'ശരീരം കറുപ്പിക്കുന്നതിനോട് എനിക്ക് താൽപര്യമില്ലായിരുന്നു, ലാൽ സാറിന് വേറെയും നായികമാരുണ്ടാകുമെന്ന് ഞാൻ കരുതി'
മലയാളികളുടെ പ്രിയ നടിയാണ് ചാര്‍മിള. തൊണ്ണൂറുകളില്‍ മലയാളത്തിലും മറ്റ് അന്യഭാഷകളിലും ഒരുപോലെ സജീവമായിരുന്ന താരമായിരുന്നു. മോഹന്‍ലാലിനെ നായകനാക്കി സിബി മലയില്‍ സംവിധാനം ചെയ്ത ധനം എന്ന സിനിമയിലൂടെയാണ് നടി മലയാളത്തിലേക്ക് വരുന്നത്. വിവാഹത്തിന് ശേഷം നടി അഭിനയത്തില്‍ നിന്നും കുറച്ചുനാൾ താരം വിട്ടുനിന്നിരുന്നു. ഇപ്പോൾ താരം സിനിമയിലും സീരിയലിലുമെല്ലാം സജീവമാണ്. വിടര്‍ന്ന കണ്ണുകളും തുടുത്ത കവിളുകളും നിറഞ്ഞ ചിരിയുമായി നൃത്തം ചെയ്യുന്ന ചാര്‍മിള സിനിമാപ്രേമികളുടെ ഹരമായിരുന്നു.
മോഹന്‍ലാലിന്റെ അടക്കം നായികയായിട്ടുള്ള താരം സംവിധായകൻ ഭരതനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. അമരത്തിൽ മാധു ചെയ്ത റോളിലേക്ക് തന്നെയായിരുന്നു ആദ്യം തെരഞ്ഞെടുത്തിരുന്നതെന്നാണ് ചാർമിള വർഷങ്ങൾക്ക് മുമ്പ് കൈരളി ടിവിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.

ശരീരം കറുപ്പിക്കുന്നതിനോട് തനിക്ക് താൽപര്യമില്ലായിരുന്നുവെന്നും ചാർമിള അമരത്തിലെ റോൾ നിരസിച്ചതിനെ കുറിച്ച് സംസാരിക്കവെ പറഞ്ഞു. അമരം സിനിമയ്ക്ക് വേണ്ടിയാണ് ഭരതൻ സാർ ആദ്യം എന്നെ വിളിച്ചത്. മാധു ചെയ്ത കഥപാത്രം എന്നെക്കൊണ്ട് ചെയ്യിപ്പിക്കാൻ അദ്ദേഹം നോക്കി. പിന്നെ അദ്ദേഹം ഒരു കാര്യം പറഞ്ഞു... ചാർമിള ഭയങ്കര ഫെയറാണ്. പക്ഷെ അമരത്തിലെ ആ റോളിന് ഒരു ഫിഷർ മാൻ വുമണിന്റെ ലുക്കുണ്ടാകണമെന്ന്.
അതുകൊണ്ട് വെയിലത്ത് നിന്ന് കറുക്കണം. ശരീരത്തിന് ഇരുണ്ട നിറം വന്നാലെ ഈ സിനിമ ചെയ്യാൻ കഴിയൂവെന്നും എന്നോട് പറഞ്ഞു. പക്ഷെ ഞാൻ സമ്മതിച്ചില്ല എനിക്ക് വെയിലത്ത് നിന്ന് കറുക്കാൻ പറ്റില്ല. എനിക്ക് എന്റെ നിറം കളയാൻ പറ്റില്ല അതുകൊണ്ട് അമരം ചെയ്യുന്നില്ലെന്നും പറഞ്ഞു. പിന്നെ ഒരു ദിവസം വിളിച്ച് പറഞ്ഞു വേറൊരു സിനിമ ചെയ്യുന്നുണ്ട്.
നീ ഫെയറായി തന്നെ അതിൽ അഭിനയിച്ചോളൂവെന്നും പറഞ്ഞു. അങ്ങനെയാണ് അത് ടീച്ചർ കഥാപാത്രമാണെന്നും ഭരതൻ സാർ പറഞ്ഞത്. ആ വാക്കിലാണ് കേളി സിനിമയിൽ അഭിനയിച്ചത്. ശരീരം കറുപ്പിക്കുന്നതിനോട് എനിക്ക് താൽപര്യമില്ലായിരുന്നു. ഫെയറായി ഇരിക്കാനായിരുന്നു താൽപര്യം. ഞാൻ എന്തിന് കറുക്കണം. ആ സമയത്ത് ഞാൻ ഒരു സിനിമയെ ചെയ്തതേയുണ്ടായിരുന്നുള്ളു. അതുകൊണ്ട് തന്നെ ഭയങ്കര പ്രൊഫഷണലായിരുന്നില്ല.
പക്ഷെ അന്ന് പറഞ്ഞത് ഇന്നാണ് ഭരതൻ സാർ പറയുന്നതെങ്കിൽ ഞാൻ ചെയ്തേനെ. കാരണം ഞാൻ പ്രൊഫഷണലായി. ധനത്തിലും കേളിയിലുമൊക്കെ അഭിനയിക്കുമ്പോൾ അതിന്റെ സംവിധായകരെ എനിക്ക് പേടിയായിരുന്നു. പക്ഷെ സിദ്ദിഖ്-ലാൽ കോമ്പോ ഭയങ്കര ഫ്രണ്ട്ലി സംവിധായകരായിരുന്നു. ധനത്തിന് പത്ത് ദിവസത്തെ ഡേറ്റാണ് കൊടുത്തിരുന്നത്. എട്ട് ദിവസം കൊണ്ട് തീർന്നു.

