വിവാഹ വാര്‍ഷികത്തിന് പിന്നാലെ ഏറ്റവും സന്തോഷവതിയായി നടി ഭാവന, ആശംസകള്‍ അറിയിച്ച് പ്രിയപ്പെട്ടവരും
മലയാളികളുടെ പ്രിയനടി ഭാവനയും ഭര്‍ത്താവും കന്നഡ നിര്‍മാതാവുമായ നവീനും കഴിഞ്ഞ ദിവസമാണ് അവരുടെ മൂന്നാം വിവാഹ വാര്‍ഷികം ആഘോഷിച്ചിരിക്കുകയാണ്. പ്രിയതമനെ ചേര്‍ത്ത് പിടിച്ചുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് കൊണ്ടാണ് ഭാവന വിവാഹ വാര്‍ഷികത്തെ കുറിച്ച് സൂചിപ്പിച്ചത്. ഇപ്പോഴിതാ വേറെയും നിരവധി ഫോട്ടോസുമായി എത്തിയിരിക്കുകയാണ് നടി.
ഹെയര്‍ സ്റ്റൈലില്‍ മാറ്റം വരുത്തി പുതിയ ലുക്കില്‍ അതീവ സുന്ദരിയായി ഇരിക്കുന്ന ചിത്രങ്ങളായിരുന്നു ഇന്‍സ്റ്റാഗ്രാം പേജില്‍ ഭാവന പങ്കുവെച്ചിരിക്കുന്നത്. വളരെ കൂളായി പിങ്ക് നിറമുള്ള വസ്ത്രമാണ് നടി ധരിച്ചിരിക്കുന്നത്. 'സന്തോഷത്തോടെ ഇരിക്കുമ്പോള്‍ ഒരിക്കലും സ്‌റ്റൈലിനും മാറ്റം വരുത്തില്ല' എന്നാണ് ചിത്രത്തിന് ഭാവന ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്. പ്രണവ് രാജ് ആണ് ചിത്രങ്ങള്‍ പകര്‍ത്തിയത്.

ഫോട്ടോസ് മനോഹരമാണെന്നും ഭാവനയെ കാണാന്‍ സുന്ദരിയായിട്ടുണ്ടെന്നും ഒക്കെയുള്ള കമന്റുകള്‍ നിറയുകയാണ്. ഒരുവിധം ആരാധകരുടെ കമന്റുകള്‍ക്കെല്ലാം ഭാവന മറുപടി പറഞ്ഞിരുന്നു. എന്നും ഇതുപോലെ സന്തോഷത്തോടെ ഇരിക്കണമെന്നും നവീനൊപ്പമുള്ള ഭാവി ജീവിതം മനോഹരമായിരിക്കട്ടേ എന്നും കമന്റുകളില്‍ ആരാധകര്‍ സൂചിപ്പിച്ചു. നടി ഷഫ്‌ന അടക്കമുള്ളവരും ഭാവനയ്ക്ക് സ്‌നേഹംപങ്കുവെച്ച് എത്തിയിരുന്നു.
ഏറെ കാലത്തെ സൗഹൃദത്തിനും പ്രണയത്തിനുമൊടുവില്‍ 2018 ജനുവരി 22 നായിരുന്നു ഭാവനയും നവീനും തമ്മിലുള്ള വിവാഹം നടക്കുന്നത്. വിവാഹശേഷം ഭര്‍ത്താവിനൊപ്പം കാര്‍ണാടകത്തിലേക്ക് പോയ നടി കന്നഡ സിനിമകളിലാണ് കൂടുതലായും അഭിനയിച്ചത്. ഇന്‍സ്‌പെക്ടര്‍ വിക്രം എന്ന ചിത്രമാണ് ഭാവന നായികയായി അഭിനയിച്ച് കന്നഡയില്‍ നിന്നും വരാനുള്ളത്. മലയാളത്തിലേക്ക് നല്ല വേഷങ്ങള്‍ കിട്ടിയാല്‍ ഇനിയും അഭിനയിക്കുമെന്ന് കൂടി മുന്‍പ് ഭാവന വ്യക്തമാക്കിയിരുന്നു.


Click it and Unblock the Notifications











