'അന്ന് പൊട്ടിത്തെറി ഉണ്ടായില്ല, ലവ് ഫെയ്ലിയറിലൂടെ കടന്നുപോവുകയായിരുന്നു, അവർ തമ്മിൽ ഒരുപാട് സംസാരിക്കും'
പൊരുതിയാൽ ജയിക്കുമെന്ന് ഇപ്പോഴത്തെ തലമുറയിലെ സ്ത്രീകൾക്ക് സ്വന്തം ജീവിതത്തിലൂടെ കാണിച്ച് കൊടുത്തുകൊണ്ടിരിക്കുന്ന ധീരയായ വനിതയാണ് നടി ഭാവന. കഥാപാത്രങ്ങളെക്കാൾ വ്യക്തിത്വം കൊണ്ടാണ് ഭാവന ആരാധകരെ സമ്പാദിച്ചത്. മുപ്പത്തിയെട്ടിൽ എത്തി നിൽക്കുന്ന താരം മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലായി അഭിനയ രംഗത്ത് സജീവമാണ്. ഒരു ഇടവേളയ്ക്കുശേഷം രണ്ട് വർഷം മുമ്പാണ് ഭാവന മലയാളത്തിൽ അഭിനയിച്ച് തുടങ്ങിയത്.
തൃശൂർ സ്വദേശിനിയായ ഭാവന ഇപ്പോൾ ഭർത്താവിനൊപ്പം ബാംഗ്ലൂരിലാണ് താമസം. കന്നഡ സിനിമാ നിർമാതാവായ നവീനാണ് ഭാവനയുടെ ഭർത്താവ്. സോഷ്യൽമീഡിയയിൽ സജീവമായ താരം കഴിഞ്ഞ ദിവസം അമൃത ടിവിയിലെ പുതിയ റിയാലിറ്റി ഷോ സൂപ്പർ സ്റ്റാറിൽ അതിഥിയായി എത്തിയിരുന്നു. വേദിയിൽ വെച്ച് തന്റെ പ്രണയ കഥയും നടി വെളിപ്പെടുത്തിയിരുന്നു.

രണ്ടുപേരും രണ്ട് ഭാഷ സംസാരിക്കുന്നവരായതിനാൽ ഉണ്ടാകാറുള്ള രസകരമായ സംഭവങ്ങളും ഭാവന വെളിപ്പെടുത്തി. എന്റെ മൂന്നാമത്തെ കന്നഡ മൂവിയുടെ പ്രൊഡ്യൂസറായിരുന്നു നവീൻ. അങ്ങനെയാണ് ഞങ്ങൾ പരിചയപ്പെടുന്നത്. ആ സമയത്ത് ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്. എനിക്കും നവീനും ആ സമയം ഓരോ ലവ് ഫെയ്ലിയർ സംഭവിച്ചിരിക്കുന്ന സമയം. അങ്ങനെ ഞങ്ങൾ പരസ്പരം സംസാരിച്ചു.
പ്രണയത്തെകുറിച്ചും അതിന്റെ പരാജയത്തെകുറിച്ചുമെല്ലാം സംസാരിച്ചു. ഞങ്ങൾ അങ്ങനെ സംസാരിച്ച് സംസാരിച്ച് അവസാനം കോളും മെസേജസും വെയിറ്റ് ചെയ്യാൻ തുടങ്ങുന്ന ഘട്ടമായി. ഞങ്ങൾക്ക് പരസ്പരം ഒത്തുപോകാനാകുമെന്ന് തോന്നി. അങ്ങനെ അവസാനം പരസ്പരം തീരുമാനിച്ചു കല്യാണത്തിലേക്ക് എത്തിയാലും കുഴപ്പമില്ലെന്ന്. ഒടുക്കം വിവാഹത്തിലേക്ക് എത്തി.
വിവാഹത്തെക്കുറിച്ച് വീട്ടിൽ പറഞ്ഞപ്പോൾ വിഷയം ഒന്നും ഉണ്ടായിരുന്നില്ല. കാരണം ഞാൻ എല്ലാ കാര്യങ്ങളും അച്ഛനോടും അമ്മയോടും പറയുന്ന കൂട്ടത്തിലാണ്. അതുകൊണ്ട് തന്നെ ഇതും ഞാൻ പറഞ്ഞിരുന്നു. ഭാഷ ഒന്നും വിഷയമെ ആയിരുന്നില്ല. ശരിക്കും നവീൻ തെലുങ്കാണ്. പക്ഷെ ജനിച്ചതും വളർന്നതും പഠിച്ചതും എല്ലാം ബാംഗ്ലൂരിലാണ്. അതുകൊണ്ട് നവീന് തെലുങ്ക്, കന്നഡ എല്ലാം അറിയാം. പിന്നെ നവീന്റെ അച്ഛന്റെ സൈഡ് എല്ലാവരും തമിഴാണ്.
ഞാൻ മലയാളിയാണ്. അങ്ങനെ മൊത്തത്തിൽ ഞങ്ങളുടേത് ഒരു സൗത്ത് ഇന്ത്യൻ സമ്മേളനമായി. കോമഡി എന്താണെന്ന് വെച്ചാൽ എന്റെ അമ്മക്ക് മലയാളം മാത്രമേ അറിയൂ. നവീന് ആണെങ്കിൽ മലയാളം അറിയുകയേ ഇല്ല. പക്ഷെ ഇവർ ആണെങ്കിൽ ലൊക്കേഷനിൽ ഇരുന്ന് പരസ്പരം മണിക്കൂറുകളോളം സംസാരിക്കും. എന്താണ് ഇവർ സംസാരിക്കുന്നതെന്ന് അത് കാണുമ്പോൾ ഞാനും ഓർക്കും.

