For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'നീ ആരാണെന്ന് എനിക്കും നമ്മുടെ കുടുംബത്തിനും സുഹൃത്തുക്കൾക്കും അറിയാം അതുപോരെ?'; ഭർത്താവിനെ കുറിച്ച് ഭാവന

  |

  പോരാട്ടത്തിന്റെ പെൺപ്രതീകം എന്നാണ് 26-ാമത് രാജ്യാന്തര ചലച്ചിത്ര മേളയിൽ മുഖ്യാതിഥിയായി എത്തിയപ്പോൾ ഭാവനയെ ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്ത് വിശേഷിപ്പിച്ചത്. നിരവധി പ്രതിബന്ധങ്ങൾ വന്നുചേരുമ്പോഴും നീതിക്ക് വേണ്ടിയുള്ള തന്റെ പോരാട്ടം തുടരുകയാണ് ഭാവന.

  കേരളക്കരയ്ക്കും പോരാട്ടത്തിന്റെ പെൺ പ്രതീകങ്ങളിൽ ഒരാളാണ് ഭാവന. പുതുമുഖ താരങ്ങളെ അണിനിരത്തി കമല്‍ സംവിധാനം ചെയ്ത നമ്മൾ എന്ന ചിത്രത്തിലെ പരിമളമായി മലയാള സിനിമാ ലോകത്തെത്തിയ നടി കൂടിയാണ് ഭാവന.

  Also Read: കെട്ടിയോനെ കളഞ്ഞ് പണത്തിനും ഫാന്‍സിനും പിന്നാലെ പോവുന്നു; പരിഹസിക്കാന്‍ വന്നവന് ചുട്ടമറുപടിയുമായി നവ്യ നായര്‍

  പിന്നീട് മലയാളത്തിലെ ശ്രദ്ധേയ നായികയായി മാറുകയായിരുന്നു. സി ഐഡി മൂസ, ക്രോണിക് ബാച്ച്ലർ, ചിന്താമണി കൊലക്കേസ്, ലോലിപോപ്പ്, നരൻ, ഛോട്ടാം മുംബൈ, മേരിക്കുണ്ടൊരു കുഞ്ഞാട് തുടങ്ങി നിരവധി ചിത്രങ്ങളിൽ നായികയായി അഭിനയം കാഴ്ച വച്ച ഭാവനയുടെ ഏറ്റവും ഒടുവിലിറങ്ങിയ മലയാള ചിത്രം ആദം ജോൺ ആയിരുന്നു.

  മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കന്നടയിലെയുമെല്ലാം തിളങ്ങുന്ന താരമാണ് ഭാവന. ദൈവനാമത്തിൽ എന്ന സിനിമയിലെ അഭിനയത്തിന് കേരള സംസ്ഥാന സർക്കാരിന്റെ മികച്ച സഹനടിക്കുള്ള പുരസ്കാരവും ഭാവനയെ തേടിയെത്തിയിരുന്നു.

  Also Read: പ്രായമുള്ള ആന്റിമാർ വരെ പച്ചത്തെറിയാണ് വിളിക്കുന്നത്, ഇനി സഹിക്കാൻ വയ്യ; നിയമനടപടിക്കെന്ന് അഭിരാമി

  അറുപതിലധികം ചിത്രങ്ങളിൽ അഭിനയിച്ച ഭാവന 2018 ജനുവരി 23നാണ് സുഹൃത്തും കന്നട സിനിമ നിർമ്മാതാവായ നവീനെ വിവാഹം ചെയ്തത്. നീണ്ട അഞ്ചുവർഷത്തെ പ്രണയത്തിനൊടുവിലായിരുന്നു ഭാവനയുടേയും നവീന്റേയും വിവാഹം.

  2012ല്‍ റോമിയോ എന്ന ചിത്രത്തിന്റെ ഷൂട്ടിംങിനിടെയാണ് ഭാവനയും നവീനും പരിചയത്തിലാവുന്നത്. റോമിയോ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് നവീന്‍ ആയിരുന്നു.

  വിവാഹശേഷം കന്നട സിനിമകളിലാണ് ഭാവന കൂടുതലും അഭിനയിച്ചത്. ചില ടെലിവിഷൻ പരിപാടികളിലും മറ്റും പങ്കെടുക്കാൻ മാത്രമാണ് ഭാവനയെ മലയാളത്തിലേക്ക് എത്തിയിരുന്നത്.

