നടി ഭാവനയ്ക്ക് ഇമ്രാന്‍ ഹാഷ്മിയ്‌ക്കൊപ്പം അവസരം! ബോളിവുഡ് സിനിമ വേണ്ടെന്ന് വെച്ചെന്ന് ഭാവന!!

ഏറെ കാലത്തെ പ്രണയത്തിന് ശേഷം 2018 ജനുവരി 22 നായിരുന്നു ഭാവനയും കന്നഡ സിനിമാ നിര്‍മാതാവുമായ നവീനുമായിട്ടുള്ള വിവാഹം നടന്നത്. വിവാഹശേഷം ഭര്‍ത്താവിനൊപ്പം കന്നഡ സിനിമയിലാണ് ഭാവന സജീവമായിരിക്കുന്നത്. തമിഴിലെ ഹിറ്റ് ചിത്രമായ 96 ന്റെ കന്നഡ പതിപ്പില്‍ അഭിനയിക്കുന്നത് ഭാവനയാണ്. 99 എന്ന് പേരിട്ടിരിക്കുന്ന സിനിമയെ കുറിച്ചുള്ള വാര്‍ത്തകള്‍ ഇതിനകം ശ്രദ്ധേയമായി കഴിഞ്ഞു.

ഇപ്പോഴിതാ ഭാവന ബോളിവുഡിലേക്കും അഭിനയിക്കാന്‍ പോവുന്നതായി റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുകയാണ്. ഭാവനയെ തേടി ബോളിവുഡില്‍ നിന്നും രണ്ട് അവസരങ്ങള്‍ വന്നെങ്കിലും രണ്ട് സിനിമയിലും അഭിനയിക്കാന്‍ പോയില്ലെന്ന് നടി തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. ബോളിവുഡ് താരം ഇമ്രാന്‍ ഹാഷ്മിയ്‌ക്കൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചിരുന്നെങ്കിലും അത് ഏറ്റെടുത്തില്ല. ഫിലിം ഫെയറിനോടാണ് ഭാവന ഇക്കാര്യം വെളിപ്പെടുത്തിയത്.

actress-bhavana

കുറേ നാളുകള്‍ക്ക് മുന്‍പാണ് ഈ പ്രോജക്ട് വന്നത്. എ്ന്നാല്‍ സ്‌ക്രീപ്റ്റ് നല്ലതാണെന്ന് തോന്നിയിരുന്നില്ല. അതിനാല്‍ വേണ്ടെന്ന് വെക്കുകയായിരുന്നു. അതിന് ശേഷം മറ്റൊരു ബോളിവുഡ് ചിത്രത്തിലേക്കും അവസരം വന്നു. ആ സിനിമയുടെ ഓഡിഷന് വേണ്ടി മുംബൈയിലേക്ക് വരാനായിരുന്നു അണിയറ പ്രവര്‍ത്തകരുടെ ആവശ്യമെന്നും നടി പറയുന്നു. താനിത് വരെ ബോളിവുഡ് സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹിച്ചിട്ടില്ലെന്നും ഭാവന പറയുന്നു.

ഭാവന നായികയാവുന്ന 99 ആണ് ചിത്രീകരണം പുരോഗമിച്ച് കൊണ്ടിരിക്കുന്ന ചിത്രം. പ്രീതം ഗബ്ബിയാണ് സംവിധാനം. ഗണേശ് ആണ് നായകന്‍. ഈ സിനിമയില്‍ നിന്നും പുറത്ത് വന്ന പാട്ടും ഫസ്റ്റ് ലുക്ക് ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. ഇന്‍സ്‌പെക്ടര്‍ വിക്രം എന്ന സിനിമയാണ് ഭാവനയുടേതായി വരാനിരിക്കുന്ന മറ്റൊരു വേഷം. മലയാളത്തിലേക്ക് നല്ല അവസരങ്ങള്‍ വന്നാല്‍ അഭിനയിക്കുമെന്നാണ് ഭാവന പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X