അമ്മ മലയാളത്തിൽ സംസാരിക്കും നവീൻ തമിഴിലും. അങ്ങോട്ടും ഇങ്ങോട്ടും എപ്പോഴും സംസാരം തന്നെ. സത്യത്തിൽ എനിക്ക് തന്നെ അറിയില്ല ഇവർ എന്താണ് സംസരിക്കുന്നതെന്ന്. അത് ഇപ്പോഴും അങ്ങനെ തന്നെയാണ്. അമ്മ പതിയെ നവീനോട് മലയാളത്തിൽ സംസാരിക്കും. അപ്പോൾ നവീന് അത് മനസിലാക്കിയെടുക്കാൻ പറ്റും. പിന്നെ നവീന് മനസിലാകാതിരിക്കാൻ വേണ്ടി ഞാൻ ഇടയ്ക്ക് സ്പീഡിൽ സംസാരിക്കും. അമ്മ സ്പീഡ് കുറച്ച് പറയുന്നതുകൊണ്ട് നവീന് മനസിലാകും.
പിന്നെ ഇപ്പോൾ ഞാൻ കന്നഡ പഠിച്ചുകൊണ്ടിരിക്കുകയാണ്. അത്യാവശ്യം കമ്യൂണിക്കേറ്റ് ചെയ്യും എന്നാണ് ഭാവന പ്രണയ കഥ വിവരിച്ച് പറഞ്ഞത്. അന്നും ഇന്നും ഭാവനയുടെ ഏറ്റവും വലിയ ശക്തി കുടുംബം തന്നെയാണ്. ഏറ്റവും മോശമായ സാഹചര്യത്തിലൂടെ കടന്നുപോയപ്പോഴും ഭാവന ജീവിതത്തിലേക്ക് തിരിച്ചുവന്നത് നവീനുള്ളതുകൊണ്ടാണ്. ഭാവനയുടെ വിവാഹനിശ്ചയത്തിന് ശേഷമാണ് താരത്തിന്റെ അച്ഛൻ മരിച്ചത്.
വിവാഹം കാണാൻ അച്ഛൻ ഇല്ലാതെ പോയത് ഭാവനയ്ക്ക് ഇന്നും വേദനയുള്ള കാര്യമാണ്. നീണ്ട അഞ്ച് വർഷത്തെ പ്രണയത്തിന് ഒടുവിലായിരുന്നു ഭാവനയുടെയും നവീന്റെയും വിവാഹം. 2017ലായിരുന്നു ഭാവനയുടേയും നവീന്റെയും വിവാഹം. അന്ന് അത് സോഷ്യൽമീഡിയ ആഘോഷിച്ച താര വിവാഹമായിരുന്നു.


Click it and Unblock the Notifications