ടിക്കറ്റ് വന്നിട്ടുണ്ട് തിരികെ പൊക്കോളൂവെന്ന് സിബി സാർ പറഞ്ഞപ്പോൾ ഞാൻ ഭയന്നു. ഞാൻ മോശമായി അഭിനയിച്ചതുകൊണ്ട് പറഞ്ഞ് വിടുകയാണോയെന്ന് തോന്നി. അപ്പോഴാണ് അദ്ദേഹം പറഞ്ഞത് പ്രതീക്ഷിച്ചതിലും നേരത്തെ ഷൂട്ട് തീർന്നുവെന്ന്. മാത്രമല്ല ഞാൻ കൂടാതെ ലാൽ സാറിന് ചിത്രത്തിൽ വേറെയും നായികമാരുണ്ടാകുമെന്നെല്ലാം അന്ന് ഞാൻ കരുതി.
കാരണം അദ്ദേഹം സൂപ്പർ സ്റ്റാറല്ലേ... പക്ഷെ സിനിമ കണ്ടപ്പോൾ മനസിലായി ഞാൻ മാത്രമായിരുന്നു അദ്ദേഹത്തിന്റെ നായികയെന്നും ചാർമിള പറഞ്ഞു. 2007ല്‍ പുറത്തിറങ്ങിയ ടൈം സിനിമയ്ക്ക് ശേഷം ചാര്‍മിള മലയാള സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. പിന്നീട് വിക്രമാദിത്യന്‍ എന്ന സിനിമയില്‍ അഭിനയിച്ചുകൊണ്ടാണ് മലയാളത്തിലേക്ക് തിരികെ വന്നത്.
കാബൂളിവാല അടക്കമുള്ള സിനിമകളുടെ റിലീസിന് ശേഷം ചാര്‍മിളയോടുള്ള ക്രഷുള്ള നിരവധി ചെറുപ്പക്കാരുണ്ടായിരുന്നു. ബാബു ആന്റണിയുമായി ഒരു കാലത്ത് താരം പ്രണയത്തിലായിരുന്നു. അത് പരാജയപ്പെട്ടശേഷം ആത്മഹത്യശ്രമം വരെ താരം നടത്തിയിരുന്നു.


Click it and Unblock the Notifications