വിഷമം ഉണ്ടെങ്കിൽ ഇവർക്കൊപ്പം ഇരുന്നാൽ ആശ്വാസമാകും, ചോക്കോയേയും വാനിയേയും കുറിച്ച് ഭാവന
തെന്നിന്ത്യയിലും മലയാളത്തിലും ഒരുപോലെ ആരാധകരുളള താരമാണ് ഭാവന. മലയാളത്തിലൂടെ അഭിനയ രംഗത്ത് ചുവട് വെച്ച താരം പിന്നീട് തെന്നിന്ത്യൻ സിനിമിയുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. മലയാളത്തിൽ നിന്ന് ലഭിച്ച അതേ പ്രേക്ഷക സ്വീകാര്യത അന്യഭാഷകളിൽ നിന്നും നടിക്ക് നേടാൻ കഴിഞ്ഞിരുന്നു. ഇന്ന് കന്നഡയുടെ മരുമകളാണ് താരം.
2002 ൽ കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന ചിത്രത്തിലൂടെയാണ് ഭാവന വെള്ളിത്തിരയിൽ എത്തുന്നത്. പരിമളം എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്. നല്ല പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. ഈ ചിത്രത്തിന് ശേഷം ഭാവനെയെ തേടി മികച്ച കഥാപാത്രങ്ങൾ എത്തുകയായിരുന്നു. അധികം ബേൾഡ് ക്യാരക്ടറുകളായിരുന്നു നടി ചെയ്തിരുന്നത്. മലയാളത്തിൽ ശ്രദ്ധിക്കപ്പെട്ടതോടെയാണ് മറ്റ് ഭാഷകളിൽ നിന്നും നടിയെ തേടി അവസരങ്ങൾ എത്തിയത്. വിവാഹ ശേഷം മലയാള സിനിമയിൽ നിന്ന് ഒരു ഇടവേള എടുത്തിരിക്കുകയാണ് ഭാവന.

ഒരു മൃഗസ്നേഹിയാണ് ഭാവന. ഇപ്പോഴിത തന്റെ വളർത്ത് നായകളായ ചേക്ലേറ്റിനെ കുറിച്ചും വാനിലയെ കുറിച്ചും വാചാലയാവുകയാണ് നടി. ഭാവനയുടെ ജീവിതത്തിന്റെ ഭാഗമാണ് ഇവർ രണ്ടു പേരും. എന്തെങ്കിലും ഒരു വിഷമം ഉണ്ടായാൽ ഇവർക്കൊപ്പം ഇരുന്നാൽ എല്ലാ വിഷമങ്ങളും മാറുമെന്നും ഭാവന പറയുന്നത്. അത്ര മാത്രം പരിപാവനാണ് ഇവരുടെ സേനഹമെന്നും ഭാവന പറയുന്നു. കേരളകൗമുദിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടി വാചാലയായത്.

ചോക്ലേറ്റ് എന്നും വാനില എന്നുമാണ് ഇവരുടെ പേര്. ചോക്കോ, വാനി എന്നാണ് ഇവരെ വിളിക്കുന്നത്. ചോക്കോ ആൺകുട്ടിയും വാനി പെൺകുട്ടിയുമാണ്.രണ്ടുപേരും നീളമേറിയ രോമങ്ങളുള്ള ഇത്തിരിപോന്ന ഷീറ്റ്സു ഇനം നായ്ക്കുട്ടികളാണ്. പരിചയമില്ലാത്തവരോടുപോലും അടുപ്പം കാണിക്കും. കൂട്ടുകൂടാനും കളിക്കാനുമെല്ലാം കുട്ടികൾക്കും ഏറെ ഇഷ്ടമുള്ള ഇനം. ഷീറ്റ്സു എന്നാൽ സിംഹക്കുട്ടി എന്നാണ് അർത്ഥം. തന്റെ ജീവിതത്തിന്റെ ഭാഗമാണ് ചോക്കോയും വാനിയുമെന്നും ഭാവന പറയുന്നു.

