മുഖം മറച്ച് സ്ത്രീകളെ അപമാനിക്കുന്നവര്‍ക്കെതിരെ ഭാവനയും, ആരും കണ്ടുപിയ്ക്കില്ല എന്നാണോ വിചാരം??

സോഷ്യല്‍ മീഡിയയില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചു വരികയാണ്. നായികനമാര്‍ക്ക് നേരെ മാത്രമല്ല, കുറച്ചൊരു പബ്ലിസിറ്റിയുള്ള ഏത് പെണ്ണിന് നേരെയും എന്തും പറയാം, അവളുടെ ഫോട്ടോകള്‍ക്ക് എത്ര മോശമായ കമന്റുകളും എഴുതാം എന്ന നിലപാടുള്ള സാമൂഹ്യ വിരുദ്ധര്‍ വര്‍ധിച്ചു വരുന്നു. ഈ സാഹചര്യത്തിലാണ് വ്യുമണ്‍ ഇന്‍ സിനിമ കലക്ടീവ് (ഡ്ബ്ല്യു സി സി ) പുതിയ കാമ്പയിനിങുമായി രംഗത്തെത്തിയത്. സൈബര്‍ ഇടം ഞങ്ങളുടെ ഇടം എന്ന മുദ്രാവാക്യം ഉയര്‍ത്തി പിടിച്ചാണ് കാമ്പയിനിങ് നടക്കുന്നത്.

ഡബ്ല്യു സി സിയുടെ സ്ത്രീകള്‍ക്കെതിരായുള്ള സൈബര്‍ ആക്രമണത്തിന് പിന്തുണ അറിയിച്ച് നടി ഭാവനയും രംഗത്തെത്തിയിരിയ്ക്കുകയാണ് ഇപ്പോള്‍. മുഖം മറച്ച് സ്ത്രീകളെ കുറിച്ച് എന്തും പറയാം എന്ന ചിന്താഗതിയുള്ളവര്‍ക്കെതിരെയാണ് ഭാവനയുടെ വാക്കുകള്‍. സൈബര്‍ ആക്രമണം നടത്തുന്നവരുടെ ചിന്താഗതി എന്ത് തന്നെയായാലും അത് നല്ലതല്ല എന്ന് ഭാവന പറയുന്നു.

bhavana

''സോഷ്യല്‍ മീഡിയയില്‍ ഒരു പ്രൊഫൈല്‍ ഉണ്ടാക്കി. മറ്റുള്ളവരെ വിഷമിപ്പിയ്ക്കുന്ന രീതിയില്‍ എന്തെങ്കിലും പറയുക, അല്ലെങ്കില്‍ എന്തെങ്കിലും ഒരു കമന്റ് എഴുതുക. സ്ത്രീകള്‍ക്കെതിരെയാണ് ഇത്തരത്തിലുള്ള ഓണ്‍ലൈന്‍ അഭ്യൂസുകള്‍ നമ്മള്‍ കൂടുതലും കണ്ടു വരുന്നത്. ഞാന്‍ എന്ത് വേണമെങ്കിലും പറയും, എന്നെ ആരും കണ്ടുപിടിയിക്കില്ല എന്നുള്ളതാണോ, അതോ ഞാന്‍ ഇങ്ങനെ പറയുന്നത് വഴി കുറച്ച് ശ്രദ്ധ കിട്ടട്ടെ എന്നുള്ളതാണ് ഇത്തരത്തിലുള്ള ആള്‍ക്കാരുടെ ചിന്താഗതി എന്നറിയില്ല. അത് എന്ത് തന്നെ ആണെങ്കിലും നല്ലതല്ല. പരസ്പരം ദയ കാണിയ്ക്കൂ. ഓണ്‍ലൈന്‍ ആക്രമണങ്ങളെ തടയൂ'' എന്നാണ് ഭാവനയുടെ വാക്കുകള്‍.

സൈബര്‍ അഭ്യൂസിന് എതിരെയുള്ള ഭാവനയുടെ വാക്കുകളും സന്ദേശവും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഭാവനയും കാമ്പയിനിങിന്റെ ഭാഗമായതിന്റെ സന്തോഷം അറിയിച്ചുകൊണ്ട്, വുമണ്‍ ഇന്‍ സിനിമാ കലക്ടീവിന്റെ ഫേസ്ബുക്ക് പേജിലാണ് നടിയുടെ വീഡിയോ പ്രത്യക്ഷപ്പെട്ടത്. ഞങ്ങളുടെ കാമ്പയിനിങിന്റെ ഭാഗമായതിന് ഭാവനയ്ക്ക് നന്ദി. അവസാനത്തെ വീഡിയോ ആയി താങ്കളുടെ ശബ്ദം പങ്കുവയ്ക്കാന്‍ സാധിച്ചതില്‍ വളരെ അധികം സന്തോഷമുണ്ട് - എന്ന് പറഞ്ഞാണ് ഭാവന സംസാരിയ്ക്കുന്ന വീഡിയോ ഷെയര്‍ ചെയ്തിരിയ്ക്കുന്നത്.

Recommended Video

വിവാഹത്തിന് ക്ഷണിക്കാത്തതിന്റെ കാരണം അറിയില്ലെന്ന് ഇന്നസെൻറ് | filmibeat Malayalam

അനശ്വര രാജന്‍, പാര്‍വ്വതി തിരുവോത്ത്, സയനോര ഫിലിപ്, നിമിഷ സജയന്‍, തമിഴ് നടന്‍ സിദ്ധാര്‍ത്ഥ്, കനി കുസൃതി, മഞ്ജു വാര്യര്‍, രഞ്ജിനി ഹരിദാസ്, സാനിയ ഇയ്യപ്പന്‍, അന്ന ബെന്‍, റസൂല്‍ പൂക്കുറ്റി, ഗ്രേസ് ആന്റണി, ബെന്യാമിന്‍ തുടങ്ങി നിരവധി പേര്‍ ഇതിനോടകം ഡബ്ല്യു സി സിയുടെ 'സൈബര്‍ ഇടം, ഞങ്ങളുടെ ഇടം' എന്ന ഓണ്‍ലൈന്‍ കാമ്പയിനിങിന്റെ ഭാഗമായിക്കഴിഞ്ഞു

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X