'ശാലിനി വരുമ്പോൾ വൈറ്റ് ആന്റ് വൈറ്റൊക്കെയിട്ട് നാല് ആണുങ്ങൾ ഒപ്പമുണ്ടാകും, ഞങ്ങൾക്ക് അത്ഭുതമായിരുന്നു'

തെന്നിന്ത്യൻ സിനിമാപ്രേമികൾ ആരുടെയെങ്കിലും സിനിമയിലേക്കുള്ള തിരിച്ചുവരവ് ഏറ്റവും കൂടുതൽ ആ​ഗ്രഹിക്കുന്നുണ്ടെങ്കിൽ അത് ശാലിനിയുടേതാണ്. മലയാളികളുടെ കൺമുന്നിൽ വളർന്ന പെൺകുട്ടിയായിരുന്നു ശാലിനി. ബാലതാരമായി അഭിനയിച്ച് തുടങ്ങിയ ശാലിനി എല്ലാ പ്രായക്കാർക്കും ഒരുപോലെ പ്രിയങ്കരിയായിരുന്നു. എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് എന്ന സിനിമയാണ് ബേബി ശാലിനിക്ക് പ്രശസ്തി നേടി കൊടുത്തത്.

പ്രായത്തിൽ കവിഞ്ഞ പക്വതയോടെ അഭിനയിച്ചിരുന്ന ബേബി ശാലിനി പിന്നീട് അങ്ങോട്ട് ബാലതാരമായി നിരവധി സിനിമകളിൽ അഭിനയിച്ചു. എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് ഹിറ്റായശേഷം അക്കാലത്തെ എല്ലാ കുട്ടികളെയും സ്നേഹപൂർവ്വം ആളുകൾ മാമാട്ടികുട്ടിയെന്ന് വിളിച്ചിരുന്നു. മാത്രമല്ല ഒരു കാലത്ത് മിക്ക കുട്ടികളുടെയും ഹെയർ സ്റ്റൈൽ മാമാട്ടി കട്ട്‌ ആയിരുന്നു. ശരിക്കും ഒരു അത്ഭുതമായിരുന്നു ബേബി ശാലിനി എന്ന പ്രതിഭ എല്ലാവർക്കും.

Shalini Ajithkumar

ശാലിനിയുടെ അനുജത്തി ശ്യാമിലിയും ഏറെ ശ്രദ്ധിക്കപ്പെട്ട ബാലതാരമായിരുന്നുവെങ്കിലും ശാലിനിക്ക് ലഭിച്ചിരുന്ന സ്വീകാര്യതയും സ്നേഹവുമൊക്കെ ഒന്ന് വേറെ തന്നായിരുന്നു. 1983 മുതൽ 1991 വരെയുള്ള കാലയളവിൽ മലയാളത്തിൽ മാത്രമല്ല തമിഴിലും തെലുങ്കിലുമെല്ലാം തിരക്കുള്ള ബാലതാരമായിരുന്നു ശാലിനി. പിന്നീട് ആറ് വർഷത്തേക്ക് പഠനത്തിൽ ശ്രദ്ധ കൊടുത്ത് അഭിനയത്തിൽ നിന്നും വിട്ടുനിന്നു ശാലിനി.

ശേഷം 1997ൽ അനിയത്തിപ്രാവ് എന്ന സിനിമയിൽ കുഞ്ചാക്കോ ബോബന്റെ നായികയായാണ് രണ്ടാം വരവ് നടത്തിയത്. രണ്ടാം വരവിൽ സ്വീകാര്യത പഴയതിനേക്കാൾ പതിന്മടങ്ങായിയെന്ന് മാത്രമല്ല തെന്നിന്ത്യയിൽ ഏറ്റവും തിരക്കുള്ള നായികയുമായിരുന്നു. അനിയത്തിപ്രാവ് അക്കാലത്ത് വൻ ഹിറ്റായിരുന്നു. ഒപ്പം കുഞ്ചാക്കോ ബോബൻ-ശാലിനി ജോഡിയും.

