For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ആ കുട്ടി ഞങ്ങളുടേതല്ല...'; വിശ്രമിക്കാൻ നിന്നില്ല, പ്രസവം കഴിഞ്ഞ് 28ആം ദിവസം അഭിനയിക്കാനെത്തി ചന്ദ്ര ലക്ഷ്മൺ!

  |

  മിനി സ്ക്രീൻ പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരദമ്പതികളാണ് ടോഷ് ക്രിസ്റ്റിയും ചന്ദ്ര ലക്ഷ്മണും. സീരിയലിൽ ഒരുമിച്ച് അഭിനയിച്ചപ്പോൾ പരിജയത്തിലാവുകയും പിന്നീട് പ്രണയിച്ച് വിവാഹിതരാവുകയും ചെയ്ത താരദമ്പതികളാണ് ഇരുവരും.

  സ്വന്തം സുജാതയിൽ‌ അഭിനയിച്ചുകൊണ്ടിരിക്കെയാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടിയത്. ഇപ്പോൾ ഇരുവർക്കും ഒരു ആൺകുഞ്ഞ് കൂടി പിറന്നിട്ടുണ്ട്. സ്വന്തം സുജാത സീരിയലിൽ ടൈറ്റിൽ റോളിലാണ് ചന്ദ്ര ലക്ഷ്മൺ അഭിനയിക്കുന്നത്. സൂര്യ ടിവിയിലാണ് പരമ്പര സംപ്രേഷണം ചെയ്യുന്നത്.

  Also Read: വിവാഹത്തിനിടെ ഒരു ആന്റി തന്ന ഉമ്മ പണിയാക്കി; അതെന്റെ ചുണ്ടല്ലെന്ന് പറയേണ്ടി വന്നുവെന്ന് നിരഞ്ജന

  ആദം ജോൺ എന്ന കഥാപാത്രത്തെയാണ് സീരിയലിൽ ടോഷ് ക്രിസ്റ്റി അവതരിപ്പിക്കുന്നത്. ഒമ്പതാം മാസത്തിലും നിറവയറും വെച്ച് ചന്ദ്ര ലക്ഷ്മൺ സീരിയലിൽ അഭിനയി‌ച്ചിരുന്നു. മാത്രമല്ല ഫൈറ്റ് അടക്കമുള്ള സീനുകളും പ്രസവതിയ്യതി അടുത്തിരിക്കെ ചന്ദ്ര ലക്ഷ്മൺ ചെയ്തിരുന്നു.

  ഇതിന്റെ എല്ലാം വീഡിയോകൾ‌ ടോഷ് ക്രിസ്റ്റി തന്റെ യുട്യൂബ് ചാനൽ വഴി പ്രേക്ഷകരിലേക്ക് എത്തിച്ചിരുന്നു. ​പ്രസവത്തിന് ശേഷം ചന്ദ്ര അഭിനയം നിർത്തിയിട്ടൊന്നുമില്ല.

  പ്രസവിക്കാൻ പോകും മുമ്പ് ആ വരുന്ന സമയത്ത് സംപ്രേഷണം ചെയ്യേണ്ട എപ്പിസോഡുകൾ വരെ നേരത്തെ ഷൂട്ട് ചെയ്ത് സൂക്ഷിച്ചിരുന്നു. ശേഷമാണ് ചന്ദ്ര പ്രസവത്തിനായി ലീവിൽ പ്രവേശിച്ചത്.

  താൻ പ്രസവിക്കാൻ പോവുകയാണെന്ന് കരുതി പ്രേക്ഷകർക്ക് സീരിയൽ മുടങ്ങില്ലെന്നും അതിൽ തടസം വരില്ലെന്നും ചന്ദ്ര പറഞ്ഞിരുന്നു. ഇപ്പോഴിത മകൻ ജനിച്ച് ഇരുപത്തിയെട്ട് ദിവസം പിന്നിടുമ്പോൾ‌ വീണ്ടും സ്വന്തം സുജാത സീരിയിൽ സെറ്റിലേക്ക് മകനൊപ്പം അഭിനയിക്കാൻ എത്തിയിരിക്കുകയാണ് ചന്ദ്ര ലക്ഷ്മൺ.

  ടോഷ് ക്രിസ്റ്റി തന്നെയാണ് ചന്ദ്ര ലക്ഷ്മൺ വീണ്ടും അഭിനയത്തിലേക്ക് എത്തിയ സന്തോഷം സോഷ്യൽമീഡിയ വഴി പങ്കുവെച്ചത്. കുഞ്ഞുവാവയ്ക്കൊപ്പം ലൊക്കേഷനിലേക്ക് പോയതും ചിത്രീകരണത്തിനിടയിലെ വിശേഷങ്ങളെക്കുറിച്ചും ചന്ദ്രയും ടോഷും പുതിയ യുട്യൂബ് വീഡിയോയിൽ സംസാരിക്കുന്നുണ്ട്.

