നാൽപ്പതിനോട് അടുത്തിട്ടും യുവത്വം തുളുമ്പുള്ള ചർമ്മം, ഭാവനയുടെ സൗന്ദര്യ രഹസ്യം ഇതായിരുന്നുവോ..?, നടി പറഞ്ഞത്!
ഓരോരുത്തരും ഓരോ രീതിയിലാണ് സൗന്ദര്യ സംരക്ഷണം നടത്തുന്നത്. ചിലര്‍ മറ്റാരെങ്കിലും നിര്‍ദ്ദേശിച്ച സൗന്ദര്യ മാര്‍ഗങ്ങള്‍ പിന്തുടരും. അല്ലെങ്കില്‍ പുതിയതായി വരുന്ന ബ്യൂട്ടി പ്രോഡക്ട്‌സ് പരീക്ഷിച്ച് നോക്കുന്നവരുണ്ട്. ചിലര്‍ ഏതെങ്കിലും സൗന്ദര്യ പ്രശ്‌നത്തിന് ഒരു പ്രത്യേക പ്രോഡക്ട് നല്ലതാണെന്ന് കേള്‍ക്കുമ്പോള്‍ അത് വാങ്ങി ഉപയോഗിക്കാന്‍ ആരംഭിക്കും. അത്തരത്തിൽ അടുത്ത കാലത്തായി കേരളത്തിൽ ഏറ്റവും കൂടുതൽ പ്രചാരത്തിലുള്ള ഒന്നാണ് കൊറിയൻ ചർമ്മ സംരക്ഷണ രീതി.
ഏതാനും വർഷങ്ങളായി സൗന്ദര്യ വിപണി പിടിച്ച് കുലുക്കിയാണ് കൊറിയൻ ബ്യൂട്ടി സങ്കൽപ്പങ്ങൾ മുന്നേറുന്നത്. കൊറിയൻ ഡ്രാമകൾ അടക്കമുള്ളവയ്ക്ക് കേരളത്തിൽ ആരാധകർ വർധിച്ചതോടെയാണ് കൊറിയൻ ചർമ്മ സംരക്ഷണ രീതിക്ക് പിന്നാലെ മലയാളികൾ സഞ്ചരിച്ച് തുടങ്ങിയത്. അവയിൽ ഏറെയും യുവതി യുവാക്കളാണ്.

കണ്ണാടി പോലുള്ള ചർമ്മം നേടാൻ സഹായിക്കുമെന്ന് അവകാശപ്പെടുന്ന കൊറിയൻ മാർഗങ്ങൾ തേടി പോകുന്നവരുടെ എണ്ണം ചെറുതൊന്നുമല്ല. അക്കൂട്ടത്തിൽ ഒരാളാണ് മലയാളികളുടെ സ്വന്തം ഭാവനയും. കൊറിയൻ സ്കിൻ കെയറിനോട് തനിക്കുള്ള താൽപര്യത്തെ കുറിച്ച് അടുത്തിടെ മെട്രോ മലയാളം ടിവിക്ക് നൽകിയ അഭിമുഖത്തിൽ നടി പങ്കുവെച്ചു.
കുറച്ച് ദിവസം മുമ്പ് ഓസ്ട്രേലിയയിലെ മലയാളി അസോസിയേഷന്റെ ഓണാഘോഷ പരിപാടികളിൽ വിശിഷ്ടാതിഥിയായി എത്തിയത് ഭാവനയായിരുന്നു. അതിനുശേഷം നൽകിയ അഭിമുഖത്തിലാണ് വിദേശത്ത് അവധിയാഘോഷിക്കാൻ എത്തുമ്പോഴുള്ള തന്റെ പ്രധാന വിനോദങ്ങളെ കുറിച്ച് ഭാവന വെളിപ്പെടുത്തിയത്. ഓസ്ട്രേലിയയിൽ വന്നപ്പോഴും പതിവുപോലെ ഷോപ്പിങിനാണ് താൻ കൂടുതൽ സമയം ചിലവഴിച്ചതെന്ന് ഭാവന പറയുന്നു.
അക്കൂട്ടത്തിലാണ് കൊറിയൻ സ്കിൻ കെയറിനോടുള്ള തന്റെ ഇഷ്ടത്തെ കുറിച്ച് നടി സംസാരിച്ചത്. നമ്മുടെ നാട്ടിൽ ഓൺലൈനിൽ പോലും ലഭിക്കാത്ത സാധനങ്ങളാണ് ഇവിടെ വന്നപ്പോൾ ഞാൻ വാങ്ങിയത്. കൊറിയൻ സ്കിൻ കെയർ ഇഷ്ടമുള്ളയാളാണ് ഞാൻ. അതുകൊണ്ട് തന്നെ അതുമായി ബന്ധപ്പെട്ട കുറച്ച് പ്രോഡക്ട്സ് ഞാൻ കണ്ടുപിടിച്ച് വാങ്ങിച്ചു. മുപ്പതുകളെന്ന് കേട്ടാൽ തന്നെ പല സ്ത്രീകൾക്കും നെഞ്ചിടിപ്പ് കൂട്ടുന്ന ഒരു കാര്യമാണ് അവരുടെ സൗന്ദര്യം.
ഇരുപതുകൾ വരെ പാലിച്ചുപോന്ന പലതും പോരാതെ വരുമെന്ന് ചിലർക്കെങ്കിലും ആകുലതയില്ലാതെയില്ല. പക്ഷെ പ്രായം ഏതായാലും തിളങ്ങുന്ന ചർമവും സൗന്ദര്യവും സ്വന്തമായുള്ള ആളാണ് ഭാവന. മുപ്പത്തിയെട്ടിൽ എത്തിനിൽക്കുന്ന താരത്തിന് ദിവസം ഓരോന്ന് കഴിയുന്തോറും സൗന്ദര്യം ഏറി വരുന്നുവെന്നാണ് ആരാധകരുടെ പക്ഷം.