ചിത്രത്തിൽ ശാലിനിയുടെ സുഹൃത്തായി അഭിനയിച്ച നടി ചാന്ദ്നി സാജു അടുത്തിടെ ഒരു അഭിമുഖത്തിൽ ശാലിനിക്കൊപ്പമുള്ള ഷൂട്ടിങ് അനുഭവം പങ്കിട്ടിരുന്നു. ശാലിനി തങ്ങൾക്ക് എല്ലാം അക്കാലത്ത് ഒരു അത്ഭുതമായിരുന്നുവെന്നാണ് മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ ചാന്ദ്നി പറഞ്ഞത്. ശാലിനി സെറ്റിൽ എല്ലാവരോടും നല്ല കമ്പനിയായിരുന്നു. അന്ന് ശാലിനി ശരിക്കും നമുക്കെല്ലാം ഒരു അത്ഭുതമായിരുന്നു.

എന്റെ ഒരു ഓർമ പറയുകയാണെങ്കിൽ ഒരു വെള്ള അംബാസിഡറിലാണ് ശാലിനി വരിക. ശാലിനി മാമാട്ടിക്കുട്ടിയമ്മയിലൊക്കെ അഭിനയിച്ച് ഹിറ്റായ ശേഷം വാങ്ങിയ കാറാണ്. ആ കാറിൽ തന്നെയാണ് അനിയത്തിപ്രാവിന്റെ സെറ്റിൽ വെന്നത്. അത്രം വർഷം പഴക്കമുള്ള അംബാസിഡറായിരുന്നു. ശാലിനിയുടെ അച്ഛൻ ബാബു അങ്കിൾ അത് പറയുമായിരുന്നു. അത് അവർക്കും ഒരു ഫീലാണത്രെ.

Shalini Ajithkumar

ശാലിനി കാറിൽ വന്നിറിങ്ങുമ്പോൾ അതേ ഹൈറ്റിലുള്ള മൂന്ന് നാല് പേർ കൂടി ഒപ്പമിറങ്ങും. ടച്ചപ്പും ഹെയർ സ്റ്റൈലിസ്റ്റുമെല്ലാമാണ്. എല്ലാവരും ആണുങ്ങളാണ്. വൈറ്റ് ആന്റ് വൈറ്റൊക്കെയിട്ട് പോക്കറ്റിൽ ടെലി കോംമ്പൊക്കെയുണ്ടാകും. നമുക്ക് ഒരു അത്ഭുതമായിരുന്നു. ശാലിനി ആദ്യ പടത്തിൽ തന്നെ അങ്ങനെയായിരുന്നു. കാരണം ബാലതാരമായി അഭിനയം നിർത്തി പോകുമ്പോൾ ശാലിനി അപ്പോഴെ ഒരു കുട്ടി സൂപ്പർസ്റ്റാറായിരുന്നുവല്ലോ.

അതുകൊണ്ട് തന്നെ നായികയായുള്ള ആദ്യ പടത്തിന് വന്നപ്പോഴും അതേ റേഞ്ചിലാണ് ശാലിനി വന്നതെന്നും ചാന്ദ്നി പറയുന്നു. 2000ൽ നടൻ അജിത്തുമായുള്ള വിവാഹശേഷമാണ് ശാലിനി സിനിമ ഉപേക്ഷിച്ചത്. ഇരുവരും രണ്ട് മതവിഭാഗങ്ങളിൽ പെട്ടവരായതിനാൽ രണ്ട് ആചാരങ്ങളിലുള്ള വിവാഹമായിരുന്നു താരങ്ങളുടേത്. അമർക്കളം എന്ന തമിഴ് ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ചാണ് ശാലിനിയും അജിത്തും പ്രണയത്തിലായത്.

അലൈപ്പായുതേയ്ക്ക് ശേഷമായിരുന്നു താരങ്ങളുടെ വിവാഹം. അനോഷ്‌ക എന്ന മകളും ആദ്‌വിക് എന്ന മകനുമാണ് താരദമ്പതികൾക്കുള്ളത്. രണ്ട് വർഷം മുമ്പാണ് ശാലിനി സോഷ്യൽമീഡിയയിൽ ആക്ടീവായി തുടങ്ങിയത്. തന്റേയും കുടുംബത്തിന്റേയും വിശേഷങ്ങളെല്ലാം ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിലൂടെ ശാലിനി പങ്കിടാറുണ്ട്.

Read more about: shalini
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X