നിങ്ങള്‍ക്ക് സംഭവിക്കുന്നത് വരെ മനസ്സിലാവില്ലെന്ന് ഭാവന! ഇന്‍സ്റ്റഗ്രാം പോസ്റ്റ് വൈറലാവുന്നു

പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് ഭാവന. നമ്മളെന്ന ചിത്രത്തിലൂടെയായിരുന്നു താരം തുടക്കം കുറിച്ചത്. സിനിമയിലെത്തിയതോടെയായിരുന്നു കാര്‍ത്തികയെന്ന പേര് മാറ്റി ഭാവനയായത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രിയ താരമായി മാറുകയായിരുന്നു ഭാവന. മികച്ച അവസരങ്ങളായിരുന്നു താരത്തിനെ തേടിയെത്തിയത്. മുന്‍നിര സംവിധായകര്‍ക്കും താരങ്ങള്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരവും ഭാവനയ്ക്ക് ലഭിച്ചിരുന്നു. മലയാളത്തില്‍ മാത്രമല്ല അന്യഭാഷയിലും തിളങ്ങിയിരുന്നു ഭാവന.

കന്നഡ സിനിമയായ റോമിയോയില്‍ അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു ഭാവനയും നവീനും പ്രണയത്തിലായത്. ഇത് പോലൊരു മരുമകനെയാണ് താന്‍ ആഗ്രഹിച്ചതെന്നായിരുന്നു ഭാവനയുടെ അമ്മ പറഞ്ഞത്. ഭാഷാ പ്രശ്‌നമുണ്ടായിരുന്നുവെങ്കിലും അമ്മയും നവീനും സംസാരിച്ചിരിക്കുന്നത് കാണാറുണ്ടെന്നായിരുന്നു ഭാവന പറഞ്ഞത്. അടുത്ത സുഹൃത്തുക്കളായി മാറിയ ഇരുവരും പ്രണയം പറഞ്ഞതിന് പിന്നാലെയായാണ് വിവാഹിതരായത്. വിവാഹ ശേഷവും സിനിമയില്‍ സജീവമാണ് ഭാവന.

വിവാഹത്തോടെ അഭിനയം നിര്‍ത്തി ഭാര്യയെ വീട്ടിലിരുത്തുന്നതിനോട് താല്‍പര്യമില്ലെന്നായിരുന്നു നവീന്‍ പറഞ്ഞത്. തമിഴകത്തെ സൂപ്പര്‍ഹിറ്റ് ചിത്രമായ 96 ന്റെ കന്നഡ പതിപ്പില്‍ ഭാവനയായിരുന്നു നായികയായത്. സിനിമയില്‍ സജീവമാണെങ്കിലും മലയാളത്തില്‍ കാണാത്തതിനെക്കുറിച്ചായിരുന്നു പലരും ചോദിച്ചത്. മലയാളത്തിലേക്കുള്ള തിരിച്ചുവരവ് പ്ലാന്‍ ചെയ്തിട്ടില്ലെന്നായിരുന്നു താരം പറഞ്ഞത്.

Bhavana

സോഷ്യല്‍ മീഡിയയില്‍ സജീവമായ ഭാവന പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലാവാറുള്ളത്. പുതിയ ചിത്രങ്ങളും സിനിമാവിശേഷങ്ങളെക്കുറിച്ചുമൊക്കെ പറഞ്ഞാണ് ഭാവന എത്താറുള്ളത്. പുതുപുത്തന്‍ ചിത്രങ്ങള്‍ പങ്കുവെച്ചും ഭാവന എത്താറുണ്ട്. ലോക് ഡൗണ്‍ സമയത്ത് അമ്മയെ കാണാനായി കേരളത്തിലേക്ക് താരമെത്തിയിരുന്നു.

Recommended Video

ഭാവനയുടെ കല്യാണത്തിന് പങ്കെടുക്കാത്തവർ | filmibeat Malayalam

മറ്റൊരാൾക്ക് നിങ്ങൾ വരുത്തിയ നാശനഷ്ടം അതേ കാര്യം തന്നെ നിങ്ങൾക്കും സംഭവിക്കുന്നത് വരെഒരിക്കലും മനസിലാകില്ല. അതിനാണ് ഞാനിവിടെ ഉള്ളത് - കർമ, ഇങ്ങനെയായിരുന്നു ഭാവന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. നിമിഷനേരം കൊണ്ടായിരുന്നു ഈ പോസ്റ്റ് വൈറലായി മാറിയത്. ആരാധകരും സുഹൃത്തുക്കളുമെല്ലാം പോസ്റ്റിന് കീഴില്‍ കമന്‍റുകളുമായെത്തിയിരുന്നു. സയനോര ഫിലിപ്പ്, മൃദുല മുരളി, തുടങ്ങി നിരവധി പേരാണ് ഭാവനയുടെ അഭിപ്രായം ശരിവെച്ച് എത്തിയിട്ടുള്ളത്.

Read more about: bhavana ഭാവന
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X