സൂരറൈ പോട്രിലെ ഗാനത്തിന് ചുവട് വെച്ച് ബിന്ദു പണിക്കരുടെ മകൾ കല്യാണി, വീഡിയോ വൈറൽ

സിനിമയിൽ മുഖം കാണിച്ചിട്ടില്ലെങ്കിലും നടി ബിന്ദു പണിക്കരുടെ മകൾക്ക് കൈ നിറയെ ആരാധകരുണ്ട്. ടിക്ക് ടോക്കിലൂടെയായിരുന്നു താരപുത്രി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയത്. അമ്മ ബിന്ദു പണിക്കർക്കും അച്ഛൻ സായ് കുമാറിനും ഒപ്പം നിരവധി ടിക്ക് ടോക്ക് വിഡിയോകളിൽ കല്യാണി പ്രത്യക്ഷപ്പെടാറുണ്ടായിരുന്നു. ഇവയെല്ലാം സോഷ്യൽ മീഡിയയിൽ വൈറലുമായിരുന്നു. എന്നാൽ ടിക്ക് ടോക്ക് നിരോധിച്ചതോടെ കല്യാണിയുടെ വിഡിയോകളും അപ്രത്യക്ഷമാകുകയായിരുന്നു.

kalyni

ഇപ്പോഴിത ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം കല്യാണിയുടെ ഡാൻസ് വീഡിയോ സോഷ്യൽ മീഡിയയിൽ ഇടം പിടിക്കുകയാണ്. ഏറെ നാളുകൾക്ക് ശേഷമാണ് ഒരു അടിപൊളി ഡാൻസുമായി കല്യാണി എത്തുന്നത്. 'സൂരറൈ പോട്ര്‌' എന്ന സിനിമയിലെ 'മണ്ണുരുണ്ട മേലെ' എന്ന് തുടങ്ങുന്ന ഗാനത്തിനാണ് കല്യാണി ചുവട് വച്ചത്. സുഹൃത്തിനോടൊപ്പമായിരുന്നു താരപുത്രിയുടെ ഡാൻസ്. എന്റെ പാണ്ടിക്കൊപ്പം അൽപ്പം പാണ്ടിത്തരം എന്ന ക്യാപ്ഷനോടെയാണ് നൃത്ത വീഡിയോ കല്യാണി പോസ്റ്റ് ചെയ്തിരിക്കുന്നത്. ഡാൻസ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. മികച്ച പ്രതികരണമാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.

കല്യാണിയുടെ നൃത്ത വീഡിയോകൾ ഇതിന് മുൻപും സമൂഹമാധ്യമങ്ങളിൽ ഇടം പിടിച്ചിരുന്നു. നടി മഞ്ജു വാര്യർ അതിഥിയായി എത്തിയ കോളേജ് പ്രേഗ്രാമിന് നടിക്കൊപ്പം കല്യാണിയും വേദിയിൽ നൃത്തം ചെയ്തിരുന്നു. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ടിക്ക് ടോക്കിൽ മാത്രമല്ല കല്യാണി നൃത്തിലും സൂപ്പർ ആണെന്നായിരുന്നു ആരാധകരുടെ കമന്റുകൾ.

താരപുത്രിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായപ്പോൾ കല്യാണിയുടെ സിനിമാ പ്രവേശനത്തെ കുറിച്ചും വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ സിനിമയെക്കാളും താരപുത്രിയുടെ മനസ് നിറയെ പാചകമാണ്. ഷെഫ് ആകാനാണ് തനിക്ക് ഇഷ്ടമെന്നാണ് സിനിമ പ്രവേശനത്തെ കുറിച്ച് ചോദിച്ചപ്പോൾ കല്യാണി പറഞ്ഞത്. ശരിക്കും എന്റെ മനസിലുള്ള ആഗ്രഹം ഷെഫ് ആകാനാണ്. നന്നായി ഫുഡ് കഴിക്കുന്ന ഒരാളാണ് ഞാന്‍. എനിക്കിഷ്ടമുള്ള മേഖല പാചകമാണ്. വീട്ടിലൊക്കെ കുക്ക് ചെയ്യും. ഞാന്‍ കുക്കിങ് പരീക്ഷണത്തിന്റെ ആളാണെന്നും അഭിമുഖത്തിൽ പറഞ്ഞിരുന്നു. സായ്കുമാറും മകളുടെ പാചകത്തെ കുറിച്ച് സംസാരിച്ചിരുന്നു.

വീഡിയോ കാണാം

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X