അങ്ങനൊരു പേടി എപ്പോഴും ഉള്ളിലുണ്ട്! മൂന്നാല് മാസത്തില്‍ കൂടുതല്‍ വീട്ടിലിരിക്കാന്‍ പറ്റില്ലെന്ന് നടി ഭാവന

മലയാളത്തിന് ഏറ്റവും പ്രിയപ്പെട്ട നടിയാണ് ഭാവന. നമ്മള്‍ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ നടി വളരെ പെട്ടെന്നാണ് കരിയറില്‍ ഉയരങ്ങള്‍ കീഴടക്കിയത്. മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും കന്നടത്തിലുമൊക്കെ ഭാവന സജീവമായിരുന്നു. വിവാഹം കഴിഞ്ഞതോട് കൂടി മലയാളത്തില്‍ നിന്നും നടി പൂര്‍ണമായിട്ടും വിട്ട് നില്‍ക്കുകയായിരുന്നു.

ഇനി മലയാളത്തിലേക്ക് തിരികെ വരില്ലേ എന്ന ചോദ്യം ഭാവന നിരന്തരം കേട്ട് കൊണ്ടേയിരിക്കുകയായിരുന്നു. അങ്ങനെ അഞ്ച് വര്‍ഷത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷം നടി മലയാളത്തിലേക്ക് തിരികെ വരികയും ചെയ്തു. ആ സമയത്ത് താന്‍ മാറി നിന്ന കാലത്തെ കുറിച്ചും തന്റെയുള്ളിലുള്ള പേടിയെ കുറിച്ചുമൊക്കെ ഭാവന തുറന്ന് സംസാരിച്ചിരുന്നു.

bhavana

തിരക്കുള്ള ജീവിതത്തില്‍ നിന്നും മാറി നില്‍ക്കുന്നത് തനിക്കേറ്റവും പേടി ഉണ്ടാക്കുന്ന കാര്യമാണെന്നാണ് കൗമൂദി മൂവീസിന് നല്‍കിയ അഭിമുഖത്തിലൂടെ നടി വ്യക്തമാക്കുന്നത്. അഞ്ച് വര്‍ഷത്തെ ഇടവേളയെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുമ്പോഴാണ് ഭാവന തന്റെയുള്ളിലുള്ള വലിയൊരു പേടിയെ കുറിച്ചും സംസാരിച്ചത്.

വെയിറ്റിങ് ഫോര്‍ യുവര്‍ കംബാക്ക് എന്നുള്ള മെസേജുകളാണ് തനിക്ക് ഏറ്റവും കൂടുതലായി വന്നിട്ടുള്ളത്. സോഷ്യല്‍ മീഡിയയില്‍ അത്ര ആക്ടീവായിട്ടുള്ള ആളല്ല ഞാന്‍. എന്തെങ്കിലുമൊന്ന് പോസ്റ്റ് ചെയ്തതിന് ശേഷം ഓഫ് ലൈനില്‍ പോകും. പിന്നീട് അങ്ങോട്ടേക്ക് തിരികെ പോയി നോക്കാറില്ല. പിന്നെ പുറത്തൊക്കെ പോകുമ്പോള്‍ എന്താണ് മലയാളത്തില്‍ സിനിമകളൊന്നും ചെയ്യാത്തതെന്ന് പലരും ചോദിക്കാറുണ്ടെന്ന് ഭാവന പറയുന്നു.

bhavana

ഞാന്‍ ഒരു സിനിമയുടെ ലൊക്കേഷനില്‍ നിന്നും മറ്റൊരു ലൊക്കേഷനിലേക്ക്. അവിടുന്ന് വേറൊന്നിലേക്ക്. ചിലപ്പോള്‍ ഹൈദരബാദിലേക്ക്, അവിടുന്ന് തമിഴിലേക്ക് അങ്ങനെ തിരക്കോട് തിരക്കായിരുന്നു. ഇതിനിടയില്‍ കുറച്ച് ദിവസം വീട്ടിലിരുന്ന് തുടങ്ങിയപ്പോള്‍ ആദ്യം നല്ല രസമായിട്ടാണ് തോന്നിയത്. ഭയങ്കര സന്തോഷമായിരുന്നു.

കാരണം രാവിലെ അലറാം വെച്ച് എഴുന്നേല്‍ക്കണ്ട, മേക്കപ്പിടണ്ട, വീട്ടില്‍ വെറുതേ ഇരിക്കാം. സിനിമകളും വെബ് സീരിസുകളുമൊക്കെ കാണാം, ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് കഴിക്കാം, അങ്ങനെ രസകരമായിരുന്നു. അതൊക്കെ ഞാന്‍ മിസ് ചെയ്തല്ലോ എന്നോര്‍ത്ത് എല്ലാം എന്‍ജോയ് ചെയ്തു.

കുറച്ച് കഴിഞ്ഞപ്പോള്‍ ഭയങ്കര പ്രശ്‌നമായി. ഡിപ്രസ്ഡ് ആവാന്‍ തുടങ്ങി. ഇന്നും നെറ്റ്ഫ്‌ളിക്‌സിലിരുന്ന് കാണേണ്ടി വരുമോ, വേറെന്താണ് ചെയ്യാനുള്ളതെന്ന് ചിന്തിച്ചപ്പോള്‍ ആ തിരക്കുള്ള ജീവിതം മിസ് ചെയ്യാന്‍ തുടങ്ങി. സത്യം പറഞ്ഞാല്‍ കുറച്ച് കഴിഞ്ഞ് ഈ തിരക്കുള്ള ജീവിതമൊക്കെ തീര്‍ന്നാല്‍ ഞാനെന്ത് ചെയ്യുമോന്ന് ഓര്‍ത്ത് എനിക്ക് പേടിയുണ്ട്. അത് ആലോചിക്കാതെ ഇരിക്കുകയാണ്. അങ്ങനൊക്കെ ചിന്തിച്ചാല്‍ എനിക്ക് വീണ്ടും ആകുലതകള്‍ കൂടും.

ചില ആളുകളോട് എനിക്ക് വല്ലാത്ത അസൂയ തോന്നും. കാരണം അവര്‍ എല്ലാത്തില്‍ നിന്നും മാറി, എനിക്ക് ഇതൊക്കെ മതിയെന്ന് പറഞ്ഞിരിക്കുന്നവരുണ്ട്. വീട്ടില്‍ മാറിയിരുന്ന് അവരെങ്ങനെയാണ് ഇതൊക്കെ ചെയ്യുന്നതെന്ന് ഓര്‍ത്ത് എനിക്ക് അവരോട് വല്ലാത്ത അസൂയ തോന്നും. ഒരു മൂന്നാല് മാസം എനിക്കതിന് പറ്റും. അത് കഴിയുമ്പോള്‍ തീരെ പറ്റാതായി. ആ പേടി ഇന്നും ഉണ്ട്.

ഇപ്പോള്‍ സിനിമകളുണ്ട്, പുതിയ സിനിമകളുടെ കഥയൊക്കെ കേള്‍ക്കുന്നുമുണ്ട്. അതൊക്കെ കഴിഞ്ഞാല്‍ പിന്നെ ഞാനെന്ത് ചെയ്യുമെന്ന പേടിയാണ് ഉള്ളതെന്നും ഭാവന പറയുന്നു.

More from Filmibeat

Read more about: bhavana ഭാവന
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X