മാനുഷിക പരി​ഗണന പോലും തന്നില്ല, വസ്ത്രം മാറി വരാൻ പറഞ്ഞു; ഞാൻ സെറ്റ് വിട്ടു; അനുഭവം പറഞ്ഞ് ചന്ദ്ര ലക്ഷ്മൺ

സീരിയൽ പ്രേക്ഷകർക്ക് സുപരിചിതയാണ് ചന്ദ്ര ലക്ഷ്മൺ. നിരവധി സിനിമകൾ ചെയ്തിട്ടുണ്ടെങ്കിലും സീരിയലുകളിലാണ് നടിക്ക് ശ്രദ്ധേയ വേഷങ്ങൾ ലഭിച്ചത്. മലയാളം സീരിയൽ രം​ഗത്ത് നിന്നും ഏറെക്കാലം വിട്ട് നിന്ന ചന്ദ്ര പിന്നീട് സ്വന്തം സുജാത എന്ന സീരിയലിലൂടെയാണ് തിരിച്ചെത്തുന്നത്. പഴയ അതേ സ്വീകാര്യത ചന്ദ്ര ലക്ഷ്മണിന് തിരിച്ച് വരവിലും ലഭിച്ചു. സ്വന്തം സുജാതയിൽ അഭിനയിക്കവെ ചന്ദ്രയുടെ ജീവിതത്തിലും മാറ്റങ്ങൾ വന്നു. നായകൻ ടോഷ് ക്രിസ്റ്റിയുമായി ന‌ടി പ്രണയത്തിലായി. നടനെ വിവാഹവും ചെയ്തു.

ഇരുവർക്കും ഒരു കുഞ്ഞുമുണ്ട്. തന്റെ ജീവിതത്തിലെ സന്തോഷ നിമിഷങ്ങൾ ചന്ദ്ര ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ മുമ്പൊരിക്കൽ ഒരു മലയാളം സീരിയൽ ചെയ്യുന്നതിനിടെ തനിക്കുണ്ടായ മോശം അനുഭവം പങ്കുവെക്കുകയാണ് ചന്ദ്ര ലക്ഷ്മൺ. ഒരു തമിഴ് മീഡിയയുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.

Chandra Lakshman

മലയാളം സീരിയൽ രം​ഗത്ത് നിന്ന് തനിക്ക് മാനുഷിക പരി​ഗണന പോലും കിട്ടാത്ത സാഹചര്യം ഉണ്ടായിട്ടുണ്ടെന്ന് ചന്ദ്ര ലക്ഷ്മൺ പറയുന്നു. തമിഴിലും തെലുങ്കിലും അത്തരം അനുഭവങ്ങളില്ല. വർക്ക് ആസ്വദിച്ചു. മലയാളത്തിൽ റോബിൻഹുഡ് പോലെ ഒരു സ്റ്റോറി ചെയ്തു. അതിൽ ഞാൻ രാജകുമാരിയാണ്. കഥയിൽ വില്ലൻമാർ എന്നെ കുഴിയിൽ നിർത്തി. ഹീറോ എന്നെ രക്ഷിക്കണം. ഷൂട്ട് ചെയ്യുന്നത് കൊച്ചിയിലെ കെമിക്കൽ വേസ്റ്റ് തള്ളുന്ന സ്ഥലത്താണ്. കണ്ടാൽ മല പോലെ തോന്നും. പക്ഷെ കെമിക്കൽ വേസ്റ്റാണ്. അവിടെയാണ് കുഴി കുഴിച്ച് എന്നെ ഇറക്കിയത്.

കഴുത്ത് മാത്രമാണ് പുറത്ത്. പ്ലെെവുഡ് കഴുത്തിന് ചുറ്റും വെച്ച് അതിൻമേൽ മണ്ണിട്ടു, മഴ പെയ്തപ്പോൾ മണ്ണ് നനഞ്ഞ് അതിന് ഭാരം തോന്നി. ഈ പ്ലെെവുഡ് മുഴുവൻ എന്റെ തോളിലാണ്. എന്നെ പുറത്തേക്ക് എടുത്തില്ല. നാല് മണിക്കൂറോളം കുഴിയിൽ കിടന്നു. ഞാൻ ചോദിച്ചിട്ടും അവരത് പരി​ഗണിക്കുക പോലും ചെയ്തില്ല. ഹീറോ വന്ന് എന്നെ എടുക്കുന്ന സീനിൽ പ്രായമായ കുതിരയാണ്. ഹീറോ നല്ല ഭാരമുള്ള ആളാണ്. എന്നെയും അദ്ദേഹത്തെയും പുറത്ത് കയറ്റാൻ ആ കുതിരയ്ക്ക് കഴിഞ്ഞില്ല. അത് പിന്നിലോ‌ട്ട് ചരിഞ്ഞു.

Chandra Lakshman

പക്ഷെ അവർ അതൊന്നും പരി​ഗണിച്ചില്ല. അത് ഓക്കെ, അടുത്ത സീനിന് ഡ്രസ് ചേ‍ഞ്ച് ചെയ്ത് വരാൻ പറഞ്ഞു. പറ്റില്ലെന്ന് പറഞ്ഞ് ഞാൻ പോയി. എന്റെ കാലൊക്കെ വീങ്ങിയിരുന്നു. മനുഷ്യനെന്ന പരി​ഗണന പോലുമില്ലെങ്കിൽ എനിക്ക് വർക്ക് ചെയ്യാൻ പറ്റില്ലെന്ന് പറഞ്ഞ് ഞാനും അച്ഛനും തിരിച്ച് പോയി.

മാപ്പ് പറഞ്ഞെങ്കിലും ഇതുപോലൊരു ടീമിനൊപ്പം വർക്ക് ചെയ്യാൻ പറ്റില്ലെന്ന് പറഞ്ഞ് അസോസിയേഷനിൽ താൻ പരാതി നൽകിയെന്നും‍ ചന്ദ്ര ലക്ഷ്മൺ വ്യക്തമാക്കി. സീരിയലുകളിൽ പഴയത് പോലെ നല്ല കഥകൾ വരുന്നില്ലെന്ന അഭിപ്രായവും നടി പങ്കുവെച്ചു. പുതിയ സീരിയലുകൾ മാറ്റത്തോടെയാണെന്ന് പറയുമെങ്കിലും കുറച്ച് എപ്പിസോഡുകൾക്കുള്ളിൽ പതിവ് ശൈലിയിലുള്ള കഥയാകുമെന്നും ചന്ദ്ര ലക്ഷ്മൺ വ്യക്തമാക്കി.

More from Filmibeat

Read more about: chandra lakshman
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X