നടി ഭാവനയ്‌ക്കൊപ്പം ദാവണി ഉടുത്ത് രമ്യ നമ്പീശനും! ഓള്‍ഡ് ഈസ് ഗോള്‍ഡ് ആണെന്ന് നടിമാര്‍
സിനിമയ്ക്കുള്ളിലും പുറത്തും അടുത്ത സൗഹൃദം കാത്ത് സൂക്ഷിക്കുന്നവരാണ് നടിമാരായ ഭാവനയും രമ്യ നമ്പീശനും. ഏറെ കാലമായി ഭാവന മലയാള സിനിമയില്‍ നിന്നും മാറി കന്നഡ സിനിമകളിലാണ് അഭിനയിക്കുന്നത്. രമ്യ നമ്പീശനും കുറച്ച് കാലമായി മലയാളത്തില്‍ അഭിനയിക്കുന്നില്ലായിരുന്നെങ്കിലും ഇപ്പോള്‍ തിരിച്ച് വരവ് നടത്തിയിരിക്കുകയാണ്.
ഇപ്പോഴിതാ നടിമാര്‍ ഇന്‍സറ്റാഗ്രാമിലൂടെ പങ്കുവെച്ച ചില ചിത്രങ്ങളാണ് തരംഗമായിരിക്കുന്നത്. രസകരമായ കാര്യം ഇരുവരും ദാവണി ഉടുത്തുള്ള ചിത്രങ്ങളായിരുന്നു എന്നതാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഏതോ ഫോട്ടോഷൂട്ടിനിടെ എടുത്തതായിരുന്നു. ഓള്‍ഡ് ഈസ് ഗോള്‍ഡ് എന്ന് ക്യാപ്ഷനിട്ട് കൊണ്ട് എടുത്ത ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ സ്റ്റോറി ആയിട്ടാണ് ഇട്ടത്. ഭാവനയുടെ പോസ്റ്റ് ഷെയര്‍ ചെയ്ത് കൊണ്ട് രമ്യയും ഇതേ ഫോട്ടോസ് ഇട്ടിരുന്നു.

ഭാവനയും രമ്യയും മാത്രമല്ല ഇവര്‍ക്കൊപ്പം മലയാളത്തിലെ യുവനടിമാരുടെ ഒരു വലിയ സൗഹൃദസംഘം തന്നെയുണ്ട്. നേരത്തെ ഭാവനയുടെ വിവാഹത്തിനും മറ്റും ഈ കൂട്ടുകാരികളുടെ ഡാന്‍സും പാട്ടുമെല്ലാം തരംഗമായിരുന്നു. എത്രയൊക്കെ പ്രതിസന്ധികള്‍ നേരിടേണ്ടി വന്നാലും സൗഹൃദത്തിന് ഒരു മാറ്റവും ഉണ്ടാവില്ലെന്ന് നേരത്തെ ഇവര്‍ വ്യക്തമാക്കിയിരുന്നു.
ലോക് ഡൗണ്‍ കാലമായതിനാല്‍ വീട്ടില്‍ തന്നെ കഴിയുകയാണ് ഭാവന. ഭര്‍ത്താവിനൊപ്പമുള്ളതും അല്ലാത്തതുമായ ഒരുപാട് ഫോട്ടോസ് നടി പങ്കുവെക്കാറുണ്ട്. ഒപ്പം ഒരുപാട് സെല്‍ഫി ചിത്രങ്ങളും ഉണ്ട്. നല്ലൊരു ജീവിതമെന്ന് പറയുമ്പോള്‍ നിങ്ങള്‍ ചിരിക്കുമ്പോഴാണെന്ന് പറഞ്ഞ് കൊണ്ട് കഴിഞ്ഞ ദിവസം ഭാവന പങ്കുവെച്ച ചിത്രം വൈറലായിരുന്നു.

2017 ല്‍ തിയറ്ററുകളിലേക്ക് എത്തിയ പൃഥ്വിരാജ് ചിത്രം ആദം ജോണിലാണ് മലയാളത്തില്‍ അവസാനമായി ഭാവന അഭിനയിച്ചിരുന്നത്. കന്നഡ നിര്‍മാതാവ് നവീനുമായിട്ടുള്ള വിവാഹശേഷം കന്നഡ ഇന്‍ഡസ്ട്രിയിലാണ് നടി സജീവമായത്. മലയാളത്തില്‍ നിന്നും നല്ല കഥാപാത്രം ലഭിച്ചാല്‍ താന്‍ അഭിനയിക്കാന്‍ എത്തുമെന്ന് നേരത്തെ നടി പറഞ്ഞിരുന്നു.
നടി രമ്യ നമ്പീശനും ഇടയ്ക്ക് മലയാളത്തില്‍ നിന്നും ചെറിയ ഇടവേളകള്‍ എടുത്തിരുന്നു. കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത വൈറസിലൂടെ വീണ്ടും മലയാളത്തിലേക്ക് എത്തി. ഈ വര്‍ഷം കുഞ്ചാക്കോ ബോബന്റെ നായികയായി അഞ്ചാം പാതിര എന്ന സിനിമയിലും രമ്യ അഭിനയിച്ചിരുന്നു. ഈ രണ്ട് ചിത്രങ്ങളിലെയും രമ്യയുടെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതായിരുന്നു.


Click it and Unblock the Notifications