  '28ന് തൊട്ടുമുമ്പായി കുഞ്ഞിനേയും കൊണ്ട് കലൂര്‍ പള്ളിയില്‍ പോയി പ്രാര്‍ത്ഥിച്ചിരുന്നു. അമ്മയ്ക്കും മോനും അമ്പലത്തില്‍ പോയി പ്രാര്‍ത്ഥിക്കാന്‍ കുറച്ച് ദിവസങ്ങള്‍ കൂടി കഴിയണം. അമ്മയും കുഞ്ഞും വീട്ടിലേക്ക് വന്ന് സെറ്റാവാനൊക്കെ സമയം എടുത്തിരുന്നു. അങ്ങനെ കുറേ തിരക്കിലായിപ്പോയി.'

  Also Read: ഭാര്യയുടെ ക്ലീവേജ് കാണുന്നതില്‍ നിനക്ക് കുഴപ്പമില്ലേ; ഡ്രസ് ഇടുമ്പോള്‍ ജീവയോട് ചോദിക്കാറില്ലെന്ന് അപര്‍ണ

  'അതാണ് വീഡിയോകളിലൊന്നും കാണാതിരുന്നതെന്നും' ടോഷ് വീഡിയോയിൽ പറഞ്ഞു. '28ന് കുഞ്ഞുവാവയ്ക്ക് ചെറിയൊരു ചരട് കെട്ടിയിരുന്നു. വേറൊരു പ്രത്യേകത എന്താണെന്ന് വെച്ചാല്‍ ചന്ദ്ര വീണ്ടും സുജാതയില്‍ ജോയിന്‍ ചെയ്തിരിക്കുകയാണ്.'

  'ചന്ദ്രയുടെ അമ്മയും ഞങ്ങളോടൊപ്പമുണ്ട്. ഷൂട്ട് നടക്കുന്ന റൂമിന് തൊട്ടിപ്പുറത്തായാണ് ചന്ദ്രയുടെ റൂം. സുജാത ടീമില്‍ നിന്നും ചന്ദുവിന് എപ്പോഴും നല്ല കെയര്‍ കിട്ടുന്നുണ്ട്. അങ്ങനെ ഓടിച്ചാടി വര്‍ക്ക് ചെയ്യേണ്ട കാര്യമില്ല. നല്ല റിലാക്‌സായി ചെയ്താല്‍ മതി.'

  'ഇരുന്നും കിടന്നുമൊക്കെയുള്ള രംഗങ്ങളാണ് ഇപ്പോള്‍ ചിത്രീകരിക്കുന്നത്. ഒരുപാട് നേരമൊന്നും വര്‍ക്ക് ചെയ്യുന്നില്ല. എല്ലാം ശ്രദ്ധിച്ചാണ് ചെയ്യുന്നത്. നിങ്ങളുടെ കരുതലുകളെല്ലാം ഞങ്ങള്‍ കാണുന്നുണ്ട്. വീട്ടുകാര്‍ കെയര്‍ ചെയ്യുന്നത് പോലെ തന്നെയാണ് നിങ്ങളും എനിക്ക് കാര്യങ്ങള്‍ പറഞ്ഞ് തരുന്നത്.'

  'നല്ല കരുതലോടെയായാണ് എല്ലാം ചെയ്യുന്നത്. കുഞ്ഞുവാവ വന്നതിന് ശേഷം എനിക്ക് ഷൂട്ടിന്റെ തിരക്കുണ്ടായിരുന്നു. വീഡിയോ ഒന്നും ചെയ്യാനായിരുന്നില്ല. പരമ്പരയില്‍ കാണിക്കുന്നത് ഞങ്ങളുടെ കുഞ്ഞുവാവയാണോ എന്നൊക്കെ പലര്‍ക്കും സംശയമുണ്ട്.'

  'ഞങ്ങളുടെ കുഞ്ഞല്ല സീരിയലിൽ അഭിനയിക്കുന്നത്. ഞങ്ങളുടെ കുഞ്ഞുവാവയ്ക്ക് അത്ര പ്രായമായില്ല. കുറച്ചൂടെ വലുതായ കുഞ്ഞുവാവയാണ് പരമ്പരയിലേത്. വിശദമായ വ്‌ളോഗ് ഇനി ഒരിക്കൽ ചെയ്യാം. ഇനിയുള്ള വ്‌ളോഗില്‍ കുഞ്ഞുവാവയെ ശരിക്കും കാണിക്കാമെന്നും' ടോഷും ചന്ദ്രയും വീഡിയോയിൽ പറഞ്ഞു.

  2021 നവംബര്‍ 10ന് ആയിരുന്നു ചന്ദ്രയുടേയും ടോഷിന്റേയും വിവാഹം. വ്യത്യസ്ത മതത്തില്‍ പെട്ടവരാണ് എങ്കിലും രണ്ട് വീട്ടുകാര്‍ക്കും വിവാഹത്തില്‍ എതിര്‍പ്പുകള്‍ ഉണ്ടായിരുന്നില്ല. ഇരു വീട്ടുകാരുടെയും സമ്മതത്തോടെയും അനുഗ്രഹത്തോടെയും ഹിന്ദു വിശ്വാസ പ്രകാരവും ക്രിസ്ത്യന്‍ വിശ്വാസ പ്രകാരവുമാണ് ചടങ്ങുകൾ നടന്നത്.

  Read more about: chandra lakshman
  English summary
  Actress Chandra Lakshman Returned To Act In Serial 28 Days After Her Delivery-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X