twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദിലീപ് എപ്പോഴും ചിരിപ്പിക്കും, ജോമോളുമായും കൂട്ടായിരുന്നു, ഡാന്‍സ് സ്കൂള്‍ ദിവ്യ ഉണ്ണി സഹായിച്ചെന്നും ചഞ്ചല്‍

    |

    കുട്ടിക്കാലം മുതലേ തന്നെ എല്ലാ പരിപാടിയിലും പങ്കെടുക്കാറുണ്ടായിരുന്നുവെന്ന് ചഞ്ചല്‍ പറയുന്നു. മാതാപിതാക്കള്‍ എല്ലാത്തിനേയും നന്നായി പിന്തുണയ്ക്കുന്നവരാണ്. ബിഹൈന്‍ഡ് വുഡ്സിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം വിശേഷങ്ങള്‍ പങ്കുവെച്ചത്. വീടിന് തൊട്ടടുത്താണ് സ്‌കൂള്‍. എപ്പോള്‍ നാട്ടില്‍ വരുമ്പോഴും ആ സ്‌കൂള്‍ കാണുമ്പോള്‍ നൊസ്റ്റാള്‍ജിയയാണ്.

    കലാജീവിതത്തിന് അടിത്തറയിട്ടത് മാതാപിതാക്കളും ടീച്ചേഴ്‌സുമാണ്. മകന്‍ നിഹാര്‍ ടാലന്റഡാണ്, അഭിനയിക്കണമെന്നാണ് പറയുന്നത്. ഇപ്പോള്‍ കളിയാണ്. നിഹാര പാട്ടൊക്കെ പാടും, പറയാറിട്ടില്ല. അവരെ ഞാന്‍ എന്‍ഗറേജ് ചെയ്യുന്നുണ്ട്. മക്കളേയും ചഞ്ചല്‍ പരിചയപ്പെടുത്തിയിരുന്നു. മലയാളം അത്ര അറിയില്ല, കമിഴാണ് വീട്ടില്‍ സംസാരിക്കുന്നതെന്നും താരം പറയുന്നു. ചഞ്ചലിന്‍റെ വിശേഷങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

     തിരിച്ചറിയാറുണ്ട്

    തിരിച്ചറിയാറുണ്ട്

    പുറത്തൊക്കെ പോവുമ്പോള്‍ ഇപ്പോഴും ആളുകള്‍ തിരിച്ചറിയാറുണ്ട്. ഇവിടെയുള്ള മലയാളികള്‍ സംസാരിക്കാന്‍ വരാറുണ്ട്. നാട്ടില്‍ വന്ന സമയത്ത് ലുലു മാളില്‍ പോയപ്പോള്‍ കുഞ്ഞാത്തോലെന്ന് പറഞ്ഞ് കുറേ പേര്‍ അടുത്ത് വന്ന് സംസാരിച്ചിരുന്നു. 22 വര്‍ഷത്തിന് ശേഷവും ആ കഥാപാത്രത്തെ ഓര്‍ത്തിരിക്കുന്നുവെന്നറിഞ്ഞതില്‍ വലിയ അത്ഭുതം തോന്നി. കുഞ്ഞായിരുന്ന സമയത്ത് ആളുകള്‍ തന്റെ കണ്ണ് കാണാനായി വന്നിരുന്നുവെന്ന് അമ്മ പറഞ്ഞത് കേട്ടിട്ടുണ്ട്. എനിക്കും അഭിനയിക്കണമെന്നാണ് മകന്‍ ഇപ്പോള്‍ പറയുന്നത്.

     ജോമോളിനെക്കുറിച്ച്

    ജോമോളിനെക്കുറിച്ച്

    ജോമോളിന്റെ കൂടെയാണ് സെറ്റില്‍ കൂടുതല്‍ സമയം ചെലവഴിച്ചത്. ഞങ്ങള്‍ക്ക് കോംപിനേഷന്‍ സീനുകളുണ്ടായിരുന്നു. നല്ല രസമായിരുന്നു. ആ സമയത്ത് നല്ല കൂട്ടായിരുന്നു. ഞാന്‍ ജോമോളിന്റെ വീട്ടിലൊക്കെ പോയിട്ടുണ്ട്. എന്റെ വീട്ടിലും വന്നിട്ടുണ്ട്. പിന്നീട് ആ കോണ്ടാക്റ്റ് ഇല്ലാതായി. ആദ്യ സിനിമയുടെ സംവിധായകനായ ഹരിഹരനെക്കുറിച്ചും ചഞ്ചല്‍ വാചാലയായിരുന്നു. വളരെ ഡൗണ്‍ റ്റു എര്‍ത്തായ ആളാണ് അദ്ദേഹം. സിനിമയ്ക്ക് ശേഷവും അദ്ദേഹവുമായി ബന്ധമുണ്ട്. വീട്ടിലൊക്കെ വരുമായിരുന്നു അദ്ദേഹം.

