twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നടി ചാര്‍മിളയുടെ അസ്ഥിയ്ക്ക് പൊട്ടലുണ്ടായി! പ്രചരിക്കുന്ന വാര്‍ത്ത സത്യമല്ല, സംഭവിച്ചതിതാണെന്ന് നടി

    |

    തെന്നിന്ത്യന്‍ സിനിമാ ലോകത്തെ പ്രമുഖ നടിമാരില്‍ ഒരാളായിരുന്നു ചാര്‍മിള. സിനിമയില്‍ തിളങ്ങി നില്‍ക്കുന്നതിനിടെ വിവാഹം കഴിച്ച് നടി അഭിനയത്തില്‍ നിന്നും മാറി നിന്നിരുന്നു. എന്നാല്‍ ചാര്‍മിളയുടെ ദാമ്പത്യ ജീവിതം വിചാരിച്ചത് പോലെ വിജയകരമല്ലായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകളുമൊക്കെയായി നടി രംഗത്ത് വന്നിരുന്നു. ഇപ്പോള്‍ വീണ്ടും സമാനമായ വാര്‍ത്ത പ്രചരിച്ചു.

    ചാര്‍മിള ആരുടെയും സഹായമില്ലാതെ ആശുപത്രിയില്‍ കഴിയുകയാണെന്ന് പറഞ്ഞായിരുന്നു വാര്‍ത്ത വന്നത്. തമിഴ് മാധ്യമങ്ങളില്‍ വന്ന കേരളത്തിലും അതിവേഗം വൈറലായി. എന്നാല്‍ പ്രചരിച്ച വാര്‍ത്തകളില്‍ പലതും സത്യമല്ലെന്ന് ചാര്‍മിള തന്നെ പറയുന്നു. മനോരമ ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍.

    ചാര്‍മിളയുടെ വാക്കുകളിങ്ങനെ

    ഒരു തമിഴ് സിനിമയുടെ ഷൂട്ടിങിന്റെ ഇടവേളയിലാണ് എനിക്ക് വീണ് പരിക്കേല്‍ക്കുന്നത്. ഇതേ തുടര്‍ന്ന് അസ്ഥിയ്ക്ക് പൊട്ടലുണ്ടായി. അതിന്റെ സര്‍ജറിയും കഴിഞ്ഞു. അതല്ലാതെ സാമ്പത്തികമായി കഷ്ടപ്പെടുകയാണെന്നുള്ള വാര്‍ത്ത തെറ്റാണ്. എനിക്ക് സാമ്പത്തികമായ പ്രശ്‌നങ്ങളുണ്ടായിരുന്നു. അതിനെ കുറിച്ച് മുന്‍പ് പറഞ്ഞിട്ടുമുണ്ട്. എന്നാല്‍ എല്ലാ കാലത്തും എല്ലാവര്‍ക്കും സാമ്പത്തിക പ്രശ്‌നമുണ്ടാകുമോ? തമിഴില്‍ എനിക്കിപ്പോള്‍ സിനിമകള്‍ ലഭിക്കുന്നുണ്ട്. അതുപോലെ തെലുങ്കിലും. തമിഴില്‍ ഞാന്‍ അഭിനയിച്ച എട്ടോളം സിനിമകള്‍ പുതുവര്‍ഷത്തില്‍ പുറത്ത് ഇറങ്ങാനുണ്ട്. സാമ്പത്തികമായി തല്‍കാലം പ്രശ്‌നങ്ങള്‍ ഇല്ലെന്ന് നടി രോഷത്തോടെ പറയുന്നു.

     ചാര്‍മിളയുടെ വാക്കുകളിങ്ങനെ

    പിന്നെ മാധ്യമങ്ങളില്‍ പറയുന്നത് പോലെ എന്റെ ആരോഗ്യസ്ഥിതി വളരെ മോശമല്ല. അസ്ഥിയ്ക്ക് പൊട്ടലുണ്ടായതിനെ തുടര്‍ന്ന് ഡാന്‍സ് ചെയ്യാനും ഓടാനും കുറച്ച് കാലത്തേക്ക് പറ്റില്ല. അതല്ലാതെ വേറെ പ്രശ്‌നങ്ങളൊന്നുമില്ല. ഞാന്‍ തിരിച്ച് വീട്ടിലെത്തി. എന്റെ ശരീരം മെലിഞ്ഞത് തൈറോയിഡിനുള്ള ഗുളിക കഴിച്ചിട്ടാണ്. വര്‍ഷങ്ങളായി ഞാന്‍ തൈറോയിഡിനുള്ള ഗുളിക കഴിക്കുന്നുണ്ട്. അതിന്റെ ഫലമായി ഇടയ്ക്ക് ശരീരം തടിച്ചു. അതിന് ശേഷം മെലിയാന്‍ തുടങ്ങി. സര്‍ജറിയ്ക്ക് മുന്‍പായി നടത്തിയ പരിശോധനയില്‍ ഈ പ്രശ്‌നം കണ്ടെത്തിയതിനെ തുടര്‍ന്ന് ഇപ്പോള്‍ കഴിക്കുന്ന ഗുൡക നിര്‍ത്താന്‍ ഡോക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