  ഇപ്പോഴിത ഭർത്താവ് നവീനെ കുറിച്ച് ഭാവന പങ്കുവെച്ച സോഷ്യൽമീഡിയ കുറിപ്പാണ് വൈറലാകുന്നത്. 'ഞാൻ നിന്നെ സ്നേഹിക്കുന്നു... നീ ആരാണെന്ന് എനിക്കറിയാം. നീ ആരാണെന്ന് നിന്റെ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും അറിയാം. അത് പോരേ...?. അപ്പോൾ ഞാൻ അദ്ദേഹത്തോട് പറഞ്ഞു... അതെ... എനിക്ക് വേണ്ടതും അതാണെന്ന്...' ഭർത്താവ് നവീനൊപ്പമുള്ള പ്രണയാദ്രമായ ചിത്രം പങ്കുവെച്ച് ഭാവന കുറിച്ചു.

  ഭാവനയുടെ സോഷ്യൽമീഡിയ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെ നിരവധി ആരാധകർ കമന്റുമായി എത്തി. 'ഏറ്റവും സുരക്ഷിതമായ കരങ്ങളിലാണ് ചെന്നുപെട്ടത്... നിങ്ങളെ ദൈവം അനു​ഗ്രഹിക്കട്ടെ...' തുടങ്ങിയ കമന്റുകളാണ് പലരും കുറിച്ചത്.

  ദിവസങ്ങൾക്ക് മുമ്പ് വസ്ത്ര ധാരണത്തിന്റെ പേരിൽ വലിയ രീതിയിൽ പരിഹസിക്കപ്പെട്ട നടി കൂടിയാണ് ഭാവന. ഭാവന വെളുത്ത ടോപ്പ് ധരിച്ച് ഗോൾഡൻ വീസ സ്വീകരിക്കാനെത്തുന്ന ഫോട്ടോയും വീഡിയോയും വ്യാപകമായി പ്രചരിച്ചതോടെയാണ് താരത്തിനെതിരെ സൈബർ ബുള്ളിയിങ് വന്ന് തുടങ്ങിയത്.

  ടോപ്പിനടിയിൽ വസ്ത്രമില്ലെന്നായിരുന്നു പ്രചാരണം. കൈ ഉയർത്തുമ്പോൾ കാണുന്നത് ശരീരമാണെന്നായിരുന്നു ആക്ഷേപം. യഥാർഥത്തിൽ ടോപ്പിന് താഴെ ദേഹത്തോട് ചേർന്ന് കിടക്കുന്ന ശരീരത്തിന്റെ അതേ നിറമുള്ള വസ്ത്രം ഭാവന ധരിച്ചിരുന്നു. പരിഹാസം കൂടിയതോടെ ഭാവന തന്നെ പ്രതികരിച്ച് എത്തിയിരുന്നു.

  'അകത്ത് സ്ലിപ്പെന്ന ഭാഗം കൂടി ചേർന്നതാണ് ആ ടോപ്പ്. സ്ലിപ്പ് ദേഹത്തോട് ചേർന്ന് കിടക്കുന്ന വസ്ത്രമാണ്. ഇതൊരു പുതിയ കണ്ടുപിടിത്തമൊന്നുമല്ല. ധാരാളം പേർ ഉപയോഗിക്കുന്നുണ്ടെന്ന് അത് ഉപയോഗിച്ചവർക്കും കണ്ടവർക്കും അറിയാം.'

  'ടോപ് മാത്രം ധരിച്ച് പുറത്തുപോകുന്ന ഒരാളല്ല ഞാൻ. എന്ത് കിട്ടിയാലും എന്നെ വേദനിപ്പിക്കുന്ന ചിലരുണ്ട്. ആക്ഷേപിക്കുന്നതിലും അസഭ്യം പറയുന്നതിലുമാണ് അവരുടെ സന്തോഷം. അവർക്ക് ഇതിലൂടെ മനസിന് സന്തോഷവും സുഖവും കിട്ടുന്നുവെങ്കിൽ കിട്ടട്ടെ. അവരോട് എനിക്കൊന്നും പറയാനേയില്ല' എന്നാണ് ഭാവന പ്രതികരിച്ചത്.

  Read more about: bhavana
  English summary
  actress Bhavana open up about her husband naveen's support, latest write up goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X