For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എല്ലാത്തിനും യെസ് പറയില്ല, പഴയത് പോലെ ഇനി സിനിമ ചെയ്യില്ല, തുറന്ന് പറഞ്ഞ് ഭാവന

  |

  മലയാളത്തിലും തെന്നിന്ത്യൻ സിനിമ ലോകത്തും ഒരുപോലെ ആരാധകരുള്ള താരമാണ് ഭാവന. 2002 ൽ കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന ചിത്രത്തിലൂടെയാണ് ഭാവന വെള്ളിത്തിരയിൽ എത്തുന്നത്. ചിത്രത്തിൽ പരിമളം എന്ന കഥാപാത്രത്തെയാണ് ഭാവന അവതരിപ്പിച്ചത്. നല്ല പ്രതികരണമായിരുന്നു ഈ ചിത്രത്തിലൂടെ നടിക്ക് ലഭിച്ചത്. കൂടാതെ നമ്മളിന് ശേഷം നല്ല കഥാപാത്രങ്ങൾ ഭാവനയെ തേടി എത്തുകയായിരുന്നു. മലയാളത്തിൽ നിന്ന് മാത്രമല്ല അന്യാഭാഷ ചിത്രങ്ങകളിൽ നിന്നും അവസരങ്ങൾ ഭാവനയെ തേടി എത്തുകയായിരുന്നു. മലയാളത്തിനോടൊപ്പം തമിഴ്, തെലുങ്ക്, കന്ന ഭാഷകളിലും നടി സജീവമായിരുന്നു.

  നിക്കിന്‌റെ പേര് ഒഴിവാക്കിയതിന് പിന്നിൽ പ്രിയങ്കയുടെ ബുദ്ധി,നടിക്കെതിരെ വിമർശനവുമായി പ്രേക്ഷകർ

  വിവാഹത്തിന് ശേഷം സിനിമയിൽ അത്രയധികം സജീവമല്ല ഭാവന. കന്നഡ സിനിമാ നിർമ്മാതാവ് നവീനെയാണ് താരം വിവാഹം കഴിച്ചിരിക്കുന്നത് കല്യാണത്തോടെ മലയാളത്തിൽ നിന്ന് ഒരു നീണ്ട ഇടവേള എടുക്കുകയായിരുന്നു. 2017 ൽ പുറത്ത് ഇറങ്ങിയ പൃഥ്വിരാജ് ചിത്രമായ ആദം ജോണിലാണ് നടി ഏറ്റവും ഒടുവിൽ അഭിനയിച്ചത്. വിവാഹത്തിന് ശേഷം കന്നഡയിൽ ചിത്രങ്ങൾ ചെയ്തിരുന്നു.

  ചേട്ടനെ കുടുക്കാൻ അനിയത്തി ശരണ്യയെ കൂട്ടുപിടിച്ച് വേദിക, പുതിയ കഥാഗതിയിൽ കുടുംബവിളക്ക്

  വിവാഹത്തിന് മുൻപ് തനിക്ക് ഒരു വിചിത്രമായ സ്വഭാവമുണ്ടായിരുന്നു, താൻ പഴഞ്ചനാണെന്ന് ദീപിക പദുകോൺ

  ഇപ്പോഴിത വൈറലാവുന്നത് ഭാവനയുടെ പുതിയ അഭിമുഖമാണ്. തന്നെ തേടി എത്തുന്ന എല്ലാ സിനിമകളും ചെയ്യില്ലെന്നാണ് നടി പറയുന്നത്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യ പറയുന്നത്. എല്ലാ സിനിമകൾക്കും യെസ് പറയില്ലെന്നും സെലക്ടീവ് ആയി മാത്രമേ സിനിമ ചെയ്യുകയുള്ളൂവെന്നും ഭാവന പറയുന്നു. നടിയുടെ പുതിയ കന്നഡ ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ വിശേഷം പങ്കുവെയ്ക്കുമ്പോഴാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

