നടി ഭാവന സിനിമ ഉപേക്ഷിക്കാന്‍ തീരുമാനിച്ചിരുന്നു! വിവാഹത്തോടെ വന്ന മാറ്റങ്ങളെ കുറിച്ച് ഭാവന പറയുന്നു

കമലിന്റെ സംവിധാനത്തിലെത്തിയ നമ്മള്‍ എന്ന ചിത്രത്തിലൂടെ ചലച്ചിത്ര ലോകത്തേക്ക് എത്തിയ നടിയാണ് ഭാവന. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിൽ അഭിനയിച്ച് കൊണ്ടിരിക്കുന്ന നടി വിവാഹം കഴിഞ്ഞതോടെ മലയാള സിനിമയില്‍ നിന്നും മാറി നില്‍ക്കുകയാണ്. എന്നാല്‍ കന്നഡ ചിത്രങ്ങളില്‍ സജീവമായി തുടരുകയാണ്.

സിനമയിലെത്തിയ തുടക്ക കാലത്ത് താന്‍ സിനിമയില്‍ അഭിനയിക്കുന്നില്ലെന്നും അത് നിര്‍ത്തണമെന്നും ആലോചിച്ചിരുന്നതായി നടിയിപ്പോള്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. ഒരു അഭിമുഖത്തിനിടെയായിരുന്നു ഇക്കാര്യത്തെ കുറിച്ച് ഭാവന മനസ് തുറന്നത്. ഇത് മാത്രമല്ല ഭര്‍ത്താവായ നവീനുമായി പ്രണയം ഉണ്ടായതിനെ കുറിച്ചും ഭാവന തുറന്ന് സംസാരിച്ചിരിക്കുകയാണ്.

 ഭാവന പറയുന്നതിങ്ങനെ..

ഭാവന പറയുന്നതിങ്ങനെ..

നല്ല കഥാപാത്രങ്ങള്‍ തേടിയെത്തിയാല്‍ ഞാന്‍ എന്തായാലും ഇനിയും അഭിനയിക്കും. വിവാഹത്തിന് ശേഷം അഭിനയം നിര്‍ത്തുമെന്നൊന്നും ഞാന്‍ പറഞ്ഞിട്ടില്ല. എന്നോട് അങ്ങനെ ആരും ആവശ്യപ്പെട്ടിട്ടുമില്ല. സിനിമയില്‍ തുടക്ക കാലത്ത് അഭിനയം നിര്‍ത്തണമെന്നൊക്കെ തോന്നിയിട്ടുണ്ട്. എന്നാല്‍ മലയാളത്തില്‍ ഒരുപാട് സിനിമകള്‍ തേടിയെത്തി. പിന്നീട് തമിഴിലും മറ്റ് ഭാഷകളിലുമൊക്കെ അഭിനയിക്കാന്‍ സാധിച്ചു.

  നവീനുമായിട്ടുണ്ടായിരുന്ന പ്രണയം

നവീനുമായിട്ടുണ്ടായിരുന്ന പ്രണയം

റോമിയോ എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് നവീനെ ആദ്യമായി പരിചയപ്പെടുന്നത്. തുടക്കത്തില്‍ പ്രൊഫഷണല്‍ കാര്യങ്ങള്‍ മാത്രമേ ഞങ്ങള്‍ സംസാരിക്കാറുണ്ടായിരുന്നുള്ളു. എനിക്കാണെങ്കില്‍ അന്ന് കന്നഡ സംസാരിക്കാനും അറിയില്ല. കുറച്ച് കാലങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ അടുത്ത സുഹൃത്തുക്കളായി. ആ സൗഹൃദം പ്രണയമായി. അമ്മയ്ക്ക് നവീനെ നല്ല ഇഷ്ടമായിരുന്നു. മലയാളി അല്ലാത്തതിനാല്‍ അച്ഛന് കുറച്ച് ആശങ്കകള്‍ ഉണ്ടായിരുന്നു. എന്നാല്‍ നവീനെ നേരിട്ട് കണ്ടപ്പോള്‍ അച്ഛന് വളരെ ഇഷ്ടമായി എന്നും ഭാവന പറയുന്നു. നവീനുമായിട്ടുള്ള വിവാഹത്തിന് ശേഷം ഇരുവീട്ടുകാരുടെയും പ്രോത്സാഹനം തനിക്ക് കൂടുതല്‍ കരുത്ത് പകരുകയാണ്.

