'എല്ലാം ശരിയാവുമെന്ന് സ്വയം പറഞ്ഞ് ജീവിച്ച് തീർക്കാൻ നോക്കുമ്പോൾ, വീണ്ടും ഇരുട്ടിലേക്ക് വിടുന്നവർ'; ഭാവന

ഇക്കഴിഞ്ഞ ദിവസം വലിയ രീതിയിൽ നടി ഭാവന സൈബർ ആക്രമണം നേരിട്ടിരുന്നു. മോഡേൺ വസ്ത്രം ധരിച്ചതിന്റെ പേരിലായിരുന്ന സൈബർ ആങ്ങളമാരും പെങ്ങമ്മാരും ഭാവനയെ ചീത്ത പറഞ്ഞും അസഭ്യം കമന്റായി കുറിച്ചും ആക്ഷേപിച്ചത്.

നടിമാരുടെ വസ്ത്ര ധാരണം വിലയിരുത്തി ആക്ഷേപിക്കുന്നത് പതിവായി സൈബർ ഇടങ്ങളിൽ കാണാറുണ്ട്. അതിന്റെ ഏറ്റവും പുതിയ ഇരയാണ് ഭാവന. യുഎഇ ​ഗോൾഡൺ വിസ സ്വീകരിക്കാനെത്തിയപ്പോൾ ഭാവന ധരിച്ചൊരു വസ്ത്രമായിരുന്നു പലരേയും ചൊടിപ്പിച്ചത്.

വെള്ള ജീൻസും ചാര നിറത്തിലുള്ള രണ്ട് സൈഡും തുറന്ന തരത്തിലുള്ള ഒരു ടോപ്പുമാണ് ഭാവന ധരിച്ചിരുന്നത്. ​ഗോൾഡൺ വിസ സ്വീകരിച്ച ശേഷം ആരാധകർക്കൊപ്പം നൃത്തം ചെയ്യുകയും ചെയ്തിരുന്നു ഭാവന. ആ ദൃശ്യങ്ങൾ പുറത്തുവന്ന ശേഷമാണ് പലരും ഭാവനയെ അധിക്ഷേപിച്ചത്.

രണ്ട് വശവും ഓപ്പണായുള്ള ടോപ്പിന് അടിയിൽ സ്കിൻ നിറത്തിലുള്ള ടൈറ്റ് വസ്ത്രം ഭാവന ധരിച്ചിരുന്നു. അത് മനസിലാക്കാതെ പലരും ഭാവനയെ പല അസഭ്യവും പറഞ്ഞു. ഭാവന നൃത്തം ചെയ്യുന്ന ആ വീഡിയോ ഇപ്പോഴും യുട്യൂബിൽ ട്രെന്റിങാണ്.

ടോപ് മാത്രം ധരിച്ച് പുറത്തുപോകില്ല ഞാൻ

ഇപ്പോഴിത വസ്ത്ര ധാരണത്തിന്റെ പേരിൽ തനിക്കെതിരെ നടക്കുന്ന സൈബർ ആക്രമണത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഭാവന. മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിലാണ് തന്റെ നിലപാട് ഭാവന അറിയിച്ചത്.

ധരിച്ചിരുന്നത് ശരീരത്തിന്റെ നിറമുള്ള സ്ലിപ്പായിരുന്നുവെന്നും അത് ടോപ്പിന്റെ ഭാഗം തന്നെയാണെന്നും ഇപ്പോൾ പ്രചരിക്കുന്ന വീഡിയോയിലും ഫോട്ടോയിലും അത് വ്യക്തമാണെന്നും ഭാവന പറഞ്ഞു. യഥാർഥ ഫോട്ടോ ഭാവന ഡിപിയാക്കുകയും ചെയ്തിരുന്നു.

ആക്ഷേപിക്കുന്നതിലാണ് അവരുടെ സന്തോഷം

ഭാവനയുടെ ടോപ്പിനടിയിൽ വസ്ത്രമില്ലെന്നായിരുന്നു പ്രചാരണം. കൈ ഉയർത്തുമ്പോൾ കാണുന്നത് ശരീരമാണെന്നായിരുന്നുവെന്നും ആക്ഷേപമുണ്ടായിരുന്നു. ടോപ്പിന് താഴെ ദേഹത്തോട് ചേർന്ന് കിടക്കുന്ന ശരീരത്തിന്റെ അതെ നിറമുള്ള വസ്ത്രമായിരുന്നു ഭാവനയുടേത്.

