ഡിസംബർ ആഘോഷമാക്കി ഭാവന, നടിയുടെ ചിത്രം വൈറലാകുന്നു
മലയാളത്തിലും തെന്നിന്ത്യൻ സിനിമാ ലോകത്തും ഒരുപോലെ ആരാധരുള്ള താരമാണ് നടി ഭാവന. മോളിവുഡിൽ തന്റേതായ സ്ഥാനം കണ്ടെത്തിയതിന് ശേഷമാണ് നടി തെന്നിന്ത്യൻ സിനിമ ലോകത്ത് ചേക്കേറിയത്. മുൻനിരതാരങ്ങൾക്കൊപ്പവും യൂത്തിനോടൊപ്പവും ഒരുപോലെ തിളങ്ങാൻ ഭാവനയ്ക്ക് കഴിഞ്ഞിരുന്നു. മലയാളത്തിൽ അത്രയധികം സജീവമല്ലെങ്കിലും അന്യഭാഷ ചിത്രങ്ങളിൽ നടി നിറ സാന്നിധ്യമാണ്. ഭാവനയുടെ തെന്നിന്ത്യൻ ചിത്രങ്ങൾക്ക് കേരളത്തിലും മികച്ച കാഴ്ചക്കാരുണ്ട്. മലയാളത്തിലേയ്ക്ക് മടങ്ങി വരണമെന്നാണ് ആരാധകരുടെ ആഗ്രഹം. ഇത് സോഷ്യൽ മീഡിയയിലൂടെ താരത്തിനെ അറിയ്ക്കാറുമുണ്ട്.

മലയാള സിനിമയിൽ അഭിനയിക്കുന്നില്ലെങ്കിലും പ്രേക്ഷകരുമായി വളരെ അടുത്ത ബന്ധമാണ് ഭാവനയ്ക്കുള്ളത്. സോഷ്യൽ മീഡിയയിൽ സജീവമാണ് ഭാവന. തന്റെ ചെറിയ വിശേഷങ്ങളും സന്തോഷങ്ങളും പ്രേക്ഷകരുമായി താരം പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിത പുതിയ ചിത്രവുമായി നടി എത്തിയിരിക്കുകയാണ്.ഭാവനയുടെ ചിത്രം പ്രേക്ഷകരുടെ ഇടയിൽ വൈറലായിട്ടുണ്ട്. ഹലോ ഡിസംബര്‍ എന്ന ക്യാപ്ഷനോടെയാണ് ഭാവന ഫോട്ടോകള്‍ പങ്കുവെച്ചിരിക്കുന്നത്.
സെൽഫി ഉൾപ്പെടെ സിമ്പിൾ ലുക്കിലുള്ള ചിത്രങ്ങളാണ് ഭാവന പങ്കുവെച്ചിരിക്കുന്നത്. ആരാധകർ മാത്രമല്ല ഭാവനയുടെ സുഹൃത്തുക്കളും ചിത്രം ഏറ്റെടുത്തിട്ടുണ്ട് . നടി ഷഫ്ന ഭാവനയുടെ ചിത്രത്തിന് കമന്റുമായി ചെയ്തിട്ടുണ്ട്. നടിയുടെ അടുത്ത സുഹൃത്താണ് ഷഫ്ന. എല്ലാത്തവണത്തേയും പോലെ ആരാധകരുടെ കമന്റുകള്‍ക്ക് നടി മറുപടിയും നൽകിയിട്ടുമുണ്ട്.
ദിവസങ്ങൾക്ക് മുൻപ് രാജകുമാരിയെ പോലെ അണിഞ്ഞെരുങ്ങിയ ചിത്രം ഭാവന സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. നിങ്ങളിലെ രാജകുമാരിയെ ആഘോഷിക്കുക എന്ന കുറിപ്പോടെയാണ് നടി ചിത്രം പങ്കുവെച്ചത്. തലകെട്ട് പോലെ തന്നെ രാജകുമാരിയായിട്ടായിരുന്നു ചിത്രത്തിൽ ഭാവന പ്രത്യക്ഷപ്പെട്ടത്. ചുവപ്പ് നിറത്തിലുള്ള ലെഹങ്ക ധരിച്ച് ആഭരണങ്ങൾ ധരിച്ചാണ് താരം ചിത്രത്തിന് പോസ് ചെയ്തത്. ഈ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. നാഷണല്‍ പ്രിന്‍സസ് ഡേ ആണെന്ന് ഓര്‍മ്മിച്ച് കൊണ്ടായിരുന്നു ഭാവനയുടെ പോസ്റ്റ്.
Recommended Video
2018 ജനുവരി 22 നായിരുന്നു കന്നഡ സിനിമ നിര്‍മാതാവും ബിസിനസുകാരനുമായ നവീനുമായി ഭാവന വിവാഹിതയാവുന്നത്. നീണ്ടകാലത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും ജനുവരിയിൽ വിവാഹിതരായത്. വിവാഹത്തിന് ശേഷം നവീനോടൊപ്പം കർണ്ണാടകത്തിലാണ് നടിയുടെ താമസം. കന്നഡ സിനിമയിൽ സജീവമാണ് നടി. 96ന്റെ കന്നഡ പതിപ്പിൽ ജാനുവായി എത്തിയത് ഭാവനയായിരുന്നു. 99 എന്നായിരുന്നു ചിത്രത്തിൻറെ പേര്. ഭാവനയും ഗണേഷുമാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്.
ഭാവന ഇൻസ്റ്റഗ്രാം പോസ്റ്റ് കാണാം


Click it and Unblock the Notifications