ഭാവന കൊള്ളാം! ചാന്ത് പൊട്ടിന്റെ ഡ്യൂപ്പാണോ? കന്നഡ ചിത്രം 99 ന് അറഞ്ചം പുറഞ്ചം ട്രോള്‍ മഴയാണ്!!

നിര്‍മാതാവ് നവീനുമായിട്ടുള്ള വിവാഹം കഴിഞ്ഞതോടെ കന്നഡ സിനിമയിലാണ് നടി ഭാവന സജീവമായി പ്രവര്‍ത്തിക്കുന്നത്. മലയാളത്തിലേക്ക് നല്ല അവസരങ്ങള്‍ വന്നാല്‍ അഭിനയിക്കാന്‍ പോവുമെന്ന് ഭാവന വ്യക്തമാക്കിയിരുന്നു. നിലവില്‍ തമിഴ് ചിത്രമായ 96 ന്റെ കന്നഡ പതിപ്പില്‍ അഭിനയിക്കുന്നത് ഭാവനയാണ്. തമിഴില്‍ സൂപ്പര്‍ ഹിറ്റായിരുന്ന സിനിമ കന്നഡയിലേക്ക് എത്തുമ്പോള്‍ ആരാധകര്‍ വലിയ പ്രതീക്ഷയോടെയാണ് ചിത്രത്തെ സ്വീകരിക്കുന്നത്.

തമിഴില്‍ 96 ആയിരുന്നെങ്കില്‍ കന്നഡയിലെത്തിയപ്പോള്‍ 99 എന്നാണ് പേരിട്ടിരിക്കുന്നത്. പ്രീതം ഗബ്ബിയാണ് സംവിധാനം ചെയ്യുന്നത്. ഭാവന നായികയാവുമ്പോള്‍ കന്നഡ നടന്‍ ഗണേശ് ആണ് നായകന്‍. ഈ സിനിമയില്‍ നിന്നും പുറത്ത് വന്ന പാട്ടും ഫസ്റ്റ് ലുക്ക് ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ സിനിമയിലെ ചില ചിത്രങ്ങള്‍ കൂടി പുറത്ത് വന്നിരിക്കുകയാണ്.

99-movie

വിജയ് സേതുപതിയും തൃഷയും തകര്‍ത്തഭിനയിച്ച സിനിമയാണെങ്കിലും റീമേക്ക് പരാജയമാവുമെന്നാണ് ചിലര്‍ പറയുന്നത്. വിജയ് സേതുപതി അവതരിപ്പിച്ച കഥാപാത്രം പ്രേക്ഷകരില്‍ അത്രയധികം സ്വാധീനിച്ചിരുന്നെങ്കില്‍ ഗണേശിന് അതിന് കഴിഞ്ഞിട്ടില്ലെന്നാണ് വിമര്‍ശനം. അതേ സമയം ഭാവനയെ കുറിച്ച് നല്ല അഭിപ്രായമാണ്. 96 ല്‍ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്ന് തൃഷയുടെ വസ്ത്രമായിരുന്നു.

മഞ്ഞ നിറമുള്ള കുര്‍ത്തയായിരുന്നു തൃഷ ധരിച്ചിരുന്നതെങ്കില്‍ കന്നഡയിലെത്തുമ്പോള്‍ കറുത്ത നിറമുള്ളതാണ്. ഭാവന അഭിനയിക്കുന്നതിനാല്‍ മലയാളത്തിലും വലിയ പിന്തുണയാണ് സിനിമയ്ക്ക് ലഭിക്കുന്നത്. എന്തായാലും ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇന്‍സ്‌പെക്ടര്‍ വിക്രം എന്ന സിനിമയാണ് ഭാവനയുടേതായി വരാനിരിക്കുന്ന മറ്റൊരു ചിത്രം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X