'അകത്ത് സ്ലിപ്പെന്ന ഭാഗം കൂടി ചേർന്നതാണ് ആ ടോപ്പ്. സ്ലിപ്പ് ദേഹത്തോട് ചേർന്ന് കിടക്കുന്ന വസ്ത്രമാണ്. ഇതൊരു പുതിയ കണ്ടുപിടിത്തമൊന്നുമല്ല. ധാരാളം പേർ ഉപയോഗിക്കുന്നുണ്ടെന്ന് അത് ഉപയോഗിച്ചവർക്കും കണ്ടവർക്കും അറിയാം. ടോപ് മാത്രം ധരിച്ച് പുറത്തുപോകുന്ന ഒരാളല്ല ഞാൻ.'

എന്ത് കിട്ടിയാലും എന്നെ വേദനിപ്പിക്കുന്ന ചിലരുണ്ട്

'എന്ത് കിട്ടിയാലും എന്നെ വേദനിപ്പിക്കുന്ന ചിലരുണ്ട്. ആക്ഷേപിക്കുന്നതിലും അസഭ്യം പറയുന്നതിലുമാണ് അവരുടെ സന്തോഷം. അവർക്ക് ഇതിലൂടെ മനസിന് സന്തോഷവും സുഖവും കിട്ടുന്നുവെങ്കിൽ കിട്ടട്ടെ. അവരോട് എനിക്കൊന്നും പറയാനേയില്ല' ഭാവന വ്യക്തമാക്കി.

'എല്ലാം ശരിയാവുമെന്ന് ഓരോ ദിവസവും സ്വയം പറഞ്ഞ് ജീവിച്ച് തീർക്കാൻ നോക്കുമ്പോൾ... എന്റെ പ്രിയപെട്ടവരെ വിഷമിപ്പിക്കരുതെന്ന് വിചാരിച്ച് സങ്കടങ്ങൾ മാറ്റി വെക്കാൻ നോക്കുമ്പോഴും ഞാൻ എന്ത് ചെയ്‌താലും ആക്ഷേപിക്കാനും ചീത്ത വാക്കുകൾ ഉപയോഗിച്ച് എന്നെ വേദനിപ്പിച്ച് വീണ്ടും ഇരുട്ടിലേക്ക് വിടാൻ നോക്കുന്ന ഒരുപാട് പേരുണ്ടെന്ന് എനിക്ക് അറിയാം.'

പരിഹസിച്ചവരോട് ഭാവന

'അങ്ങനെയാണ് അവരൊക്കെ സന്തോഷം കണ്ടെത്തുന്നതെന്നും എനിക്ക് ബോധ്യമുണ്ട്. അങ്ങനെയാണ് നിങ്ങൾക്ക് സന്തോഷം കിട്ടുന്നത് എങ്കിൽ അതിലും ഞാൻ തടസം നിൽക്കില്ല...' എന്നും ഭാവന സോഷ്യൽമീഡിയയിൽ കുറിച്ചുണ്ട്. ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇസിഎച്ച് ഡിജിറ്റലിന്റെ ആസ്ഥാനത്ത് എത്തിഭാവന സിഇഒ ഇഖ്ബാൽ മാർക്കോണിയിൽ നിന്നാണ് ഗോൾഡൻ വിസ കഴിഞ്ഞ ദിവസം ഏറ്റുവാങ്ങിയത്.

ഭാവനയുടെ ഏറ്റവും പുതിയ അണിയറയിൽ ഒരുങ്ങുന്ന സിനിമ ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് എന്ന ചിത്രമാണ്. ഭാവനയും ഷറഫുദ്ദീനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ അടുത്തിടെ റിലീസ് ചെയ്തിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം ഭാവന മലയാളത്തില്‍ നായികയായെത്തുന്ന ചിത്രമാണ് ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്.

Read more about: bhavana
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X