For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭാവനയ്ക്ക് വിവാഹശേഷവും യാതൊരു മാറ്റവുമില്ല! സോഷ്യല്‍ മീഡിയയെ നിശ്ചലമാക്കി നടിയുടെ ചിത്രങ്ങള്‍ വൈറല്‍

  |

  വിവാഹം കഴിഞ്ഞതോടെ ഭര്‍ത്താവിനൊപ്പം കന്നഡ സിനിമയില്‍ സജീവമായിരിക്കുകയാണ് നടി ഭാവന. മലയാളത്തിലേക്ക് തിരിച്ച് വരുമോ എന്ന് ആരാധകര്‍ കാത്തിരിക്കുകയാണെങ്കിലും നല്ല അവസരങ്ങള്‍ ലഭിച്ചാല്‍ മാത്രമേ അതുണ്ടാവു എന്നാണ് നടി പറയുന്നത്. തമിഴിലെ ഹിറ്റ് മൂവി 96 ന്റെ കന്നഡ റീമേക്കായി ഒരുക്കിയ 99 ആണ് ഭാവന നായികയായി അഭിനയിച്ച് അവസാനം തിയറ്ററുകളിലേക്ക് എത്തിയ ചിത്രം.

  നിക്കർ വിട്ടൊരു കളിയില്ലല്ലേ!! ഇല്ലടാ കുട്ടാ.... വിമർശകന് സാനിയ അയ്യപ്പന്റെ ഉഗ്രൻ മറുപടി

  സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുന്ന ഭാവനയുടെ ഏറ്റവും പുതിയ ചില ചിത്രങ്ങളാണ് ഇപ്പോള്‍ തരംഗമാവുന്നത്. മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഉണ്ണി പിഎസ് ആണ് ഭാവനയുടെ കിടിലന്‍ ഗെറ്റപ്പിലുള്ള ചിത്രങ്ങളും വീഡിയോസും ഉടന്‍ വരുമെന്ന് പറഞ്ഞിരുന്നത്. പറഞ്ഞിരുന്നത് പോലെ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്ന ഫോട്ടോസാണ് വന്നിരിക്കുന്നത്.

  (ചിത്രങ്ങള്‍ക്ക് കടപ്പാട്: ഇന്‍സ്റ്റാഗ്രാം)

   അതീവ സുന്ദരിയായി ഭാവന

  അതീവ സുന്ദരിയായി ഭാവന

  വിവാഹം കഴിഞ്ഞതിന് ശേഷം ഭാവന വീണ്ടും സുന്ദരിയായെന്നാണ് ആരാധകരുടെ കമന്റുകള്‍. അതിനൊപ്പമാണ് നീല സാരി ഉടുത്ത് അതീവ സുന്ദരിയായി നില്‍ക്കുന്ന നടിയുടെ ചിത്രങ്ങളെത്തിയത്. ഇത് മാത്രമല്ല വേറൊരു ഗെറ്റപ്പില്‍ സ്റ്റേജില്‍ നില്‍ക്കുന്ന ഭാവനയുടെ വീഡിയോയും മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഉണ്ണി പുറത്ത് വിട്ടിരുന്നു. ഭാവനയും ഈ ഫോട്ടോസ് ആരാധകര്‍ക്കായി പങ്കുവെച്ചിരുന്നു. ഇന്‍സ്റ്റാഗ്രാമില്‍ ഭാവനയുടെ പേരിലുള്ള ഫാന്‍സ് ക്ലബ്ബുകാര്‍ ഇതെല്ലാം ഏറ്റെടുത്തിരിക്കുകയാണ്.