  ഭാവനയുടെ വാക്കുകൾ ഇങ്ങനെ...'' താൻ ജീവിതത്തിന്റെ മറ്റൊരു ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. വിവാഹം കഴിഞ്ഞു. സെറ്റില്‍ഡ് ആയി. എനിക്ക് വേറെയും ഉത്തരവാദിത്വങ്ങള്‍ പലതുമുണ്ട്. മുന്‍പത്തെ പോലെ എല്ലാത്തിനും യെസ് പറയേണ്ട ആവശ്യം ഇല്ല. വളരെ ചെറുപ്പത്തിൽ തന്നെ സിനിമയില്‍ എത്തിയ ആളാണ് ഞാൻ. പതിനഞ്ചാമത്തെ വയസ്സിലാണ് ആദ്യം സിനിമ ചെയ്യുന്നത്. ഇനി പതുക്കെ മുന്നോട്ട് പോയാല്‍ മതി. ഒരു നടി എന്ന നിലയില്‍ വെല്ലുവിളി ഉയര്‍ത്തുന്ന കഥാപാത്രങ്ങള്‍ മാത്രമേ ഇനി ചെയ്യുകയുള്ളൂ. അതിന് വേണ്ടി കാത്തിരിയ്ക്കും, സ്വയം വെല്ലുവിളി തോന്നുന്ന ഒരു കഥാപാത്രം വന്നാല്‍ മാത്രം ചെയ്യുമെന്നാണ്'' ഭാവന പറയുന്നത്.

  കന്നഡ ചിത്രം ബജ്‌റംഗി 2 ആണ് ഭാവനയുടേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയത്. മറ്റൊരു ചിത്രമായ ഗോവിന്ദ ഗോവിന്ദയുടെ ചിത്രീകരണം പൂർത്തിയായിട്ടുണ്ട്. ഈ ചിത്രത്തില്‍ സിനിമാ നടിയായി തന്നെയാണ് ഭാവന അഭിനയിക്കുന്നത്. സിനിമാ നടിയായി തന്നെ അഭിനയിക്കുക എന്നത് വലിയ വെല്ലുവിളിയും അതുപോലെ രസകരവും ആയിരുന്നുവെന്നും ഭാവന അഭിമുഖത്തിൽ പറയുന്നു.

  മറ്റൊരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മലയാള സിനിമയിൽ നിന്ന മാറി നിൽക്കുന്നതിനെ കുറിച്ച് നടി വെളിപ്പെടുത്തിയിരുന്നു.ഒടിടി പ്ലേയുമായിട്ടുള്ള അഭിമുഖത്തിലാണ് മലയാളത്തിൽ നിന്ന് വിട്ടു നിൽക്കുന്നതിനെ കുറിച്ച് വെളിപ്പെടുത്തിയത്. മലയാള സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് ബോധപൂര്‍വ്വമാണെന്നാണ് ഭാവന അന്ന് പറഞ്ഞത് . നടിയുടെ വാക്കുകൾ ഇങ്ങനെ...'എന്റെ തീരുമാനമാണ് മലയാള സിനിമകള്‍ കുറച്ച് കാലത്തേക്ക് ചെയ്യുന്നില്ല എന്നത്. അതെന്റെ മനസമാധാനത്തിന് കൂടി വേണ്ടിയാണ്. ഇപ്പോള്‍ കന്നടയില്‍ മാത്രം കേന്ദ്രീകരിച്ച് സിനിമകള്‍ ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. റിലീസ് ചെയ്യാനിരുന്ന കന്നട സിനിമകളില്‍ ഏറ്റവും അവസാനത്തേതാണ് ഭജരംഗി2. നിലവില്‍ പുതിയ സിനിമകള്‍ ഒന്നും തന്നെ കമ്മിറ്റ് ചെയ്തിട്ടില്ല.' - എന്നാണ് ഭാവന പറഞ്ഞു.

  Recommended Video

  വിവാഹ ശേഷം നടിമാർക്ക് എന്തു സംഭവിക്കുന്നു, ഭാവനക്ക് പറയാനുള്ളത് ഇത് | filmibeat Malayalam

  മിനിസ്ക്രീനിൽ സജീവമാണ് ഭാവന. റിയാലിറ്റി ഷോകളിലും മറ്റും അതിഥിയായി എത്താറുണ്ട്. താരം മലയാള സിനിമയിൽ നിന്ന് ഇടവേള എടുത്തുവെങ്കിലും ആരാധകർക്ക് ഒട്ടും കുറവില്ല. സോഷ്യൽ മീഡിയയിലൂടെ നടിയുടെ വിശേഷം ആരാഞ്ഞ് പ്രേക്ഷകർ എത്താറുണ്ട്. ഇൻസ്റ്റഗ്രാമിൽ സജീവമാണ് ഭാവന. തന്റെ പുതിയ ഫോട്ടോഷൂട്ടുകളും വിശേഷവും താരം പങ്കുവെയ്ക്കാറുണ്ട്.

  Read more about: bhavana ഭാവന
  English summary
  Actress Bhavana Reveals She Will not Acted In More Films like before, here's why,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X