സ്വപ്നക്കൂടിലും ലോലിപ്പോപ്പിലുമൊന്നും കണ്ട ഭാവനയല്ല ഇപ്പോൾ. നിറത്തിൽ അടക്കം ഭാവനയിൽ നിരവധി മാറ്റങ്ങൾ വന്ന് കഴിഞ്ഞു. മാത്രമല്ല സ്കിൻ കെയറിന് കൊടുക്കുന്ന അതേ പ്രാധാന്യം ഫിറ്റ്നസിനും കൊടുക്കുന്നയാളാണ് ഭാവന. സിനിമയിൽ വന്നത് കൗമാര കാലത്താണെങ്കിലും ഇന്നും ഭാവന മലയാളത്തിൽ സജീവമായ നായികമാരെക്കാൾ ആരാധകരുള്ള താരമാണ്.
കൊറിയൻ സ്കിൻ കെയർ രീതികൾക്കും ഭാവനയ്ക്ക് യുവത്വം തുളുമ്പുള്ള ചർമ്മം നൽകിയതിന് പിന്നിൽ പങ്കുണ്ടെന്നത് വ്യക്തം. അതേസമയം ഓസ്ട്രേലിയയിൽ ഇത്തവണ വന്നിട്ട് വ്യത്യസ്തമായ രുചികൾ അധികം എക്സ്പ്ലോർ ചെയ്യാൻ സാധിച്ചിട്ടില്ലെന്നും നടി പറയുന്നു. ലോകത്തിന്റെ ഏത് കോണിൽ ചെന്നാലും ചോറും മീൻകറിയും തേടി പിടിച്ച് പോകുന്ന കൂട്ടത്തിലുള്ളയാളല്ല ഭാവന.
മലയാളി ഫുഡ് ഇരുപത്തിനാല് മണിക്കൂറും വീട്ടിൽ കിട്ടുമെന്നുള്ളതുകൊണ്ട് പുറത്ത് വരുമ്പോൾ അത് അന്വേഷിച്ച് നടക്കാറില്ലെന്ന് നടി പറയുന്നു. തായ്, കൊറിയൻ, ജാപ്പനീസ്, ഇറ്റാലിയൻ കുസീൻസ് ട്രൈ ചെയ്യാൻ ഇഷ്ടമുള്ളയാളാണ് താനെന്നും ഭാവന കൂട്ടിച്ചേർത്തു. മലയാളത്തില്‍ സജീവമല്ലെങ്കിലും ഭാവനയോട് പ്രത്യേകമായൊരു ഇഷ്ടമുണ്ട് ആരാധകര്‍ക്ക്. ആ ഇഷ്ടം ഇന്നും അതേ പോലെ നിലനില്‍ക്കുന്നുണ്ട്.


Click it and Unblock the Notifications