 സൗഹൃദങ്ങള്‍

സൗഹൃദങ്ങള്‍

സിനിമയില്‍ തനിക്ക് ഒരുപാട് സൗഹൃദങ്ങളുണ്ടെന്ന് പറയുകയാണ് ഭാവന. ശില്‍പ്പ ബാല, രമ്യ നമ്പീശന്‍, മഞ്ജു വാര്യര്‍, മൃദുല, സംയുക്ത വര്‍മ്മ, ഷഫ്ഹ, സയനോര, ശ്രിദ, ഗീതു മോഹന്‍ദാസ്, പൂര്‍ണിമ ഇന്ദ്രജിത്ത് ഇവരെല്ലാം എനിക്ക് ഏറെ പ്രിയപ്പെട്ടവരാണെന്നും ഭാവന പറയുന്നു.

 ഭാവനയുടെ വിവാഹം

ഭാവനയുടെ വിവാഹം

ഏറെ കാലത്തെ പ്രണയത്തിന് ശേഷം 2018 ജനുവരി 22 നായിരുന്നു ഭാവനയും കന്നഡ സിനിമാ നിര്‍മാതാവുമായ നവീനുമായിട്ടുള്ള വിവാഹം നടന്നത്. സിനിമാ മേഖലയില്‍ നിന്നുമുള്ള ഒട്ടനവധി താരങ്ങള്‍ പങ്കെടുത്ത് വര്‍ണാഭമായ വിവാഹമായിരുന്നത്. അന്ന് വൈകുന്നേരം സുഹൃത്തുക്കള്‍ക്കും വേണ്ടി വിവാഹ സത്കാരവും ഏര്‍പ്പെടുത്തിയിരുന്നു. നവീന്‍ കന്നഡ സ്വദേശിയായതിനാല്‍ ബാംഗ്ലൂരില്‍ വെച്ചും വിവാഹ വിരുന്ന് ഒരുക്കിയിരുന്നു. കഴിഞ്ഞ ജനുവരി 22 വന്നപ്പോള്‍ ഭാവനയും നവീനും അവരുടെ ആദ്യ വിവാഹ വാര്‍ഷികം ആഘോഷിക്കുകയും ചെയ്തിരുന്നു.

 കന്നഡയില്‍ സജീവം

കന്നഡയില്‍ സജീവം

നിലവില്‍ ഭര്‍ത്താവിനൊപ്പം കന്നഡ സിനിമയിലാണ് ഭാവന സജീവമായി പ്രവര്‍ത്തിക്കുന്നത്. തമിഴ് ചിത്രമായ 96 ന്റെ കന്നഡ പതിപ്പില്‍ അഭിനയിക്കുന്നത് ഭാവനയാണ്. 99 എന്ന് പേരിട്ടിരിക്കുന്ന ചിത്രം പ്രീതം ഗബ്ബിയാണ് സംവിധാനം ചെയ്യുന്നത്. ഗണേശ് ആണ് നായകന്‍. ഈ സിനിമയില്‍ നിന്നും പുറത്ത് വന്ന പാട്ടും ഫസ്റ്റ് ലുക്ക് ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. ഇന്‍സ്‌പെക്ടര്‍ വിക്രം എന്ന സിനിമയാണ് ഭാവനയുടേതായി വരാനിരിക്കുന്ന മറ്റൊരു വേഷം. മലയാളത്തിലേക്ക് നല്ല അവസരങ്ങള്‍ വന്നാല്‍ അഭിനയിക്കുമെന്നാണ് ഭാവന പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X