   കൈനിറയെ ചിത്രങ്ങളുണ്ട്

  കൈനിറയെ ചിത്രങ്ങളുണ്ട്

  നമ്മള്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം നടത്തിയ ഭാവന ഇന്ന് തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര നായികമാരില്‍ ഒരാളാണ്. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, തുടങ്ങി നിരവധി ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ കന്നഡയിലാണ് സജീവം. കഴിഞ്ഞ വര്‍ഷം കന്നഡയില്‍ പിറന്ന തഗരു എന്ന ചിത്രത്തിലൂടെ മികച്ച നടിയ്ക്കുള്ള സിനറ്റി സിനിമ അവാര്‍ഡില്‍ ഭാവനയുടെ പേരും നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നു. ഈ വര്‍ഷം 99 എന്ന ചിത്രമാണ് ഭാവനയുടെതായി അവസാനമെത്തിയ ചിത്രം. ഇനി ഇന്‍സ്‌പെക്ടര്‍ വിക്രം, ബജരംഗി 2 എന്നീ സിനിമകള്‍ വരാനിരിക്കുന്നു.

   കന്നഡയുടെ മരുമകള്‍

  കന്നഡയുടെ മരുമകള്‍

  വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവില്‍ 2018 ജനുവരി 22 നായിരുന്നു ഭാവനയും കന്നഡ സിനിമാ നിര്‍മാതാവായ നവീനുമായി വിവാഹം കഴിച്ചത്. വിവാഹശേഷം ഭര്‍ത്താവിനൊപ്പം കന്നഡ സിനിമയിലേക്ക് പോവുകയായിരുന്നു ഭാവന. വിവാഹശേഷം അഭിനയ ജീവിതത്തില്‍ യാതൊരു മാറ്റവും ഇല്ലാതെ പുതിയ സിനിമകള്‍ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് ഭാവന. വിവാഹ ജീവിതത്തെ കുറിച്ചും സിനിമാ അഭിനയത്തെ കുറിച്ചുമെല്ലാം പല അഭിമുഖങ്ങളിലും നടി തന്നെ മനസ് തുറക്കാറുണ്ട്.

   ബോളിവുഡ് വേണ്ടെന്ന് വെച്ചു

  ബോളിവുഡ് വേണ്ടെന്ന് വെച്ചു

  ഭാവന വിചാരിക്കുന്നത് പോലെ തെന്നിന്ത്യയില്‍ മാത്രം നിറഞ്ഞ് നില്‍ക്കേണ്ട ആളല്ല, ബോളിവുഡിലേക്കും നടിയെ തേടി അവസരങ്ങള്‍ വന്നിരുന്നു. എന്നാല്‍ അതിന് പോവാന്‍ പറ്റാത്ത കാര്യം നേരത്തെ നടി വെളിപ്പെടുത്തിയിരുന്നു. ബോളിവുഡ് താരം ഇമ്രാന്‍ ഹാഷ്മിയ്ക്കൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചിരുന്നെങ്കിലും അത് ഏറ്റെടുത്തില്ല. ഈ ചിത്രത്തിന്റെ സ്‌ക്രീപ്റ്റ് നല്ലതാണെന്ന് തോന്നിയിരുന്നില്ല. അതിനാല്‍ വേണ്ടെന്ന് വെക്കുകയായിരുന്നു. അതിന് ശേഷം മറ്റൊരു ബോളിവുഡ് ചിത്രത്തിലേക്കും അവസരം വന്നു. ആ സിനിമയുടെ ഓഡിഷന് വേണ്ടി മുംബൈയിലേക്ക് വരാനായിരുന്നു അണിയറ പ്രവര്‍ത്തകരുടെ ആവശ്യം. ഇതോടെ അതും ഉപേക്ഷിക്കുകയായിരുന്നു. എന്നാല്‍ തനിക്ക് ബോളിവുഡ് സിനിമയില്‍ അഭിനയിക്കാന്‍ വലിയ ആഗ്രഹമൊന്നുമില്ലെന്നാണ് ഭാവനയുടെ അഭിപ്രായം.

  Filmibeat Malayalam ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യൂ

  English summary
  Actress Bhavana's latest photoshoot viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X