For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'മികച്ച റോൾ മോഡലാണ്, ലക്ഷക്കണക്കിന് ആളുകൾക്ക് പ്രചോദനമാണ്'; പൊതുവേദിയിൽ കണ്ണീർ മറയ്ക്കാൻ പാടുപെട്ട് ഭാവന!

  |

  കുറച്ച് വർഷങ്ങൾക്ക് മുമ്പ് ജീവിതം മാറി മറിഞ്ഞൊരു നടിയാണ് ഭാവന. അതിൽ നീതി തേടിയുള്ള നിയമ പോരാട്ടത്തിലാണെങ്കിലും ഭാവനയുടെ മാറിയ ജീവിതം നടിയെ ഇഷ്ടപ്പെടുന്ന എല്ലാവ​ർക്കും ഒരു വേദനയാണ്. ആ സംഭവത്തിന് ശേഷം പണ്ട് ലഭിച്ചതിന്റെ ഇരട്ടി സ്നേഹമാണ് ഭാവനയ്ക്ക് ആരാധകരും സിനിമാ പ്രേമികളും ബന്ധുക്കളും സുഹൃത്തുക്കളും നൽകുന്നത്.

  മുപ്പത്തിയാറുകാരിയായ ഭാവന ഇപ്പോൾ വീണ്ടും മലയാള സിനിമയിൽ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ്. അതിന്റെ ഭാ​ഗമായി അ‍ഞ്ച് വർഷത്തിന് ശേഷം ഒരു മലയാള സിനിമയിൽ താരം അഭിനയിച്ചു.

  Also Read: 'ഞാനാണ് ഡയാന ചേച്ചിയെങ്കിൽ രതീഷേട്ടൻ പോയ പിന്നാലെ ആത്മഹത്യ ചെയ്തേനെ'; സുഹൃത്തിനെ ഓർത്ത് സുരേഷ് ​ഗോപി!

  ഷറഫുദ്ദീൻ നായകനായ ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് സിനിമയിലാണ് ഭാവന നായികയാകുന്നത്. ആദില്‍ മൈമൂനത്ത് അഷ്റഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം പ്രേക്ഷകരിലേക്ക് എത്തിയിരുന്നു. നിറചിരിയോടെ നായകൻ ഷറഫുദ്ദീനൊപ്പം ഇരിക്കുന്ന ഭാവനയാണ് ഫസ്റ്റ്ലുക്ക് പോസ്റ്ററിലുണ്ടായിരുന്നത്.

  അരുണ്‍ റുഷ്‍ദിയാണ് ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്നിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. പോള്‍ മാത്യൂസ്, നിശാന്ത് രാംടെകെ, ജോക്കര്‍ ബ്ലൂസ് എന്നിവര്‍ ചേര്‍ന്നാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.

  Also Read: 'ഇവർ പിരിഞ്ഞെന്നാണോ പറയുന്നത്? പക്ഷെ നിറഞ്ഞ് നിൽക്കുന്നത് വിഷ്ണുവാണല്ലോ, സത്യം പറയൂ...'; ആരാധകർ

  വരികള്‍ എഴുതുന്നത് വിനായക് ശശികുമാറാണ്. ഭദ്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലും ഭാവന പ്രധാന കഥാപാത്രമായി അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഭദ്രന്റെ ഇഒ എന്ന ചിത്രത്തിലാണ് ഭാവന അഭിനയിക്കുന്നത് .ഷെയ്ൻ നിഗമാണ് ചിത്രത്തില്‍ നായകനായി അഭിനയിക്കുന്നത്.

  ഇഒ എലിയാവൂ കോഹൻ എന്ന ജൂതനായിട്ടാണ് ഷെയ്‍ൻ അഭിനയിക്കുന്നത്. ഗൗതം വാസുദേവ് മേനോനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തും. സുരേഷ് ബാബുവാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്.

  കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളത്തിൽ ഉ​ദ്ഘാടനവും മറ്റുമായി തിരക്കിലാണ് ഭാവന. ഇപ്പോഴിത സോഷ്യൽമീഡിയയിൽ വൈറലാകുന്നത് പൊതുവേദിയിൽ വിങ്ങിപ്പൊട്ടി കരയുന്ന ഭാവനയുടെ വീഡിയോയാണ്.

