര്‍മാതാായ നവീനാണ്. വിവാഹം നടന്നത് 2018ലാണ്. ഭാവനയും നവീനും 2017ലായിരുന്നു വിവാഹ നിശ്ചയം നടത്തിയത്. ശേഷം 2018 ജനുവരി 22ന് ഇരുവരുടെയും വിവാഹം നടന്നു.

ഭാവനയ്‍ക്കും നവീനും ഒട്ടേറെ പേരാണ് ആശംസകളുമായി എത്തിയിരിക്കുന്നത്. ഭാവനയുടെ സിനിമാ സുഹൃത്തുക്കൾ അടക്കം ആശംസകൾ നേർന്നു. നടി മഞ്ജു വാര്യരും ഭാവനയുടെയും നവീന്റെയു ചിത്രം പങ്കിട്ട് ആശംസകൾ എഴുതി. മലയാളത്തിൽ വളരെ സെലക്ടീവായി മാത്രം സിനിമകൾ ചെയ്യാറുള്ള ഭാവന കന്നഡ സിനിമയിലാണ് കൂടുതൽ സജീവം.

വിവാഹശേഷവും അഭിനയത്തിൽ തുടരുന്ന ചുരുക്കം ചില നായികമാരിൽ ഒരാളാണ് ഭാവന. സോഷ്യൽമീഡിയയിൽ സജീവമായ ഭാവന തന്റെ ചിത്രങ്ങളും പുത്തൻ വിശേഷങ്ങളുമെല്ലാം പങ്കിടാറുണ്ട്. പ്രേക്ഷകർ കുറിക്കുന്ന കമന്റുകൾക്ക് സമയം കണ്ടെത്തി മറുപടി നൽകുന്ന ഒരാൾ കൂടിയാണ് ഭാവന. തൃശൂര്‍ തിരുവമ്പാടി ക്ഷേത്രനടയില്‍ വെച്ചായിരുന്നു നവീനും ഭാവനയും വിവാഹിതരായത്.

അത്യാഢംബര പൂർവം നടന്ന വിവാ​ഹത്തിൽ പങ്കെടുക്കാൻ തെന്നിന്ത്യൻ സിനിമാ ലോകം ഒഴുകി എത്തിയിരുന്നു. പിന്നീട് സിനിമാ മേഖലയിലെ സുഹൃത്തുക്കൾക്കായി റിസപ്ഷനും താരത്തിന്റെ കുടുംബം സംഘടിപ്പിച്ചിരുന്നു. ഭാവനയുടെ വിവാഹനിശ്ചയം കഴിഞ്ഞ് വൈകാതെയാണ് അച്ഛൻ മരിച്ചത്. വിവാഹത്തിന് അച്ഛന്റെ സാന്നിധ്യമില്ലാതിരുന്നത് ഭാവനയ്ക്കും വലിയ വേദനയായിരുന്നു.

Bhavana

അച്ഛന്റെ വേർപാടിനുശേഷം തളർന്നുപോയ തന്റെ കുടുംബത്തെ താങ്ങി നിർത്തിയത് നവീനാണെന്ന് ഭാവന തന്നെ പലപ്പോഴായി പറഞ്ഞിട്ടുണ്ട്. 'അച്ഛന് യാതൊരു ആരോഗ്യപ്രശ്നവും ഉണ്ടായിരുന്നില്ല. കിടപ്പിലാവുമെന്നും മരണപ്പെടുമെന്നും ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ദൈവ ഭാഗ്യം കൊണ്ട് വിവാഹ നിശ്ചയത്തിന് അച്ഛന് പങ്കെടുക്കാൻ കഴിഞ്ഞു. അച്ഛന്റെ മരണം ജീവിതത്തിലെ ഏറ്റവും വലിയ തിരിച്ചടികളിലൊന്നായിരുന്നു.'

'ആ ഘട്ടത്തില് എന്നെയും കുടുംബത്തെയും സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ട് വന്നത് നവീനും കുടുംബവുമാണ്. മൂത്ത മകന്റെ സ്ഥാനത്ത് നിന്ന് എല്ലാ കാര്യങ്ങളും നവീൻ തന്നെയാണ് ചെയ്തത്. അമ്മയ്ക്കും സഹോദരനും നവീനെ ഇഷ്ടമായിരുന്നു. എന്നാൽ അച്ഛന്റെ മരണ സമയത്ത് നവീൻ കുടുംബത്തിന് വേണ്ടി ചെയ്ത കാര്യങ്ങൾ കണ്ട് അവർക്ക് നവീനോട് ഉള്ള ഇഷ്ടവും മതിപ്പും വീണ്ടും കൂടി', എന്നാണ് ഭാവന മുമ്പൊരിക്കൽ അഭിമുഖത്തിൽ പറഞ്ഞത്.

ഭാവനയുടെ സെലക്ഷൻ മോശമായില്ലെന്നാണ് നടിക്ക് നവീൻ നൽകുന്ന പിന്തുണ കാണുമ്പോൾ ആരാധകർ കുറിക്കാറുള്ളത്. വിവാഹശേഷം ബെം​ഗളൂരുവിൽ സെറ്റിൽഡാണ് ഭാവന. കുറച്ച് വർഷങ്ങളായി മലയാള സിനിമയിൽ നിന്നും വിട്ടുനിൽക്കുകയായിരുന്ന ഭാവന കുറച്ച് നാളുകൾക്ക് മുമ്പാണ് വീണ്ടും മലയാള സിനിമകളിൽ കമ്മിറ്റായി തുടങ്ങിയത്. മനപൂർവം വിട്ടുനിന്നതാണെന്നാണ് ചോദിച്ചപ്പോഴെല്ലാം താരം ഇതേ കുറിച്ച് മറുപടിയായി പറഞ്ഞത്.

Read more about: bhavana
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X