For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ബിഗ്രേഡ്' സിനിമയാണെന്ന് അറിഞ്ഞില്ല, പറഞ്ഞത് ശ്രീദേവി ചിത്രത്തിന്റെ രണ്ടാംഭാഗം, വെളിപ്പെടുത്തി ചാർമിള

  |

  തൊണ്ണൂറുകളിൽ മലയാള സിനിമയിൽ സജീവ സാന്നിധ്യമായിരുന്നു ചാർമിള . ബാലതാരമായി സിനിമയിൽ എത്തിയ നടി പിന്നീട് തെന്നിന്ത്യൻ സിനിമ ലോകത്തെ തിരക്കേറിയ താരമായി മാറുകയായിരുന്നു. മോഹൻലാൽ ചിത്രമായ ധനത്തിലൂടെയായിരുന്നു ചാർമിള മലയാളത്തിൽലഎത്തുന്നത്. ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. പിന്നീട് അങ്കിൾ ബൺ, കേളി, കാബൂളിവാല എന്നിങ്ങനെ ഒരുപിടി മികച്ച ചിത്രങ്ങൾ ചാർമിളയെ തേടി എത്തി. ഇപ്പോഴും നടിയുടെ പഴയ ചിത്രങ്ങൾ മികച്ച കാഴ്ചക്കാരെ നേടുന്നുണ്ട്.

  ഭാവനയെ തിരിച്ചറിഞ്ഞു, തന്നെ കണ്ടപ്പോൾ ഇവൻ ആരാണെന്ന് ചോദിച്ചു, ആ അനുഭവം പറഞ്ഞ് ആസിഫ് അലി

  ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ചാർമിളയുടെ ഒരു അഭിമുഖമാണ്. വിഷമങ്ങൾ നിറഞ്ഞ ഘട്ടങ്ങളിൽ അതിജീവിച്ചതിനെ കുറിച്ചാണ് താരം പറയുന്നത്. ഡബ്ബിംഗ് ആർട്ടിസ്റ്റ് ശ്രീജയുടെ ചോദ്യത്തിനായിരുന്നു നടി മറുപടി നൽകിയത്. ഇതിനോടൊപ്പം തന്നെ സിനിമയിൽ നിന്ന് കിട്ടിയ അനുഭവങ്ങളെ കുറിച്ചും ചാർമിള പറയുന്നുണ്ട്. ജോൺ ബ്രിട്ടാസ് അവതാരകനായി എത്തുന്ന കൈരളി ടിവിയുടെ ജെബി ജംഗ്ഷനിൽ അതിഥിയായി എത്തിയപ്പോഴാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്.

  സൗബിനെ വിളിക്കുന്നതില്‍ ആശങ്കയുണ്ടായിരുന്നു, ആ കാര്യത്തിലായിരുന്നു പേടി, വെളിപ്പെടുത്തി ലാല്‍ ജോസ്

  വിവാഹം കഴിഞ്ഞ് ദിവസങ്ങൾ കഴിഞ്ഞപ്പോൾ തന്നെ നിരാശ തോന്നി, ഇത് പറ്റില്ലെന്ന് റിതേഷിനോട് പറഞ്ഞു

  ''ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളിൽ ചാർമിളയെ താൻ കണ്ടിട്ടുണ്ട്. അത്രയും വിഷമത്തിൽ ഇരിക്കുമ്പോഴും എല്ലവരോടും ഒരു പുഞ്ചിരിയോട് കൂടിയെ സംസാരിക്കാറുള്ളൂ. ഇത് എങ്ങനെയാണ് സാധിക്കുന്നത്? അത് ജീവിതത്തിൽ നിന്ന് കുട്ടിയ ശക്തിയാണോ അല്ലെങ്കിൽ മറ്റുള്ള അഭിനയം പോലെ വെറുതെ അഭിനയിച്ച് കാണിക്കുന്നതാണോ'' എന്നായിരുന്നു ശ്രീജയുടെ ചോദ്യം. ജീവിതത്തിലെ വിഷമങ്ങൾ നിറഞ്ഞ സാഹചര്യങ്ങളെ നേരിട്ടത് പ്രാർത്ഥനയിലൂടെയാണെന്നാണ് ചാർമിള പറയുന്നത്.

