മാക്‌സിമം 48 മണിക്കൂര്‍, നന്നായി കരഞ്ഞ് തീര്‍ത്തിട്ട് ഞാന്‍ സ്വയം പുറത്ത് വരും; വേദനകളെ കുറിച്ച് ഭാവന!

ഇരുപത് വർഷത്തിലേറെയായി മലയാളികൾക്ക് സ്വന്തം കുടുംബാം​ഗമാണ് ഭാവന. നമ്മൾ സിനിമയിൽ സഹനടിയായി അരങ്ങേറിയപ്പോൾ മുതൽ ഈ നിമിഷം വരെയും നടിക്ക് ആ സ്നേഹം മലയാളികളിൽ നിന്നും ലഭിക്കുന്നുണ്ട്. ഇപ്പോൾ അതിജീവനത്തിന്റെ മുഖം കൂടിയാണ് താരം. 2016 മുതൽ സങ്കൽപ്പിക്കാൻ കഴിയാത്ത സങ്കടത്തിലൂടെയും മാനസീക സമ്മർദ്ദങ്ങളിലൂടെയുമാണ് ഭാവന കടന്നുപോകുന്നത്. എന്നാൽ പൊതുവേദികളിലോ ആരാധകർക്ക് മുന്നിൽ എത്തുമ്പോഴോ ഒരിക്കൽ പോലും അവയൊന്നും നടി കാണിച്ചിട്ടില്ല.

നിറഞ്ഞ ചിരിയില്ലാത്ത ഒരു ഫോട്ടോപോലും ഭാവനയുടെ സോഷ്യൽമീ‍ഡിയ പേജിൽ കാണാൻ കഴിയില്ല. വേദനകള്‍ ആരോടും ഷെയര്‍ ചെയ്യാറില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഭാവന. കഴിഞ്ഞ ദിവസം ഒരു തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെയാണ് വേദനകൾ മറികടക്കുന്നത് എങ്ങനെയെന്ന് നടി വെളിപ്പെടുത്തിയത്.

Actress Bhavana

സങ്കടങ്ങൾ വരുമ്പോൾ ഒറ്റയ്ക്ക് ഇരുന്ന് കരഞ്ഞ് തീർക്കുകയാണ് ചെയ്യാറുള്ളതെന്നും ഭാവന പറയുന്നു. എന്റെ ഏറ്റവും വലിയ പ്രശ്‌നം എന്റെ വേദനകള്‍ ഞാന്‍ ആരോടും ഷെയര്‍ ചെയ്യാറില്ല എന്നതാണ്. മറ്റുള്ളവരും ഒരുപാട് പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നവരായിരിക്കും. എന്റെ പ്രശ്‌നവും അവരോട് പറഞ്ഞ് അവരെ സങ്കടപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.

അതില്‍ നിന്ന് ഞാന്‍ തന്നെ സ്വയം പുറത്ത് വരികയാണ് ചെയ്യാറുള്ളത്. എന്റെ എല്ലാ ഫ്രണ്ട്‌സും പറയും അങ്ങനെ ചെയ്യരുത് ആരോടെങ്കിലും ഷെയര്‍ ചെയ്യണമെന്ന്. പക്ഷെ ഞാന്‍ ഒരു ഷീല്‍ഡ് കൊണ്ട് എന്റെ വേദനകള്‍ മറച്ചുവെയ്ക്കും. മാക്‌സിമം 48 മണിക്കൂര്‍ അതിനുള്ളില്‍ അതില്‍ നിന്ന് ഞാന്‍ തന്നെ സ്വയം പുറത്തുവരും. നന്നായി കരയും കരഞ്ഞ് തീര്‍ത്തിട്ട് സ്വയം എഴുന്നേറ്റ് വരും. ഞാന്‍ എന്നെ സ്വയം പുഷ് ചെയ്യും.