  കോഴിക്കോട് വെച്ച് നടന്ന ഒരു ചടങ്ങിൽ ഭാവന വികാരഭരിതയായതിൻ്റെ വീഡിയോയാണ് വൈറലായി മാറുന്നത്. കോഴിക്കോട് ആസ്റ്റർ മിംസ് ഹോസ്പിറ്റലിൻ്റെ നൂതന ചികിത്സാ സംവിധാനങ്ങളുടെ ഉദ്ഘാടനത്തിന് കോഴിക്കോട് എത്തിയതായിരുന്നു ഭാവന.

  ചടങ്ങിലേക്ക് ഭാവനയെ സ്വാ​ഗതം ചെയ്തുകൊണ്ട് പരിപാടിയുടെ സംഘാടകരിൽ ഒരാൾ പറഞ്ഞ വാക്കുകൾ കേട്ടാണ് ഭാവന വിങ്ങിപ്പൊട്ടുന്നത്.

  'ഭാവന ഒരു മികച്ച റോൾ മോഡലാണ്.... കേരളത്തിന് അകത്തും പുറത്തുമുള്ള വീടകങ്ങളിലെ ആണും പെണ്ണും കുട്ടികളും അടങ്ങുന്ന മില്യൺ കണക്കിനുപേർക്ക് പ്രചോദനവുമായി മാറുന്ന വ്യക്തിയാണ്' എന്നാണ് പ്രസം​ഗത്തിനിടെ ഒരാൾ വേദിയിൽ പറഞ്ഞത്.

  ഇതോടെയാണ് ഭാവന വൈകാരികമായി മാറിയത്. പിന്നീട് വളരെ പാടുപെട്ട് തൻ്റെ കണ്ണുനീർ മറയ്ക്കാൻ ഭാവന ശ്രമിക്കുകയായിരുന്നു. ഈ കാഴ്ച കണ്ടവരൊക്കെ സ്നേഹാർദ്രമായി ഭാവനയെ നോക്കിയിരിക്കുകയായിരുന്നു. ഇതേ ചടങ്ങിൽ വെച്ച് കോഴിക്കോടിൻ്റെ മേയർ ബീനാ ഫിലിപ്പ് ഭാവനയെക്കുറിച്ച് സംസാരിച്ചതും ശ്രദ്ധ നേടിയിരുന്നു.

  പൊതുവേദിയിലും ഇത്തരം പരിപാടികളും വളരെ വർഷങ്ങൾക്ക് ശേഷം കുറച്ച് മാസം മുമ്പാണ് ഭാവന പങ്കെടുത്ത് തുടങ്ങിയത്. വർഷങ്ങൾക്ക് ശേഷം ഭാവന ഒരു പൊതുവേദിയിൽ ആദ്യമായി പ്രത്യക്ഷപ്പെട്ടത് സംസ്ഥാന സർക്കാരിൻ്റെ ഐഎഫ്എഫ്കെ സമാപന ചടങ്ങിലാണ്.

  അടുത്തിടയായി ഉദ്ഘാടന വേദികളിലും പൊതുപരിപാടികളിലും ഭാവന തുടർച്ചയായി പ്രത്യക്ഷപ്പെടുന്നുണ്ട്. മനപൂർവം താൻ മലയാള സിനിമയിൽ നിന്നും വിട്ടുനിന്നതാണെന്ന് മുമ്പൊരിക്കൽ അഭിമുഖത്തിൽ ഭാവന പറഞ്ഞിരുന്നു.

  മലയാളത്തിൽ നിന്നും വിട്ടുനിന്നെങഅകിലും ഭാവന കന്നടയിലും മറ്റും നിരന്തരമായി സിനിമകൾ ചെയ്യുന്നുണ്ടായിരുന്നു. ഭാവനയുടെ ഓരോ കുഞ്ഞ് വിശേഷങ്ങളും ഇപ്പോൾ മലയാളിയും ആഘോഷിക്കുന്നുണ്ട്.

  Read more about: bhavana
  English summary
  actress bhavana trying to hide her tears in function, latest video goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X