  നടിയുടെ വാക്കുകൾ ഇങ്ങനെ....'' ഞാൻ നന്നായി പ്രാർത്ഥിക്കാൻ തുടങ്ങി. ഈശ്വരനോടാണ് നന്ദി പറയാനുള്ളത്. കൂടുതൽ പ്രാർത്ഥിക്കാൻ തുടങ്ങിയതിന് ശേഷം അതിന് ഒരു സത്യമുളളതായി തോന്നി. ഞാൻ സ്ഥിരമായി പള്ളിയിൽ പോകുന്ന ആളല്ല. എന്നാൽ എല്ലാ ദിവസവും രാത്രി പ്രാർത്ഥിക്കും. അതിന് ശേഷമാണ് ഉറങ്ങാറുള്ളത്. പ്രതിസന്ധി ഘട്ടങ്ങളിൽ കൂടുതൽ പ്രാർത്ഥിക്കുമെന്നും ചാർമിള പറയുന്നു.

  ജീവിതത്തെ വളരെ പോസിറ്റീവ് ആയി കാണുന്ന ആളാണെന്നു ചാർമിള പറയുന്നു. ചെറുപ്പത്തിൽ ഒരു തരത്തിലുമുള്ള ബുദ്ധിമുട്ടുകളും ഇല്ലായിരുന്നു. പ്രണയ തകർച്ച നേരിടുന്നുണ്ട്. അത് ആദ്യമായിട്ടായിരുന്നു . എന്നാൽ എന്‌റെ കുടുംബ പശ്ചാത്തലം വളരെ നല്ലതായിരുന്നു. അച്ഛൻ നല്ല പൈസ ഉണ്ടാക്കിയിരുന്നു. അതിനാൽ തന്നെ വലിയ ഉത്തരവാദിത്വം ഇല്ലായിരുന്നു എന്നും ചാർമിള പറയുന്നു.

  ബ്രിഗേഡ് സിനിമയിൽ അറിയാതെ എത്തിപ്പോയതാണെന്നും നടി അഭിമുഖത്തിൽ പറഞ്ഞു. ബ്രിട്ടാസിന്റെ ചോദ്യത്തിനായിരുന്നു നടി ഉത്തരം നൽകിയത്. അതിൽ പശ്ചാത്താപം ഉണ്ടെന്നും ചാർമിള പറയുന്നു.'' തമിഴിലെ സിഗപ്പു റോജക്കളുടെ രണ്ടാം ഭാഗമാണെന്നാണ് എന്നോട് അന്ന് പറഞ്ഞത്. ശ്രീദേവിയും കമൽഹാസനും അഭിനയിച്ച ചിത്രം. അതിൽ ശ്രീദേവി ചെയ്ത കഥാപാത്രം ചെയ്യാൻ ആർക്കായാലും താൽപര്യം ഉണ്ടാവും. എന്നാൽ എന്റെ സീനിൽ ഒരു പ്രശ്നവും ഇല്ല. ഫ്ലാഷ്ബാക്ക് സീനിലാണ് എന്തോ പ്രശ്നമുണ്ടായതെന്നാണ് ആ സിനിമയെ കുറിച്ച് ചാർമിള'' പറയുന്നത്.

  Recommended Video

  മനസ്സ് തുറന്ന് ചാർമിള , നടിക്ക് പറയാനുള്ളത് കാണാം | filmibeat Malayalam

  ''കൂടാതെ തങ്ങളുടെ കുടുംബ സുഹൃത്തായ മമ്മി സെഞ്ചറിയാണ് ഈ സിനിമ എടുത്തത്. കുറെ വർഷങ്ങളായി ഇവരെ അറിയാം. അതിനാൽ തന്നെ കുടുതൽ ഒന്നും സിനിമയെ കുറിച്ച് ചോദിച്ചിരുന്നില്ല. പോയി അഭിനയിക്കുകയായിരുന്നു. ഇന്ന് അതിൽ തനിക്ക് പശ്ചാത്താപം ഉണ്ട്. ഇന്ന് ഞാൻ ചോദിച്ചിട്ടേ പോയി അഭിനയിക്കുകയുള്ളൂവെന്നും ചാർമിള'' പറയുന്നു.

  Read more about: charmila
  English summary
  Actress Charmila Opens Up About Struggling Period of Her Life, Old Interview goes viral again
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X