ഞാന്‍ എനിക്ക് തന്നെയാണ് സ്വയം നന്ദി പറയുന്നത്. കാലം എല്ലാ വേദനകളും മായ്ക്കുമെന്ന് എല്ലാവരും പറയും. പൂര്‍ണമായും അതങ്ങനെയാണെന്ന് എനിക്ക് പറയാന്‍ പറ്റില്ല. എനിക്ക് എന്റെ അച്ഛനെ നഷ്ടപ്പെട്ടു ആ വേദന ഇപ്പോഴും എന്റെയുള്ളിലുണ്ട്. പക്ഷെ അത് തന്നെ ആലോചിച്ച് എല്ലാ ദിവസവും ഞാന്‍ കരഞ്ഞിരിക്കാറില്ല. അച്ഛന്‍ പോയി എന്നത് റിയാലിറ്റിയാണ്.

അത് ആക്‌സപ്റ്റ് ചെയ്യണം. വേദന എന്തായാലും ഉണ്ടാവും. പക്ഷെ അതിന്റെ തീവ്രത കുറഞ്ഞ് കുറഞ്ഞ് വരും. ചെറിയ ചെറിയ കാര്യങ്ങള്‍ക്ക് പോലും പേടിയുള്ള ആളാണ് ഞാന്‍. ആ പേടിയും ചിരിയുടെ മുഖമൂടിയില്‍ മറച്ച് വെയ്ക്കാറുണ്ട്. പെട്ടന്ന് ഒരു സ്റ്റേജിനെ അഭിമുഖീകരിക്കേണ്ടി വരുമ്പോഴോ ഒരു കൂട്ടം ആളുകളെ കാണുമ്പോഴോ പുതുതായി സിനിമ തുടങ്ങുമ്പോഴോ റിലീസ് ചെയ്യുമ്പോഴോ എല്ലാം എനിക്ക് പേടിയാണ്.

Actress Bhavana

പല അവസരത്തിലും ആ പേടി മറക്കാന്‍ വേണ്ടി ചിരിച്ച് പിടിക്കാറുണ്ടെന്നും ഭാവന പറയുന്നു. നടി. താരം അനുഭവിക്കുന്ന മെന്റൽ ട്രോമ അടുത്ത് അറിഞ്ഞിട്ടുള്ളവർ സിനിമാ മേഖലയിൽ ചുരുക്കമാണ്. നടി സംയുക്ത വർമ ഒരിക്കൽ ഭാവനയുടെ അതിജീവനത്തെ കുറിച്ച് പറഞ്ഞ വാക്കുകൾ വൈറലായിരുന്നു. ഭാവനയെ പറ്റി എനിക്ക് ഒരുവാക്കിൽ പറയാനാകില്ല. എന്റെ സഹോദരിയെ പോലെയാണവൾ.

ഭാവന നിങ്ങൾ കാണുന്നത് പോലെ സ്ട്രോങ് ഒക്കെ ആണെങ്കിലും കഴിഞ്ഞ് പോയ മൂന്ന് നാല് കൊല്ലം ആ കുട്ടി കടന്നുപോയിട്ടുള്ള മെന്റർ ട്രോമ ചെറുതല്ലായിരുന്നു. നമ്മൾ അടുത്ത ആൾക്കാർ മാത്രമെ അത് കണ്ടിട്ടുള്ളൂ. ഭാവന പൊട്ടിച്ചിതറി താഴെ വീണ് കരഞ്ഞ അവസ്ഥയിലേക്ക് വന്ന് അതിൽ നിന്നും ഉയർന്ന് വന്നിട്ടുള്ള ആളാണ്. ഞാൻ ആത്മഹത്യ ചെയ്യാത്തത് അമ്മയെ ആലോചിച്ച് മാത്രമാണെന്ന് പലപ്പോഴും അവൾ എന്നോടും മഞ്ജുവിനോടും പറയാറുണ്ട്.

പക്ഷെ നല്ലൊരു ഭർത്താവും കുടുംബവും സഹോദരനും സുഹൃത്തുക്കളും എല്ലാവരുടെയും പിന്തുണയുള്ള ആളാണ് ഭാവന. ആ കുട്ടിയുടെ ഉള്ളിൽ ഒരു ദൈവാംശം ഉണ്ടാകില്ലേ. അങ്ങനെ സ്വയം സ്ട്രോം​ഗ് ആയി മാറിയ ആളാണ് അവൾ എന്നാണ് സംയുക്ത ഒരിക്കൽ പറഞ്ഞത്.

Read more about: bhavana
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X