     ചാര്‍മിളയുടെ വാക്കുകളിങ്ങനെ

    ഞാന്‍ തമിഴ്‌നാട്ടിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് ചികിത്സ തേടിയത്. ഇതേ തുടര്‍ന്നാണ് സാമ്പത്തിക സ്ഥിതി മോശമാണെന്ന വാര്‍ത്ത വന്നത്. സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സിക്കുന്നത് മാതൃകയായി കാണുന്നതിന് പകരം സാമ്പത്തികം മോശമാണെന്നാണോ പറയേണ്ടത്? സര്‍ക്കാരിനെ പരിഹസിക്കുന്നതിന് തുല്യമാണത്. ചികിത്സയോടൊപ്പം എനിക്ക് വേണ്ട എല്ലാ പരിഗണനയും സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും ലഭിച്ചു.

     ചാര്‍മിളയുടെ വാക്കുകളിങ്ങനെ

    ചെന്നൈയിലെ കുല്‍പ്പക്ക് സര്‍ക്കാര്‍ ആശുപത്രിയിലാണ് ഞാന്‍ ചികിത്സ തേടിയത്. എന്റെ അച്ഛന്റെ അവസാന നാളുകളും ഈ ആശുപത്രിയിലായിരുന്നു. ഇവിടെ എത്തിയാല്‍ എനിക്കെന്റെ അച്ഛന്‍ ഒപ്പമുണ്ടെന്ന് തോന്നും. അതല്ലാതെ സിംപ്ലിസിറ്റി കാണിച്ച് വാര്‍ത്തയില്‍ ഇടം നേടാനല്ല. തമിഴ്‌നാട് സര്‍ക്കാര്‍ എല്ലാവര്‍ക്കും ഇന്‍ഷൂറന്‍സ് കാര്‍ഡ് നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സിക്കാന്‍ വേണ്ടിയാണത്. ഇതോടൊപ്പം നടികര്‍ സംഘത്തിന്റെ ഇന്‍ഷൂറന്‍സ് കാര്‍ഡും എനിക്കുണ്ട്. ആ കാര്‍ഡ് ഉപയോഗിച്ച് വലിയ ആശുപത്രികളില്‍ കാണിക്കാം. എന്നാല്‍ അതിന്റെ ആവശ്യമില്ലെന്ന് തോന്നി. ഇവിടെ നല്ല ചികിത്സ കിട്ടുമ്പോള്‍ എന്തിനാണ് സ്വകാര്യ ആശുപത്രികളെ ഞാന്‍ ആശ്രയിക്കുന്നത്.

    ചാര്‍മിളയുടെ വാക്കുകളിങ്ങനെ

    സഹായിക്കാന്‍ ആരുമില്ലെന്നുള്ള വാര്‍ത്ത ശരിയാണ്. എന്റെ അമ്മയ്ക്ക് പ്രായമായി. മകനാണെങ്കില്‍ പതിനൊന്ന് വയസേ ആയിട്ടുള്ളു. ഒപ്പമുള്ള ജോലിക്കാരിയ്ക്ക് തനിച്ച് എന്നെ എഴുന്നേല്‍പ്പിക്കാനും ഇരുത്താനുമൊന്നും സാധിക്കില്ല. സര്‍ക്കാര്‍ ആശുപത്രിയില്‍ സഹായത്തിനായി ആയമാരുണ്ട്. അത് കൊണ്ടും കൂടിയാണ് ഇവിടെ എത്തിയത്. സ്വകാര്യ ആശുപത്രികളില്‍ ഈ സൗകര്യം കിട്ടണമെന്നില്ലെന്നും നടി പറയുന്നു.

    English summary
    Actress Charmila Talks About Her Injury
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X