മകൻ അന്നത്തെ എന്നെപ്പോലെ; അച്ഛൻ അന്നെന്നോട് പറഞ്ഞിരുന്നു; പറ്റിക്കപ്പെട്ടതിനെക്കുറിച്ചും ചാർമിള

സിനിമാ രം​ഗത്ത് ഒരു കാലത്ത് തിരക്കേറിയ നടിയായിരുന്നു ചാർമിള. നിരവധി ശ്രദ്ധേയ സിനിമകളിൽ അഭിനയിച്ച ചാർമിളയ്ക്ക് വളരെ പെട്ടെന്ന് ശ്രദ്ധിക്കപ്പെടാനായി. എന്നാൽ പിന്നീട് നടിയുടെ ജീവിതത്തിൽ ചില വീഴ്ചകളുണ്ടായി. ഒന്നിലേറെ തവണ ചാർമിള വഞ്ചിക്കപ്പെട്ടു. പ്രണയ തകർച്ചകളും രണ്ട് വിവാഹ മോചനങ്ങളും ചാർമിളയെ ഏറെ ബാധിച്ചു. നിരവധി നടിമാർക്ക് ഇത്തരത്തിൽ സിനിമാ രം​ഗത്തെ പ്രശസ്തിയിൽ നിന്നും വലിയ വീഴ്ചയുണ്ടായിട്ടുണ്ട്. എന്നാൽ പ്രതിസന്ധികളെ തരണം ചെയ്ത് മുന്നോട്ട് പോകാൻ ചാർമിളയ്ക്ക് സാധിച്ചു.

മകനൊപ്പമാണ് ചാർമിളയിപ്പോൾ. രണ്ടാം ഭർത്താവായിരുന്ന രാജേഷിലാണ് ചാർമിളയ്ക്ക് മകൻ പിറന്നത്. 2006 ൽ വിവാഹിതരായ ചാർമിളയും രാജേഷും 2014 ൽ വേർപിരിയുകയായിരുന്നു. ഇപ്പോഴിതാ മകനെക്കുറിച്ച് സംസാരിക്കുകയാണ് ചാർമിള. മകൻ നല്ല കുട്ടിയാണ്. നന്നായി പഠിക്കും. എന്നാൽ അനുസരണയില്ല. ഞാൻ എന്റെ മാതാപിതാക്കളോട് എങ്ങനെയായിരുന്നോ അത് പോലെയാണ് അവൻ ഇപ്പോൾ എന്നോട്. മൊബൈൽ ഫോൺ നോക്കാതെ പഠിക്കാൻ പറഞ്ഞാൽ കേൾക്കില്ല.

Actress Charmila

നിനക്ക് ഒരു മകൻ ജനിക്കും നിന്നെ പോലെയായിരിക്കും എന്ന് അച്ഛൻ എന്നോട് പറഞ്ഞിരുന്നു. അത് പോലെ തന്നെ. ഇപ്പോൾ മകന് പതിനഞ്ച് വയസാണ്. 13-14 വയസിൽ താൻ ചെയ്ത കാര്യങ്ങളാണ് അവനും ചെയ്യുന്നത്. അത് കാര്യമാക്കുന്നില്ലെന്നും ചാർമിള പറഞ്ഞു. സിനിമാ രം​ഗത്ത് ഇപ്പോഴും തുടരുന്നതിനെക്കുറിച്ചും ചാർമിള സംസാരിച്ചു. അച്ഛനും അമ്മയോടും എത്രയോ വഴക്കിട്ടാണ് അഭിനയിക്കാൻ അനുവാ​ദം ലഭിക്കുന്നത്. അത് എന്തിന് കളയണം. ഇത് ക്രിയേറ്റീവായ പ്രൊഫഷനാണ്. സിനിമയിൽ വിരമിക്കൽ ഇല്ല.

ബാങ്ക് ജോലിക്ക് പോയാലും ഐടി ജോലിക്ക് പോയാലും ആ പ്രായം വന്നാൽ നിങ്ങൾ റിട്ടയേർഡ് ആകും. 80 വയസാണെങ്കിലും നിങ്ങൾ സ്ട്രോങ് ആണെങ്കിൽ സിനിമയിൽ വർക്ക് ചെയ്യാം. സിനിമാ വളരെ നല്ല മേഖലയാണ്. എന്നാൽ എന്റെ മകന് ഈ മേഖല ഇഷ്ടമല്ല. പെയിന്റിം​ഗും മറ്റുമാണ് ഇഷ്ടമെന്നും ചാർമിള വ്യക്തമാക്കി.

Actress Charmila

എന്റെ മുഖം കണ്ടാൽ വട്ടുള്ളയാളാണെന്ന് കരുതുന്നുണ്ടോയെന്ന് അറിയില്ല. എനിക്ക് തന്നെയാണ് ഇങ്ങനെ നടക്കുന്നത്. ചിലർ മുതലെടുത്തു. ഞാൻ ആരെയും പറ്റിച്ചിട്ടില്ല. വളരെ സ്നേഹമുള്ളയാളാണ്. പക്ഷെ എനിക്ക് തന്നെ ഇങ്ങനെ സംഭവിക്കും. അന്ന് ടീനേജ് പ്രായമാണ്. ആ പ്രായത്തിൽ വീട്ടുകാർ പറഞ്ഞാൽ ആരും കേൾക്കില്ല. വീട്ടിലെ ചെല്ലക്കുട്ടിയായിരുന്നു ഞാൻ. എന്നെ അടിച്ചിട്ടോ വഴക്ക് പറഞ്ഞിട്ടോ ഇല്ല. ഇങ്ങനെ ചെയ്യരുതെന്ന് പറയും. താനത് മുതലെടുത്തെന്നും ചാർമിള തുറന്ന് പറഞ്ഞു.

സിനിമാ രം​ഗത്ത് തന്നോട് അഡ്ജസ്റ്റ്മെന്റുകൾ ആവശ്യപ്പെട്ട സമയത്തെക്കുറിച്ച് ചാർമിള നേരത്തെ സംസാരിച്ചിട്ടുണ്ട്. ‌13 വയസിൽ അഭിനയ രം​ഗത്തേക്ക് വന്നതാണ്. 20 വയസിലും അഭിനയിച്ചിട്ടുണ്ട്. എന്നാൽ അന്നൊന്നും തന്നോട് ആരും മോശമായി സംസാരിച്ചിട്ടില്ല. എന്നാൽ നാൽപത് പിന്നിട്ട ഇപ്പോഴാണ് തന്നോട് ഇത്തരം ചോദ്യങ്ങൾ വന്നതെന്ന് ചാർമിള തുറന്ന് പറഞ്ഞു.

Read more about: charmila
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X