'ആത്മാർത്ഥമായ സ്നേഹം. നമുക്ക് എന്തെങ്കിലും വിഷമം ഉണ്ടെങ്കിൽ അവരോടൊപ്പം അല്പനേരം ഇരുന്നാൽ ആശ്വാസമാകും. അത്രമാത്രംപരിപാപനമാണ് അവരുടെ സ്നേഹം. നായ്ക്കളെപ്പോലെ മനുഷ്യന്മാരുപോലും പരസ്പരം സ്നേഹിക്കാറില്ലെന്ന് പറയുന്നത് സത്യമാണ്.. അച്ഛനും അമ്മയും ചേട്ടനും ഞാനുമെല്ലാം മൃഗസ്നേഹികളാണ്. കുട്ടിക്കാലത്ത് വീട്ടിൽ ഒരു പൊമറേനിയൻ നായ്ക്കുട്ടി ഉണ്ടായിരുന്നു. പിങ്കു എന്നായിരുന്നു പേര്. പിങ്കുവിനുശേഷം റൂബി എന്ന ജർമ്മൻ ഷെപ്പേർഡ്. വീട്ടിൽത്തന്നെ നായ്ക്കുട്ടികളെ വളർത്തുന്നതാണ് രീതി. വീട്ടിലെ അംഗത്തെ പോലെയായിരുന്നു ഇവർ. നായ്ക്കുട്ടികൾ ചത്തു പോവുമ്പോൾ ഭയങ്കര സങ്കടമായിരിക്കും. പെട്ടെന്ന് ഒരു ദിവസം നഷ്ടപ്പെടുമ്പോൾ അത് വലിയ ആഘാതമായിരിക്കും. അപ്പോൾ തീരുമാനിക്കും ഇനി നായ്ക്കുട്ടികളെ വളർത്തില്ലെന്ന്. പിങ്കുവിന്റെ കാര്യങ്ങൾ ഇപ്പോൾ സംസാരിക്കുമ്പോൾ പോലും വലിയ വിഷമമാണ്. റൂബി പോയപ്പോൾ ഞങ്ങൾ എല്ലാവരും കരഞ്ഞുവെന്നും ഭാവന പറയുന്നു..

ഡിസംബർ 15ന് ചോക്കോയുടെയും വാനിയുടെയും ആറാം ജന്മദിനമാണെന്നും ഭാവന പറയുന്നു. അടുത്ത നിമിഷം ചോക്കോയും വാനിയും കളിപ്പാട്ടങ്ങൾക്ക് അരികിലേക്ക് ഓടി. കളി കഴിഞ്ഞാൽ സ്വന്തം കിടക്കയിൽ ഉറക്കം. ''രണ്ടുപേർക്കും കോളർ ബെൽറ്റില്ല. സ്വതന്ത്രരായി അവരുടെ സന്തോഷത്തിൽ ജീവിക്കട്ടെ. 'എന്റെ സന്തോഷങ്ങളിൽ ചോക്കോയും വാനിയുമുണ്ട്. തൃശൂരിലെ വീട്ടിൽ വരുമ്പോൾ തെരുവ് നായ്ക്കൾക്ക് ഭക്ഷണം കൊടുക്കാറുണ്ട്. ബംഗളൂരുവിലെ വീട്ടിലാണെങ്കിലും ഈ ശീലം തുടരുന്നു. അവർക്കൊക്കെ ഞാൻ പേരിട്ടിട്ടുണ്ട്. നായ്ക്കളെ ഉപദ്രവിക്കുന്നത് കേൾക്കുമ്പോൾ വിഷമമാണ്. അവരെ തിരിച്ചറിഞ്ഞവർക്ക് ഒരിക്കലും അതിനു കഴിയില്ല. മനുഷ്യരിൽ നിന്ന് ലഭിക്കാത്ത സ്നേഹം തരുമ്പോൾ അത് തിരിച്ചറിയുന്നവർക്ക് ഉപദ്രവിക്കാൻ ഒരിക്കലും കഴിയില്ലെന്നും താരം കൂട്ടിച്ചേർത്തു


Click it and Unblock the Notifications