'കല്യാണത്തിന് ശേഷം അഭിനയിക്കില്ലെന്നത് നായികമാരായിട്ട് തന്നെ തുടങ്ങിവെച്ചൊരു ഏർപ്പാടാണ്'; നടി ഭാവന പറയുന്നു!

വിവാഹത്തോടെ അഭിനയം നിർത്തി കുടുംബ ജീവിതത്തിലേക്ക് ഒതുങ്ങിയ ഒട്ടനവധി നായികമാരുണ്ട് മലയാളത്തിന്. പാർവതി, സംയുക്ത വർമ തുടങ്ങി നീണ്ടുകിടക്കുകയാണ് ലിസ്റ്റ്. വിവാഹത്തോടെ ഇവരെല്ലാം അഭിനയം നിർത്തിയത് സ്വന്തം താൽപര്യ പ്രകാരം തന്നെയായിരുന്നു. ഇവർ തന്നെ പിന്നീട് അഭിമുഖങ്ങളിൽ അത് വ്യക്തമാക്കിയിട്ടുണ്ട്.

പലപ്പോഴും തങ്ങൾക്ക് മുമ്പെ വന്ന് വിസ്മയിച്ച് പോയവർ വിവാഹത്തോടെ അഭിനയം നിർത്തിയതിനാൽ പിന്നീട് വന്ന നായികമാർക്കും വിവാഹത്തോടെ ഇൻഡസ്ട്രയിൽ നിന്നും മാറി നിൽക്കേണ്ട അവസ്ഥ വരാറുണ്ട്.

വിവാഹം കഴിഞ്ഞില്ലേ... ഇനി അവർ അഭിനയിക്കില്ലായിരിക്കും എന്ന ധാരണ സിനിമാ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് സ്വമേധയ വന്ന് തുടങ്ങി. അതിനാൽ തന്നെ അധികമൊന്നും ചോദിക്കാൻ അത്തരക്കാരെ വേഷങ്ങളിലേക്ക് ക്ഷണിക്കാത്ത അവസ്ഥയുമുണ്ടാകാൻ തുടങ്ങി.

മലയാളത്തിലും തെന്നിന്ത്യയിലെ ചില ഭാഷകളിലും മാത്രമാണ് വിവാഹത്തോടെ അഭിനയം നിർത്തുന്ന നടിമാരുള്ളത്. ബോളിവുഡിലൊക്കെ പൂർവാധികം ശക്തിയോടെ വീണ്ടും നല്ല കഥാപാത്രങ്ങൾ നായികമാർ വിവാഹശേഷം ചെയ്യുന്നുണ്ട്.

നായികമാരായിട്ട് തന്നെ തുടങ്ങിവെച്ചൊരു ഏർപ്പാടാണ്

ഇപ്പോഴിത വിവാഹത്തോടെ അഭിനയം നിർത്തുന്ന നായികമാരുടെ രീതിയെ കുറിച്ച് നടി ഭാവന തനിക്ക് പറയാനുള്ള അഭിപ്രായം പങ്കുവെച്ചിരിക്കുകയാണ് ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ. നായികമാരായിട്ട് തന്നെ തുടങ്ങിവെച്ചൊരു ഏർപ്പാടായിട്ടാണ് തനിക്ക് തോന്നിയിട്ടുള്ളത് എന്നാണ് ഭാവന പറയുന്നത്.

'നായികമാരായിട്ട് തന്നെ തുടങ്ങിവെച്ചൊരു ഏർപ്പാടായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. കല്യാണം കഴിച്ചാൽ പിന്നെ അഭിനയിക്കില്ലെന്നുള്ളത്.'

നമ്മൾ മറ്റുള്ളവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല

'അതുകൊണ്ട് നമ്മൾ മറ്റുള്ളവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അങ്ങനെ കുറെപ്പേർ ചെയ്തിട്ടുണ്ട്. അത് അവരുടെ ഇഷ്ടമാണ്. കല്യാണം കഴിഞ്ഞു ഇനി അഭിനയിക്കുന്നില്ലെന്നുള്ളത്. പിന്നീട് അത് എപ്പോഴൊക്കയോ എല്ലാവരും അങ്ങനെയാണ് എന്നുള്ള തലത്തിലേക്കോ ആചാരമായോ മാറി.'

