'പണം സന്തോഷം നല്‍കില്ലെന്ന് ആര് പറഞ്ഞു?, എല്ലാവർ‌ക്കും കൊടുത്തു ആരെയും നിരാശപ്പെടുത്തിയില്ല'

കുസൃതി നിറഞ്ഞ സംസാരവും ചിരിയുമായി നമ്മൾ മുതൽ മലയാളികൾ ഏറ്റെടുത്ത താരമാണ് ഭാവന. താരം സ്ഥിരമായി സിനിമകൾ ചെയ്യാത്തതിലാണ് ആരാധകർക്ക് പരാതി. പഴയതുപോലെ ആക്ടീവായി ഭാവനയെ മലയാള സിനിമയിൽ കാണാൻ ആ​ഗ്രഹിക്കുന്ന നിരവധി പ്രേക്ഷകരുണ്ട്. വിവാഹിതയായശേഷം ബെം​ഗളൂരുവിൽ‌ സെറ്റിൽഡായ ഭാവനയുടെ വിശേഷങ്ങൾ ആരാധകർ അറിയുന്നത് സോഷ്യൽമീഡിയ വഴിയാണ്. തന്റെ വിശേഷങ്ങളും പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളുമെല്ലാം എപ്പോഴും ഭാവന പങ്കിടാറുണ്ട്.

ഇപ്പോഴിതാ ഭാവന പങ്കിട്ട ഏറ്റവും പുതിയ കുറിപ്പും ചിത്രങ്ങളുമാണ് ആരാധകർക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്. അടിച്ചുപൊളിച്ച് ഒരു ഷോപ്പിങ് നടത്തി കൈ നിറയെ സാധനങ്ങളുമായി സ്റ്റൈലിഷ് ലുക്കിൽ നിൽക്കുന്ന ഭാവനയാണ് പുതിയ ഫോട്ടോയിലുള്ളത്. പണം സന്തോഷം നല്‍കുന്നില്ലെന്ന് ആര് പറഞ്ഞു?. എവിടെയാണ് ഷോപ്പ് ചെയ്യേണ്ടത് എന്നറിയാത്ത അവസ്ഥയാണ്' എന്നാണ് ചിത്രങ്ങള്‍ക്ക് ഭാവന നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍.

Bhavana

പണ്ടെ ഷോപ്പിങിനോട് അതിയായ താൽപര്യമുള്ളയാളാണ് ഭാവന. അക്കാര്യം താരം പലപ്പോഴായി അഭിമുഖങ്ങളിൽ‌ വെളിപ്പെടുത്തിയിട്ടുമുണ്ട്. താരത്തിന്റെ ഡ്രസ്സിങ് സെൻസിനും ആരാധകർ ഏറെയാണ്. മോഡേൺ ലുക്കും എത്തിനിക്ക് ലുക്കും ഒരുപോലെ ഭാവനയ്ക്ക് ഇണങ്ങും. കേരളത്തിൽ വരുമ്പോൾ എപ്പോഴും സാരിയിലും സൽവാറിലുമാണ് കൂടുതലായും ഭാവന പ്രത്യക്ഷപ്പെടാറുള്ളത്.

ഷോപഹോളിക്, സ്ട്രസ് ബസ്റ്റർ, ഹാന്റ് ബാ​ഗ് ഫെറ്റിഷ് എന്നീ ഹാഷ്ടാ​ഗുകൾക്കൊപ്പമാണ് താരം ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. ഫോട്ടോ വൈറലായതോടെ ഞങ്ങളുടെ ഭാവന എപ്പോഴും അതീവ സുന്ദരിയാണെന്നാണ് ആരാധകർ കുറിച്ചത്. മറ്റ് ചിലർ ഫോട്ടോയും ക്യാപ്ഷനുമൊന്നും ശ്രദ്ധിക്കാതെ ഭാവനയോട് ഹായ് പറയുന്ന തിരക്കിലായിരുന്നു.

