എന്റെ പേര് മാറ്റിയത് ഞാന്‍ പോലും അറിഞ്ഞില്ല! മാഗസിനിലൂടെയാണ് ആ വാര്‍ത്ത അറിഞ്ഞതെന്ന് നടി ചാന്ദ്‌നി

ഒരു കാലത്ത് ചെറുതും വലുതുമായി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള താരസുന്ദരിയാണ് ചാന്ദ്‌നി. നായികയായിട്ടും നായികയുടെ കൂട്ടുകാരിയായിട്ടുമൊക്കെ ഒത്തിരി ചിത്രങ്ങളില്‍ അഭിനയിച്ചു. അനിയത്തിപ്രാവിലെ ശാലിനിയുടെ കൂട്ടുകാരിയുടെ റോളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇടയ്ക്ക് നടന്‍ ഷാജു ശ്രീധറുമായിട്ടുള്ള പ്രണയവിവാഹമായിരുന്നു ചാന്ദനിയെ അഭിനയത്തില്‍ നിന്നും പിന്മാറ്റുന്നത്.

ലൊക്കേഷനില്‍ കണ്ടുമുട്ടിയ ഇരുവരും പ്രണയിച്ച് വിവാഹിതരാവുകയായിരുന്നു. അതേ സമയം തന്റെ ആദ്യ സിനിമയെ കുറിച്ചും അതില്‍ അഭിനയിക്കാനെത്തിയപ്പോള്‍ പേര് മാറ്റിയതിനെ കുറിച്ചും പറയുകയാണ് നടിയിപ്പോള്‍. മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലൂടെ സംസാരിക്കുകയായിരുന്നു ചാന്ദ്‌നി.

chandini

എന്റെ ശരിക്കുമുള്ള പേര് സുനിത എന്നാണ്. സത്യഭാമയ്‌ക്കൊരു പ്രേമലേഖനം എന്ന സിനിമയ്ക്ക് വേണ്ടി ഡയറക്ടര്‍ രാജസേനന്‍ സാറാണ് എന്റെ പേര് മാറ്റിയത്. സത്യത്തില്‍ എന്റെ പേര് ചാന്ദ്‌നി എന്ന് മാറ്റിയത് ഞാന്‍ അറിഞ്ഞത് മാഗസിന്‍ വഴിയാണ്. സിനിമയുടെ സ്‌ക്രീന്‍ ടെസ്റ്റ് ഒക്കെ കഴിഞ്ഞിരിക്കുന്ന സമയത്ത് ഒരു ദിവസം ഷൊര്‍ണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ട്രെയിന്‍ കയറാന്‍ നില്‍ക്കുമ്പോള്‍ അച്ഛന്‍ വെള്ളിനക്ഷത്രം വാങ്ങി കൊണ്ട് വന്നു.

അതില്‍ രാജസേനന്റെ പുതിയ സിനിമയില്‍ പുതുമുഖം ചാന്ദനി നായികയെന്ന് ന്യൂസ് കണ്ടു. അപ്പോള്‍ ഞാന്‍ അച്ഛനോട് പറഞ്ഞു 'അച്ഛാ അവര്‍ വേറെയാരെയോ സെല്ക്ട് ചെയ്തിട്ടുണ്ട്. ദാ ന്യൂസ് വന്നിട്ടുണ്ടെന്ന്. ആണോന്ന് അച്ഛനും ചോദിച്ചു. അന്ന് വലിയ സിനിമാ മോഹം ഒന്നുമില്ലാത്തത് കൊണ്ട് വിഷമം ഒന്നും തോന്നിയില്ല.

chandini

വാര്‍ത്ത മുഴുവന്‍ വായിച്ച് വന്നപ്പോള്‍ അവസാനം എഴുതിയിരിക്കുന്നത് കൊച്ചിന്‍ ഷിപ്പിയാര്‍ഡിലെ കെ ബാലചന്ദ്രന്റെയും കാര്‍ത്യാനിയുടെയും മകളായ ചാന്ദിനി കലാമണ്ഡലം വിദ്യാര്‍ഥിനിയാണ് എന്നായിരുന്നു. അപ്പോഴാണ് എന്നെ സിനിമയിലെടുത്തെന്നും എന്റെ പേര് ചാന്ദ്‌നിയെന്ന് മാറ്റിയെന്നും ഞാന്‍ അറിയുന്നത്. അതേ സമയത്ത് സുനിത എന്ന പേരില്‍ മറ്റൊരു നടി കൂടി ഉണ്ടായിരുന്നു. അതാണ് അവര്‍ എന്റെ പേര് മാറ്റാന്‍ കാരണമെന്ന് നടി പറയുന്നു.

ദിവ്യ ഉണ്ണി, കാവേരി, ചഞ്ചല്‍, ചിപ്പി, പൂര്‍ണിമ, പ്രിയ, ഗായത്രി, ആശ ചേച്ചി, എന്നിവരായിരുന്നു അന്നത്തെ എന്റെ കൂട്ടുകാര്‍. ഇവരെല്ലാം കലാമണ്ഡലം ഗോപി മാഷിന്റെ സ്റ്റുഡന്‍സും ആയിരുന്നു. ഞാന്‍ മാഷിന്റെ അസിസ്റ്റന്റുമാണ്. എന്റെ ഡാന്‍സിനെ കുറിച്ചുള്ള നല്ല ഓര്‍മ്മകള്‍ അവിടെയായിരുന്നു.

അനിയത്തിപ്രാവ് ആണോ എന്റെ ആദ്യ സിനിമയെന്ന് എല്ലാവരും ചോദിക്കും. എന്നാല്‍ അതെന്റെ നാലാമത്തെ പടമാണെന്നാണ് ചാന്ദ്‌നി പറയുന്നത്. ബിജു മേനോന്റെ നായികയായി സത്യഭാമയ്‌ക്കൊരു പ്രേമലേഖനം എന്ന സിനിമയിലാണ് ആദ്യമായി അഭിനയിക്കുന്നത്.

More from Filmibeat

Read more about: chandini
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X