'കല്യാണം കഴിഞ്ഞാൽ പിന്നെ അഭിനയിക്കില്ലായിരിക്കും അല്ലേ എന്നായി പോയി. അത് ഓരോരുത്തരുടെ തീരുമാനമായിരിക്കും. എനിക്ക് പരിചയമുള്ള ചില നടിമാരുണ്ട്. കല്യാണം കഴിഞ്ഞില്ലേ ഇനി അഭിനയിക്കുന്നില്ലെന്ന തീരുമാനത്തിലേക്ക് മാറിയവർ. ശേഷം പൊതുവെ കല്യാണം കഴിഞ്ഞില്ലേ ഇനി അവർ‌ അഭിനയിക്കില്ലായിരിക്കുമെന്ന് മറ്റുള്ളവരും ചിന്തിക്കാനും തുടങ്ങി.'

മറ്റുള്ളവരും ചിന്തിക്കാനും തുടങ്ങി

'കല്യാണം കഴിഞ്ഞും അഭിനയിക്കാൻ താൽപര്യമുള്ളവർ ഇപ്പോഴും അഭിനയിക്കുന്നുണ്ട്. തിരിച്ച് വന്നാൽ ഇൻഡസ്ട്രിയിൽ എല്ലാവരേയും നല്ല രീതിയിൽ സ്വീകരിക്കുമെന്ന് ഞാൻ പറയുന്നില്ല. ഇപ്പോൾ പക്ഷെ അതിലൊക്കെ മാറ്റം വന്നിട്ടുണ്ട്. ഒരു സമയത്ത് ഇത് ഭയങ്കരമായി ഉണ്ടായിരുന്നു.'

'ഹിന്ദിയിലൊന്നും പക്ഷെ ഈ രീതി തീരെയില്ല. അവർ കല്യാണം കഴിഞ്ഞാലും നടിയായാലും നടനായാലും വീണ്ടും അഭിനയിക്കും. ഞാൻ എന്റെ കല്യാണം കഴിഞ്ഞ് ഇരുപത് ദിവസം പിന്നിട്ടപ്പോഴേക്കും അഭിനയത്തിലേക്ക് തിരിച്ചുവന്നു. അതൊരു കന്നട സിനിമയായിരുന്നു.'

ഒരു സമയത്ത് ഇത് ഭയങ്കരമായി ഉണ്ടായിരുന്നു

'ഇൻഡസ്ട്രിയിൽ നിന്നുള്ള ഒരാളെ തന്നെ കല്യാണം കഴിക്കണമെന്നത് എനിക്ക് നിർബന്ധവും ആ​ഗ്രഹവുമായിരുന്നു. ഇതുമായി ബന്ധമില്ലാത്ത ഏതെങ്കിലും ഒരാൾ വന്ന് കല്യാണം കഴിച്ചിട്ട് കാര്യമില്ലെന്ന് എനിക്ക് തോന്നിയിരുന്നു.'

'ഔട്ട് സൈഡർ സിനിമ മേഖലയെ എങ്ങനെയാണ് നോക്കി കാണുന്നത് എന്ന് നമുക്കൊക്കെ അറിയാം. നവീൻ വളരെ സപ്പോർട്ടീവാണ്. നല്ല പ്രോജക്ടാണെങ്കിൽ നിനക്ക് ചെയ്യണമെന്ന് തോന്നുന്നുവെങ്കിൽ ചെയ്യൂവെന്നാണ് നവീൻ പറയാറുള്ളത്' ഭാവന പറഞ്ഞു.

ന്റിക്കാക്കാക്കൊരു പ്രേമമുണ്ടായിരുന്നു

അതേസമയം അഞ്ച് വർ‌ഷത്തിന് ശേഷം ഭാവന മലയാളത്തിൽ ചെയ്യുന്ന ന്റിക്കാക്കാക്കൊരു പ്രേമമുണ്ടായിരുന്നുവെന്ന സിനിമ റിലീസിന് തയ്യാറെടുക്കുകയാണ്. ചിത്രം ഫെബ്രുവരി 17ന് തിയേറ്ററുകളില്‍ എത്തും.

ചിത്രത്തിന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലര്‍ ശ്രദ്ധ നേടിയിരുന്നു. നവാഗതനായ ആദില്‍ മൈമൂനത്ത് അഷറഫാണ് ചിത്രം സംവിധാനം ചെയ്യ്തിരിക്കുന്നത്.

More from Filmibeat

Read more about: bhavana
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X