ഒരു ഹായ് തരുമോയെന്ന് ചോദിച്ചവരെയൊന്നും ഭാവന നിരാശപ്പെടുത്തിയില്ല. എല്ലാവര്‍ക്കും ഹായി കൊടുത്തു. 'എല്ലാവര്‍ക്കും കൊടുക്കുന്നുണ്ടല്ലോ... എന്നാല്‍ പിന്നെ എനിക്കും എന്നൊക്കെ പറഞ്ഞാണ് ചിലര്‍ കമന്റ് ചെയ്തിരിക്കുന്നത്. വളരെ കുറച്ച് സെലിബ്രിറ്റികൾ മാത്രമെ ഇത്തരത്തിൽ കമന്റിടുന്ന ആരാധകർക്ക് മറുപടി കൊടുക്കാൻ ശ്രമിക്കാറുള്ളു. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് ഭാവന പോസ്റ്റ് ഷെയര്‍ ചെയ്തത്.

ഒന്‍പത് മണിവരെ എല്ലാവരോടും പ്രതികരിക്കുന്നുണ്ടായിരുന്നു. മലയാള സിനിമയില്‍ നിന്ന് അകന്ന് നില്‍ക്കുകയാണെങ്കിലും ഭാവനയുടെ മലയാളികളായ ഫാന്‍സ് ഇപ്പോഴും താരത്തിന്റെ വിശേഷങ്ങൾ വളരെ ആവേശത്തോടെയാണ് സ്വീകരിക്കുന്നതെന്ന് ഈ പോസ്റ്റും കമന്റുകളും കണ്ടാല്‍ മനസിലാകും. കന്നഡ സിനിമാ നിർമാതാവ് നവീനെയാണ് ഭാവന വിവാ​ഹം ചെയ്തിരിക്കുന്നത്.

Bhavana

2018ലായിരുന്നു ഭാവനയുടെയും നവീനിന്റെയും വിവാഹം. അഞ്ച് വർഷത്തോളം മലയാള സിനിമയിൽ നിന്നും വിട്ടുനിന്ന താരം ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് എന്ന ഷറഫുദ്ദീൻ സിനിമയിലൂടെയാണ് മലയാളത്തിലേക്ക് തിരികെ എത്തിയത്. താൻ മനപൂർവം മലയാള സിനിമയിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നുവെന്നാണ് ഇടവേളയെടുത്തതിനെ കുറിച്ച് ചോദിച്ചപ്പോൾ ഭാവന നേരത്തെ പറഞ്ഞത്.

കേരളത്തിൽ എത്തുമ്പോഴെല്ലാം സുഹൃത്തുക്കളും സഹോദരി സ്ഥാനത്തുള്ളവരുമായ മഞ്ജു വാര്യരേയും സംയുക്ത വർമയേയും കാണാൻ ഭാവന പോകാറുണ്ട്. മഞ്ജുവിനൊപ്പമുള്ള ഭാവനയുടെ റൈഡിന്റെ വീഡിയോയൊക്കെ മുമ്പ് വൈറലായിട്ടുണ്ട്. റാണി ദി റിയൽ‌ സ്റ്റോറിയാണ് ഏറ്റവും അവസാനം റിലീസ് ചെയ്ത ഭാവനയുടെ സിനിമ.

ഹണ്ടാണ് അണിയറയിൽ ഒരുങ്ങുന്ന ഭാവനയുടെ സിനിമ. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഹണ്ട് ഒരു ഹൊറർ ത്രില്ലറാണ്. അങ്ങനെയൊരു ചിത്രത്തിന് ഏറ്റവും അനുയോജ്യമായ രീതിയിൽ തന്നെയാണ് ചിത്രത്തിന്റെ ടീസറും ട്രെയിലറും പുറത്തുവിട്ടിരിക്കുന്നത്.

ഭയത്തിന്റെ മുൾമുനയിലേക്ക് പ്രേക്ഷകനെ കൂട്ടിക്കൊണ്ടുപോവുകയാണ് ഇതിലെ രംഗങ്ങൾ. ഷാജി കൈലാസ് എന്ന മികച്ച കൊമേഴ്സ്യൽ ഡയറക്ടറിൽ നിന്നും പ്രേക്ഷകർ പ്രതീക്ഷിക്കുന്ന എല്ലാ ഘടകങ്ങളും ഈ ചിത്രത്തിലുണ്ടാകുമെന്ന് അണിയറക്കാരും നേരത്തെ തന്നെ അറിയിച്ചിരുന്നു. മെഡിക്കൽ ക്യാമ്പസ് പശ്ചാത്തലത്തിലൂടെയാണ് ഈ ചിത്രത്തിന്റെ അവതരണം.

Read more about: bhavana
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X