    ദിലീപിനെക്കുറിച്ച്

    ദിലീപിനെക്കുറിച്ച്

    ദിലീപേട്ടന്‍ നല്ല കോമഡിയാണ്. എന്തെങ്കിലും കുരുട്ട് ചോദ്യങ്ങളുമായി വരും. തമാശയാക്കും. ലോഹി സാര്‍ സീരിയസാണ്, എന്നാല്‍ ചില സമയത്ത് നല്ല തമാശയാണ്. രണ്ടും ചേര്‍ന്നതാണ്. നല്ല അനുഭവമായിരുന്നു അദ്ദേഹത്തിനൊപ്പം വര്‍ക്ക് ചെയ്തപ്പോഴുണ്ടായിരുന്നത്. ക്യാരക്ടറിനെക്കുറിച്ച് നന്നായി പറഞ്ഞുതരും. ഇത് പോലുള്ള വല്യ ആളുകളുടെ കൂടെ പ്രവര്‍ത്തിക്കാനായത് വല്യ ഭാഗ്യമാണ്. ലോഹി സാറും നിര്‍മ്മാതാവുമായിരുന്നു വീട്ടിലേക്ക് വന്നത്. സെറ്റില്‍ എല്ലാവരുമായും നല്ല കംഫര്‍ട്ടായിരുന്നു. ലാല്‍ സാറും നല്ല സപ്പോര്‍ട്ടീവായിരുന്നു.

    കാണാറുണ്ട്

    കാണാറുണ്ട്

    ഇടയ്ക്ക് മലയാള സിനിമ കാണാറുണ്ട്. അമ്മയും ചേച്ചിയുമൊക്കെ സിനിമ നിര്‍ദേശിക്കാറുണ്ട്. നാട്ടില്‍ വന്നാല്‍ തിരിച്ച് സിനിമയിലേക്കുള്ള അവസരം ലഭിച്ചാല്‍ സ്വീകരിക്കുമോയെന്ന് ചോദിച്ചപ്പോള്‍ ഇല്ലെന്ന മറുപടിയായിരുന്നു താരം പറഞ്ഞത്. കുട്ടികളുടെ കാര്യമൊക്കെയായി തിരക്കിലാണ്. യോഗം പോലെ, സിനിമയില്‍ വരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്ന് ചഞ്ചല്‍ പറയുന്നു. ആ സമയത്ത് കുറേ ഉദ്ഘാടനങ്ങളിലൊക്കെ പങ്കെടുത്തിട്ടുണ്ട്.

    ദിവ്യ ഉണ്ണിയും ജോമോളും

    ദിവ്യ ഉണ്ണിയും ജോമോളും

    മഞ്ജു വാര്യരും ദിവ്യ ഉണ്ണിയും ജോമോളും ഒരുമിച്ചുള്ള ചിത്രത്തെക്കുറിച്ചും ചഞ്ചല്‍ പറഞ്ഞിരുന്നു. അമ്മയുടെ ആന്വല്‍ മീറ്റായിരുന്നു. ഏതോ മാഗസിനില്‍ വന്ന ഫോട്ടോയാണ്. സോഷ്യല്‍ മീഡിയയയില്‍ അത്ര സജീവമല്ല. പേരിന് അക്കൗണ്ടുണ്ട്. എന്റെ കാര്യം നോക്കി ഒതുങ്ങിയിരിക്കുന്ന സ്വഭാവമാണ്. ആള്‍ക്കാരെ മീറ്റ് ചെയ്യാനും സംസാരിക്കാനുമൊക്കെ ഇഷ്ടമാണ്. ഞാന്‍ ചെയ്യുന്നത് അങ്ങനെ കാണിക്കാനൊന്നും ഇഷ്ടമില്ല. ഇവിടെ വന്ന സമയത്ത് ഡാന്‍സ് സ്‌കൂള്‍ ചെയ്യുന്ന സമയത്ത് ദിവ്യ ഉണ്ണിയെ വിളിച്ചിരുന്നു. നന്നായി സഹായിച്ചിട്ടുണ്ട് ദിവ്യയെന്നും ചഞ്ചല്‍ പറയുന്നു.

    Read more about: dileep jomol
    English summary
    Actress Chanchal about her friendship with Jomol, Dileep and Divya Unni, latest chat went viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X